Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Refuses

സിജെപിക്ക് എതിരായ ഹർജി; അടിയന്തര വാദം വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ഷേ​പ​ഹാ​സ്യ ഓ​ണ്‍ലൈ​ൻ രാ​ഷ്‌​ട്രീ​യ കൂ​ട്ടാ​യ്മ​യാ​യ ’കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ (സി​ജെ​പി)​യു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം ആ​വ​ശ്യ​മി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി.

സി​ജെ​പി നി​യ​മ​സം​വി​ധാ​ന​ത്തി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന​താ​യി ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ച​പ്പോ​ൾ വി​ഷ​യ​ത്തെ വൈ​കാ​രി​ക​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര വാ​ദം ആ​വ​ശ്യ​മി​ല്ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വ്യാ​ജ നി​യ​മ​ബി​രു​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു പ്രാ​ക്‌​ടീ​സ് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കോ​ട​തി​മു​റി​യി​ലെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു കേ​സി​ൽ ഹാ​ജ​രാ​യ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ത്തി​നും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഒ​രു​വി​ഭാ​ഗം യു​വാ​ക്ക​ളെ പാ​റ്റ​ക​ളോ​ടും പ​രാ​ദ ജീ​വി​ക​ളോ​ടും ഉ​പ​മി​ച്ച് ക​ഴി​ഞ്ഞ 15ന് ​ചീ​ഫ് ജ​സ്റ്റീ​സ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സി​ജെ​പി രൂ​പം​കൊ​ണ്ട​ത്.

ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ യു​വാ​ക്ക​ളെ വി​മ​ർ​ശി​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്ന ത​ര​ത്തി​ലു​ള്ള മാ​ധ്യ​മ​റി​പ്പോ​ർ​ട്ടു​ക​ൾ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് ജ​സ്റ്റീ​സ് ക​ഴി​ഞ്ഞ 16ന് ​വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും സി​ജെ​പി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു.

വ്യാ​ജ ബി​രു​ദം ത​ര​പ്പെ​ടു​ത്തി ത​ട്ടി​പ്പി​ലൂ​ടെ നി​യ​മ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന വ്യ​ക്തി​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണു താ​ൻ പ​റ​ഞ്ഞ​തെ​ന്നും ചി​ല മാ​ധ്യ​മ​ങ്ങ​ൾ അ​ത് വ​ള​ച്ചൊ​ടി​ച്ചു വാ​ർ​ത്ത​യാ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up