ശബരിമല
ശബരിമല: മണ്ഡല കാലത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും.വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്നി തെളിക്കും.
ഇതോടെ മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കമാകും. ഡിസംബര്‍ 27 വരെ നീളുന്നതാണ് മണ്ഡലകാല തീര്‍ഥാടനം. മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. അന്നു രാത്രി നട അടയ്ക്കും.
Tags : Sabarimala Deepika DeepikaNewspaper BreakingNews NewsUpdate temple doors will open today