x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സേ​ട്ട​ന്‍റെ കൈ​നീ​ട്ടം ഫ​ലി​ച്ചു; കെ​എ​സ്ആ​ർ​ടി​സി​ക്ക് വീ​ണ്ടും പു​തി​യ ബ​സ്; സ​തേ​ൺ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി 40 ല​ക്ഷം രൂ​പ ന​ൽ​കി

വെബ് ഡെസ്ക്
Published: September 30, 2026 08:45 PM IST | Updated: September 30, 2026 08:45 PM IST

കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സ് വാ​ങ്ങാ​ൻ സ​തേ​ൺ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​ക്ക് കൈ​മാ​റു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സ് വാ​ങ്ങു​ന്ന​തി​നാ​യി 40 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ സ​തേ​ൺ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി. സൊ​സൈ​റ്റി​യു​ടെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ​നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ യോ​ഗ​ദി​ന​ത്തി​ൽ അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ർ സ്വ​ദേ​ശി ജോ​സ് കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സ് വാ​ങ്ങു​ന്ന​തി​നാ​യി 40 ല​ക്ഷം രൂ​പ കൈ​മാ​റി​യി​രു​ന്നു. അ​ന്ന് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ജോ​സേ​ട്ട​ന്‍റെ ന​ല്ല കൈ ​നീ​ട്ട​മാ​ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് വീ​ണ്ടും സ​മാ​ന​മാ​യ സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്.

സ​തേ​ൺ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പോ​ൾ​സ​ൺ ചി​റ​യ​ത്ത് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് 40 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ഡോ. ​പി.​എ​സ്. പ്ര​മോ​ജ് ശ​ങ്ക​ർ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി.

തൃ​ശൂ​ർ ഡി​പ്പോ​യി​ലേ​ക്ക് ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സൊ​സൈ​റ്റി​യു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​എ​സ്ആ​ർ ഫ​ണ്ടി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : KSRTC NewBus PublicTransport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up