Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Today

ഇ​ന്ത്യ Vs ഇം​ഗ്ല​ണ്ട് ട്വ​ന്‍റി-20 മ​ത്സ​രം ഇന്ന്

ല​ണ്ട​ന്‍: അ​യ​ര്‍​ല​ന്‍​ഡി​ലെ പ​രാ​ജ​യ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീം ​ഇം​ഗ്ലീ​ഷ് മ​ണ്ണി​ല്‍. ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം ഇ​ന്നു ന​ട​ക്കും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 10.00നാ​ണ് ടോ​സ്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി ഇ​ന്ത്യ​ന്‍ ട്വ​ന്‍റി-20 ടീം ​ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് എ​ത്തി​യ ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ കീ​ഴി​ലെ ആ​ദ്യ പ​ര​മ്പ​ര​യാ​യി​രു​ന്നു അ​യ​ര്‍​ല​ന്‍​ഡി​ല്‍ ന​ട​ന്ന​ത്.

ര​ണ്ടു മ​ത്സ​ര പ​ര​മ്പ​ര ഇ​ന്ത്യ 2-0നു ​കൈ​വി​ട്ടു. അ​യ​ര്‍​ല​ന്‍​ഡ് ഇ​ന്ത്യ​ക്ക് എ​തി​രേ ആ​ദ്യ​മാ​യി ജ​യം നേ​ടി​യ​തും പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തും ഈ ​പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്നു.
അ​യ​ര്‍​ല​ന്‍​ഡി​ല്‍ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍​മാ​രാ​യ സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ര്‍​മ​യും പ​രാ​ജ​യ​പ്പെ​ട്ടു.

ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​രു​വ​രും ഗോ​ള്‍​ഡ​ന്‍ ഡെ​ക്കാ​യി​രു​ന്നു. 15കാ​ര​നാ​യ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ അ​ര​ങ്ങേ​റ്റ​ത്തി​നാ​യാ​ണ് ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ അ​ര​ങ്ങേ​റ്റം ന​ട​ക്കു​മോ എ​ന്നു കാ​ത്തി​രു​ന്ന ക​ണ്ട​റി​യ​ണം.

Kerala

സം​സ്ഥാ​ന​ത്ത് വേ​ന​ല്‍​മ​ഴ ശ​ക്ത​മാ​കു​ന്നു; ഇ​ന്ന് ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍​മ​ഴ ശ​ക്ത​മാ​കു​ന്നു. ഇ​ന്ന് ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ളെ​യും മ​റ്റ​ന്നാ​ളും പ​ര​ക്കെ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് അ​ര്‍​ത്ഥ​മാ​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച എ​ട്ടു ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം. മ​റ്റ​ന്നാ​ള്‍ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും, തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ തു​ട​രു​ന്നു; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ തു​ട​രു​ന്നു. ഇ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും ഇ​ട​ത്ത​രം നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​ക്കൊ​പ്പം മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.

District News

കോ​ത​മം​ഗ​ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി‌​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു.

എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ സീ​റ്റ് ഏ​ത് പാ​ർ​ട്ടി​ക്ക് എ​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. കോ​ത​മം​ഗ​ലം നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ല്‍ 171654 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 84467 പു​രു​ഷ​ൻ​മാ​രും 87187 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് 2720 സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍ കൂ​ടു​ത​ലു​ണ്ട്. 191 പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Kerala

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മേയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾകൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

Kerala

നി​യ​മ​സ​ഭ​യി​ൽ ഇ​ന്നും ത​ർ​ക്കം; ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും നേ​ർ​ക്കു​നേ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ഇ​ന്നും ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര്. നി​യ​മ​സ​ഭ​യി​ൽ കോ​പ്രാ​യം കാ​ണി​ച്ച​ത് ഭ​ര​ണ​പ​ക്ഷ​മാ​ണെ​ന്നും മു​ഖ്യമ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പറഞ്ഞു.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ വ​ടി​കൊ​ണ്ട് അ​ടി​ച്ചി​ട്ടി​ല്ല. ഡ​യ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി ച​ർ​ച്ച ന​ട​ത്താ​ൻ മാ​ത്രം വി​ഷ​യ​മു​ണ്ടാ​യി​ല്ലെ​ന്ന് സ്പീ​ക്ക​ർ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. ചോ​ദ്യോ​ത്ത​ര​ത്തി​ന്‍റെ പേ​രി​ൽ മൈ​ക്ക് കൈ​യി​ൽ കി​ട്ടു​മ്പോ​ൾ മ​ന്ത്രി​മാ​ർ സോ​ണി​യ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​താ​വ് ഗാ​ന്ധാ​രി​യെ പോ​ലെ സ്വ​യം ക​ണ്ണ് കെ​ട്ടി അ​ന്ധ​നാ​യെ​ന്നും സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ചാ​ടി​ക്ക​യ​റി​യ അം​ഗം ഹൈ ​ജം​പി​ന് പോ​യി​രു​ന്നു​വെ​ങ്കി​ൽ നാ​ടി​ന് ഗു​ണ​മു​ണ്ടാ​യേ​നെ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ര​ട്ട​ത്താ​പ്പി​ന്‍റെ നേ​താ​വാ​ണെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​രി​ഹ​സി​ച്ചു.

സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ടു​ക്ക​ലേ​ക്ക് സ്വ​ർ​ണ​ക്കേ​സ് പ്ര​തി​യെ ആ​രു​കൊ​ണ്ടു​പോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

District News

ക​മു​കി​ൻ​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും

നെ​യ്യാ​റ്റി​ന്‍​ക​ര : തെ​ക്കി​ന്‍റെ കൊ​ച്ചു​പാ​ദു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​മു​കി​ൻ​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് തീ​ർ​ഥാ​ട​ന പള്ളിയിൽ 13 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു കൊ​ടി​യേ​റും.

രാ​വി​ലെ 7.30നു ​കൊ​ച്ചു​പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്കു നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ക്രി​സ്തു​ദാ​സ് തോം​സ​ൺ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പ​ത്തി​ൽ വി​കാ​രി ജ​ന​റാ​ള്‍ കി​രീ​ടം അ​ണി​യി​ക്കും. അ​ല്‍​മാ​യ ശു​ശ്രൂ​ഷാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന​ഡി​ക്ട് ഡേ​വി​ഡ് വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും.

രാവിലെ 9.30നു ​ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന. 10.30 നു ​ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​യി​ല്‍ മൈ​ലം ഇ​ട​വ​ക വി​കാ​രി ഫാ. ​പ്ര​ദീ​പ് ആ​ന്‍റോ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. ആ​ല​പ്പു​ഴ ത​ങ്കി ആ​ശ്ര​മം പ്ര​യ​ര്‍ ഫാ. ​മാ​നു​വ​ല്‍ കാ​രി​പ്പോ​ട്ട് വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. വൈ​കു​ന്നേ​രം മൂ​ന്നി​നു കൊ​ച്ചു​പ​ള്ളി​യി​ലേ​യ്ക്ക് ആ​ഘോ​ഷ​മാ​യ തീ​ര്‍​ഥാ​ട​ന പ്ര​യാ​ണം.

വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തെ കൊ​ച്ചു​പ​ള്ളി​യി​ൽ​നി​ന്നും ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്കു പ്ര​ദ​ക്ഷി​ണ​മാ​യി ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടു​വ​രും. രാ​ത്രി 7.30നു ​കെ. ആ​ൻ​സ​ല​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന തി​രു​നാ​ൾ സൗ​ഹൃ​ദ​സ​ന്ധ്യ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.


സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ, ഡോ. ​എം.​എ. സി​ദ്ദീ​ഖ്, ടി. ​പ്ര​മീ​ള, സൈ​മ​ൺ, എ​സ്.​ആ​ര്‍. അ​ര​വി​ന്ദ് രാ​ജ്, കെ.​ഐ. ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി തോ​മ​സ് കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ക്കും.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​ൻ ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

മും​ബൈ: അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് മും​ബൈ​യി​ലെ ബി​സി​സി​ഐ ആ​സ്ഥാ​ന​ത്താ​ണ് പ്ര​ഖ്യാ​പ​നം.

ബി​സി​സി​ഐ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും പ​ങ്കെ​ടു​ക്കും. ജ​നു​വ​രി​യി​ൽ ന്യൂ​സി​ല​ൻ​ഡ‍ി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കും ലോ​ക​ക​പ്പി​നു​മു​ള്ള ടീ​മി​നെ ഒ​രു​മി​ച്ചാ​ണ് പ്ര​ഖ്യാ​പി​ക്കു​ക.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ ക​ളി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും മോ​ശം ഫോം ​മാ​ത്ര​മാ​ണ് ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ശ​ങ്ക.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2024ൽ ​രോ​ഹി​ത് ശ​ർ​മ്മ​യും സം​ഘ​വും നേ​ടി​യ ടി20 ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്താ​നാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ഇ​റ​ങ്ങു​ന്ന​ത്. ടി20 ​ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഒ​രു ടീ​മും ഇ​തു​വ​രെ കി​രീ​ടം നി​ല​നി​ര്‍​ത്തി​യി​ട്ടി​ല്ലെ​ന്ന ച​രി​ത്രം തി​രു​ത്തു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

National

ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി; ഇ​ന്നും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി ഇ​ന്നും തു​ട​രും. സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങു​മെ​ന്ന് ഇ​ൻ​ഡി​ഗോ മു​ന്ന​റ​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ വി​മാ​ന യാ​ത്ര​ക്കാ​ര്‍.

വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തി​ല​ധി​കം സ​ര്‍​വീ​സു​ക​ള്ളാ​ണ് വെ​ള്ളി​യാ​ഴ്ച മാ​ത്രം റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്‍‍​ഡി​ഗോ സി​ഇ​ഒ വ്യ​ക്ത​മാ​ക്കി​യ​ത്. വി​മാ​ന​ഡ്യൂ​ട്ടി സ​മ​യ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ളി​ല്‍ ഭാ​ഗ​മി​ക​മാ​യ ഇ​ള​വ് ന​ല്‍​കി വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യെ ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി​യി​ൽ വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ഷ​യ​ത്തി​ല്‍ ഈ ​മാ​സം 15 ന് ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. നാ​ലം​ഗ സ​മി​തി​ക്ക് മു​മ്പാ​കെ ഇ​ൻ​ഡി​ഗോ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച് വ​രു​ത്തും.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്ന​തും തു​ട​രു​ക​യാ​ണ്. മാ​റി​യ സ​മ​യ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​ർ മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ടു​ക്ക​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള ക​മ്പ​നി നി​ർ​ദേ​ശം ന​ൽ​കി.

ww.cial.aero ലി​ങ്ക് വ​ഴി​യോ മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ സ​ർ​വ്വീ​സ് വി​വ​ര​ങ്ങ​ളു​ടെ സ്റ്റാ​റ്റ​സ് ഉ​റ​പ്പി​ക്കാ​ൻ ആ​ണ് യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഭൂ​രി​ഭാ​ഗം ഇ​ൻ​ഡി​ഗോ സ​ർ​വ്വീ​സു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കി​യി​രു​ന്നു. 11 മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ ചു​രു​ക്കം വി​മാ​ന​ങ്ങ​ളും യാ​ത്ര തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ റാ​സ് അ​ൽ ഖൈ​മ, കു​വൈ​ത്ത്, അ​ബു​ദാ​ബി, മ​സ്ക​ത്ത്, മാ​ലി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദോ​ഹ, അ​ബു​ദാ​ബി, ദു​ബാ​യ് സ​ർ​വീ​സു​ക​ളും മു​ട​ങ്ങി.

Kerala

ക​ണ്ണൂ​രി​ൽ പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സ്; ഇ​ന്ന് ശി​ക്ഷ വി​ധി​ക്കും

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ഇ​ന്ന് വി​ധി​ക്കും.

ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ക്കു​ക. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ 46-ാം വാ​ർ​ഡ് പു​തി​യ​ങ്കാ​വി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​യ്യ​ന്നൂ​ർ കാ​റ​മേ​ൽ വി.​കെ. നി​ഷാ​ദ്, വെ​ള്ളൂ​ർ ടി.​സി.​വി. ന​ന്ദ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ൽ എ. ​മി​ഥു​ൻ, കെ.​വി. കൃ​പേ​ഷ് എ​ന്നി​വ​രെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് പ്ര​തി​യാ​യ വി.​കെ. നി​ഷാ​ദ്.

2012 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​യ്യ​ന്നൂ​ർ എ​സ്ഐ ആ​യി​രു​ന്ന കെ.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​ത്തി​നു നേ​രെ ബൈ​ക്കി​ൽ എ​ത്തി ബോം​ബെ​റി​ഞ്ഞ കേ​സി​ലാ​ണ് ഇ​വ​രെ കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. വ​ധ​ശ്ര​മം, സ്ഫോ​ട​ക വ​സ്തു നി​യ​മ​ത്തി​ലെ മൂ​ന്നു വ​കു​പ്പു​ക​ൾ അ​ട​ക്കം തെ​ളി​ഞ്ഞ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, അ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സി​നെ​തി​രെ ബോം​ബേ​റ് ന​ട​ന്ന​ത്.

പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ നി​ഷാ​ദും മ​റ്റു മൂ​ന്നു​പേ​രും അ​തി​വേ​ഗം ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി. പോ​ലീ​സ് ഒ​ച്ച​വ​ച്ച​പ്പോ​ൾ ഇ​വ​ർ​ക്കു നേ​രെ ബോം​ബെ​റി​ഞ്ഞ ശേ​ഷം ബൈ​ക്ക് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും പ​ര​ക്കെ മ​ഴ സാ​ധ്യ​ത; മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും പ​ര​ക്കെ മ​ഴ സാ​ധ്യ​ത. പ്ര​ത്യേ​കി​ച്ച് ഒ​രു ജി​ല്ല​യി​ലും മു​ന്ന​റി​യി​പ്പി​ല്ല.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​പ്പെ​ട്ടേ​ക്കും. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. കേ​ര​ള തീ​ര​ത്ത് 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശി​യേ​ക്കാം. ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഉ​ച്ച​യ്ക്കു​ശേ​ഷം കൂ​ടു​ത​ലി​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കും.

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ക​ന്യാ​കു​മാ​രി ക​ട​ലി​ന് മു​ക​ളി​ലാ​യി ന്യൂ​ന​മ​ർ​ദ്ദം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ശ​നി​യാ​ഴ്ച​യോ​ടെ തെ​ക്ക് -പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ടേ​ക്കും. തു​ട​ർ​ന്നു​ള്ള 48 മ​ണി​ക്കൂ​റി​ൽ ഇ​ത് കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ നി​ല​വി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ അ​ടു​ത്ത നാ​ലു ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ നേ​രി​യ/​ഇ​ട​ത്ത​രം മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

National

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​ന്ന്; എ​ട്ട​ര​യോ​ടെ ആ​ദ്യ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ആ​വേ​ശ​ത്തി​ൽ മു​ന്ന​ണി​ക​ൾ. രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച് എ​ട്ട​ര​യോ​ടെ ആ​ദ്യ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 122 സീ​റ്റാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

66.91 ശ​ത​മാ​നം എ​ന്ന റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് ഇ​ത്ത​വ​ണ ബീ​ഹാ​റി​ൽ ന​ട​ന്ന​ത്. നി​തീ​ഷ് കു​മാ​റി​നും എ​ൻ​ഡി​എ​ക്കും ഭ​ര​ണ​ത്തു​ട​ർ​ച്ച പ്ര​വ​ചി​ക്കു​ന്ന​താ​ണ് എ​ക്സി​റ്റ് പോ​ളു​ക​ളെ​ല്ലാം. എ​ൻ​ഡി​എ​ക്ക് 130 മു​ത​ൽ 167 വ​രെ സീ​റ്റു​ക​ളാ​ണ് പൊ​തു​വേ പ്ര​വ​ചി​ക്കു​ന്ന​ത്. ഇ​ന്ത്യ സ​ഖ്യ​ത്തി​ന് 70 മു​ത​ൽ 108 വ​രെ സീ​റ്റു​ക​ളാ​ണ് പ്ര​വ​ച​നം.

ഇ​ന്ത്യാ സ​ഖ്യം ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് ഇ​ട​ന​ൽ​ക​രു​തെ​ന്നും തേ​ജ​സ്വി യാ​ദ​വ് പ്ര​തി​ക​രി​ച്ചു.

Kerala

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. പ്ര​കാ​ശ് രാ​ജ് അ​ധ്യ​ക്ഷ​നാ​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡു​ക​ൾ നി​ർ​ണ​യി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തൃ​ശൂ​രി​ൽ സാ​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നാ​കും പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക.

35ഓ​ളം ചി​ത്ര​ങ്ങ​ൾ ജൂ​റി​യു​ടെ അ​ന്തി​മ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നു എ​ന്നാ​ണ് സൂ​ച​ന. പ്രാ​ഥ​മി​ക ജൂ​റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​കാ​ശ് രാ​ജ് അ​ധ്യ​ക്ഷ​നാ​യ ജൂ​റി അ​ന്തി​മ വി​ധി നി​ർ​ണ​യം ന​ട​ത്തി​യ​ത്.
ജ​ന​പ്രീ​തി​യും ക​ലാ​മൂ​ല്യ​വും ഒ​ത്തു ചേ​ർ​ന്ന ഒ​രു​പി​ടി സി​നി​മ​ക​ൾ ഇ​ക്കു​റി മ​ത്സ​ര​ത്തി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്, ഫെ​മി​നി​ച്ചി ഫാ​ത്തി​മ, എ​ആ​ർ​എം, കി​ഷ്കി​ന്ധാ​കാ​ണ്ഡം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ വ​ന്നെ​ന്നാ​ണ് വി​വ​രം.

മ​മ്മൂ​ട്ടി, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, സൗ​ബി​ൻ ഷാ​ഹി​ർ എ​ന്നി​വ​ർ ന​ട​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ലും അ​ന​ശ്വ​ര രാ​ജ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, ജ്യോ​തി​ർ​മ​യി, ഷം​ല ഹം​സ തു​ട​ങ്ങി​യ​വ​ർ ന​ടി​മാ​രു​ടെ വി​ഭാ​ഗ​ത്തി​ലും മു​ൻ നി​ര​യി​ലു​ണ്ട്. 128 എ​ൻ​ട്രി​ക​ളാ​ണ് ഇ​ക്കു​റി വ​ന്ന​ത്.

Latest News

Corehub Up