x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​പേ​രി​നൊ​പ്പം വ​ന്ദേ​മാ​ത​രം; വി​വാ​ഹം ന​ട​ത്താ​നി​ല്ലെ​ന്നു മു​സ്‌​ലിം മ​ത​പു​രോ​ഹി​ത​ൻ

വെബ് ഡെസ്ക്
Published: November 21, 2026 03:21 AM IST | Updated: November 21, 2026 03:21 AM IST

ഷാ​ജ​ഹാ​ൻ​പു​ർ (യു​പി): വീ​ട്ടു​പേ​രി​നൊ​പ്പം വ​ന്ദേ​മാ​ത​രം എ​ന്നെ​ഴു​തി​യ കാ​ര​ണ​ത്തി​ന് വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് യു​പി​യി​ലെ മു​സ്‌​ലിം മ​ത​പു​രോ​ഹി​ത​ൻ പി​ന്മാ​റി. ഷാ​ജ​ഹാ​ൻ​പു​രി​ലെ റോ​സ​യി​ലു​ള്ള വ​ധു​വി​നും കു​ടും​ബ​ത്തി​നു​മാ​ണു വി​വാ​ഹ​ദി​വ​സം അ​പ്ര​തീ​ക്ഷി​ത വെ​ല്ലു​വി​ളി​യു​ണ്ടാ​യ​ത്. ഇ​വ​രു​ടെ വീ​ടി​നു​മു​ന്നി​ൽ വീ​ട്ടു​പേ​രി​നൊ​പ്പം വ​ന്ദേ​മാ​ത​രം, ജ​യ്ഹി​ന്ദ് എ​ന്നീ​വാ​ക്കു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ന്ന് സ്ഥ​ലം എ​സ്പി ദേ​വേ​ന്ദ്ര കു​മാ​ർ പ​റ​ഞ്ഞു. വി​വാ​ഹ​ഒ​രു​ക്ക​ങ്ങ​ൾ​ക്കു​ശേ​ഷം മ​ത​പു​രോ​ഹി​ത​നാ​യ സു​ർ​ഖാ​നെ കു​ടും​ബം വീ​ട്ടി​ലേ​ക്കു ക്ഷ​ണി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം ചോ​ദി​ച്ച​പ്പോ​ഴാ​ണ് വ​ന്ദേ​മാ​ത​ര​മാ​ണു പ്ര​ശ്ന​മെ​ന്നു സ​മ്മ​തി​ച്ച​ത്.

ഷ​ഫീ​ഖ് ഖാ​ൻ എ​ന്ന മ​റ്റൊ​രു പു​രോ​ഹി​ത​ൻ എ​ത്തി വി​വാ​ഹം ന​ട​ത്തി​യ​തോ​ടെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ​ത്. ചോ​ദ്യം​ചെ​യ്യ​ലി​നാ​യി സു​ർ​ഖാ​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ​താ​യി പോ​ലി​സ് പ​റ​ഞ്ഞു.

Tags : Vande Mataram family name Muslim cleric refuses wedding Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up