x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി കെ.​എം. ഷാ​ജി​യെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു; ഓ​ട്ടോ​യി​ൽ ക​യ​റി​യി​ട്ടും ര​ക്ഷ​യി​ല്ല, ഓ​ട്ടോ​യും ത​ട​ഞ്ഞു

വെബ് ഡെസ്ക്
Published: September 30, 2026 08:54 PM IST | Updated: September 30, 2026 08:58 PM IST

മ​ന്ത്രി കെ.​എം. ഷാ​ജി​യെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞപ്പോൾ.

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​എം. ഷാ​ജി​യെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തി​ന് സ​മീ​പം വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. മ​ന്ത്രി​യു​ടെ വാ​ഹ​നം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹം ഓ​ട്ടോ​യി​ൽ ക​യ​റി യാ​ത്ര തു​ട​രാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ മ​ന്ത്രി​യു​മാ​യി പോ​യ ഓ​ട്ടോ​യും പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തോ​ടെ മ​ന്ത്രി വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​ക്ക് പൈ​ല​റ്റും എ​സ്കോ​ർ​ട്ടും ഇ​ല്ലാ​തി​രു​ന്ന​ത് സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു. ത​ല​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യെ ത​ട​ഞ്ഞ സം​ഭ​വം.

കൊ​ല്ല​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് ബി​ജെ​പി​യും പോ​ഷ​ക സം​ഘ​ട​ന​ക​ളും വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ഇ​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം ഡി​സി​സി ഓ​ഫീ​സി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു.

Tags : K.M.Shaji YuvaMorcha Protest Thiruvananthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up