ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സ്വർണകാന്ത ശർമ മുന്‍പാകെ ഹാജരാകില്ലെന്നും കേസിന്റെ തുടർനടപടികളിൽ പങ്കെടുക്കില്ലെന്നും അറിയിച്ച് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ.
കേസിലെ തുടർനടപടികളുടെ ബഹിഷ്കരണം ജസ്റ്റീസ് സ്വർണകാന്തയെ കേജരിവാൾ കത്തെഴുതി അറിയിച്ചിട്ടുണ്ട്.
ആർഎസ്എസ് അനുബന്ധ നിയമസംഘടനയുമായുള്ള സ്വർണകാന്തയുടെ പരസ്യമായ ബന്ധവും സ്വർണകാന്തയുടെ മക്കൾ കേന്ദ്രസർക്കാരിന്റെ ഒന്നിലധികം അഭിഭാഷക പാനലുകളിൽ പ്രവർത്തിക്കുന്നതുമാണ് ബഹിഷ്കരണത്തിനു പിന്നിലെ പ്രധാന കാരണങ്ങളായി കേജരിവാൾ കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Tags : Liquor policy case Kejriwal Justice Swarna Kanta Sharma refuses appear