തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായും, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് കാബിനറ്റ് റാങ്കോടെയുള്ള സുപ്രധാന നിയമനങ്ങൾ.
ഈ നിയമനത്തോടെ മുസ്ലിം ലീഗിന് ആറ് കാബിനറ്റ് പദവികളായി. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ചീഫ് വിപ്പും അടക്കം സംസ്ഥാന സർക്കാരിൽ കാബിനറ്റ് റാങ്കുള്ളവരുടെ ആകെ എണ്ണം 24 ആയി ഉയർന്നു. ഭരണനിർവഹണം മെച്ചപ്പെടുത്തുക, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് സർക്കാരിന് ശിപാർശകൾ നൽകുക എന്നതാണ് ഭരണപരിഷ്കാര കമ്മീഷന്റെ പ്രധാന ചുമതല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഈ കമ്മീഷന്റെ അധ്യക്ഷൻ. എന്നാൽ 2021-ൽ അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം പദവി ഒഴിഞ്ഞിരുന്നു.
Tags : M.K. Muneer G. Devarajan Delhi Special Representative Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash