x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രെ പ​രാ​തി

വെബ് ഡെസ്ക്
Published: September 30, 2026 07:00 PM IST | Updated: September 30, 2026 07:00 PM IST

പാ​ലാ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ന്ന്.

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ ചെ​യ​ർ​പേ​ഴ്സ​ന്‍റെ മൈ​ക്ക് ത​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ൽ കൗ​ൺ​സി​ല​ർ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രെ പൊ​ലി​സി​ൽ പ​രാ​തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മാ​യ രാ​ഹു​ലാ​ണ് പാ​ലാ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബി​നു പു​ളി​ക്ക​ക​ണ്ടം മൈ​ക്ക് ത​ട്ടി മാ​റ്റി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ കൗ​ൺ​സി​ലി​ൽ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും ഡ​യ​സി​ന് മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​നി​ടെ അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച ചെ​യ​ർ​പേ​ഴ്സ​ൺ മാ​യ രാ​ഹു​ൽ യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

ന​ഗ​ര​സ​ഭ​യു​ടെ പൊ​തു​മു​ത​ലി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നും കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​നി​താ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags : Binu Pulickakandam Pala Municipality Pala Kottayam Kerala Police Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up