x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയനിലേക്ക്? സൂചന നല്കി പ്രധാനമന്ത്രി ബേർനാം

വെബ്ഡെസ്ക്
Published: September 30, 2026 10:27 PM IST | Updated: September 30, 2026 10:27 PM IST

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ൻ​​​ഡി ബേ​​​ർ​​​നാം

ല​​​ണ്ട​​​ൻ: യൂ​​​റോ​​​പ്പു​​​മാ​​​യു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണു ബ്രി​​​ട്ട​​​നെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ൻ​​​ഡി ബേ​​​ർ​​​നാം. ഇ​​​തി​​​നാ​​​യി ബ്രി​​​ട്ട​​​ൻ വീ​​​ണ്ടും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ ചേ​​​രു​​​ന്ന​​​ത​​​ട​​​ക്കം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും ബി​​​ബി​​​സി​​​ക്കു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ വാ​​​ർ​​​ഷി​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലും യൂ​​​റോ​​​പ്പു​​​മാ​​​യി അ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ബേ​​​ർ​​​നാം എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ബ്രി​​​ട്ട​​​ന്‍റെ വെ​​​ർ​​​പെ​​​ട​​​ൽ (ബ്രെ​​​ക്സി​​​റ്റ്) ഗു​​​ണ​​​ത്തേ​​​ക്കാ​​​ളേ​​​റെ ദോ​​​ഷം ചെ​​​യ്ത​​​താ​​​യി ബേ​​​ർ​​​നാം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​ട​​​ക്കം വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്നു.

പൂ​​​ർ​​​ണ​​​മാ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കും. അ​​​ടു​​​ത്ത പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. ബ്രി​​​ട്ട​​​ൻ വീ​​​ണ്ടും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക​​​ണം എ​​​ന്നാ​​​ണു വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മെ​​​ന്നും ബേ​​​ർ​​​നാം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Britain Rejoin EuropeanUnion PrimeMinisterBurnham Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up