x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​നു മ​ർ​ദ​നം; വി​ദ്യാ​ർ​ഥി​ക്കും സ​ഹോ​ദ​ര​നും ​എ​തി​രേ കേ​സ്

വെബ്ഡെസ്ക്
Published: September 30, 2026 10:24 PM IST | Updated: September 30, 2026 10:24 PM IST

പ്രതീകാത്മക ചിത്രം

ഒ​​​റ്റ​​​പ്പാ​​​ലം: അ​​​ധ്യാ​​​പ​​​ക​​​നെ സ്റ്റാ​​​ഫ് റൂ​​​മി​​​ൽ ക​​​യ​​​റി മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക്കും സ​​​ഹോ​​​ദ​​​ര​​​നും എ​​​തി​​​രേ കേ​​​സ്. പ​​​ത്തി​​​രി​​​പ്പാ​​​ല ഗ​​​വ. ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നാണ് മ​​​ർ​​​ദനമേറ്റത്.

കോ​​​ഴി​​​ക്കോ​​​ട് അ​​​യ​​​നി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ധ്യാ​​​പ​​​ക​​​ൻ ഡോ. ​​​കെ. ഷ​​​ബീ​​​റി​​​നെ മ​​​ർ​​​ദി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച ബി​​​ബി​​​എ ര​​​ണ്ടാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യും മ​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​ന​​​സ് (19), സ​​​ഹോ​​​ദ​​​ര​​​ൻ ആ​​​ഷി​​​ക് അ​​​ലി (30) എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​ണു മ​​​ങ്ക​​​ര പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.15നാ​​​ണു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ അ​​​ധ്യാ​​​പ​​​ക​​​ൻ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി. രാ​​​വി​​​ലെ 9.30നു ​​​കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പി​​​ക​​​യു​​​ടെ കാ​​​ർ ര​​​ണ്ടാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ബൈ​​​ക്കി​​​ൽ ത​​​ട്ടി​​​യി​​​രു​​​ന്നു.

ഇ​​​തേ​​​ച്ചൊ​​​ല്ലി​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​മാ​​​ണ് അ​​​തി​​​ക്ര​​​മ​​​ത്തി​​​നു കാ​​​ര​​​ണം. ഈ ​​​വി​​​രോ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​ക​​​ൾ കാ​​​റി​​​ൽ വ​​​ന്നു കോ​​​ള​​​ജി​​​ലെ സ്റ്റാ​​​ഫ് റൂ​​​മി​​​ലെ​​​ത്തി ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​നെ മ​​​ർ​​​ദി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​​ണ് കേ​​​സ്.

പ്ര​​​തി​​​ക​​​ൾ വ​​​ന്ന കാ​​​റി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പടെ ശേ​​​ഖ​​​രി​​​ച്ചു. അ​​​ധ്യാ​​​പ​​​ക​​​നെ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ബി​​​ബി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​ന​​​സി​​​നെ അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി 14 ദി​​​വ​​​സ​​​ത്തേ​​​ക്കു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

Tags : Teacher Assaulted Police CaseRegistered Student&Brother Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up