x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ​യാ​ത്ര ഇ​ന്നു​മു​ത​ൽ; ജി​ല്ല​യി​ൽ 126 ബ​സു​ക​ൾ, 700 ട്രി​പ്പു​ക​ൾ


Published: June 15, 2026 06:29 AM IST | Updated: June 15, 2026 06:29 AM IST

തൃ​ശൂ​ർ: കെ എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്രാ​പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.30നു ​മാ​ള കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ക്കും. മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.


പൊ​യ്യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒൗ​സേ​പ്പ​ച്ച​ൻ ജോ​സ് അ​ധ്യ​ക്ഷ​നാ​കും. ജി​ല്ല​യി​ലാ​കെ 126 ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണു കെ എ​സ്ആ​ർ​ടി​സി​ക്കു​ള്ള​ത്. 700 ട്രി​പ്പു​ക​ൾ ദി​നം​പ്ര​തി ന​ട​ത്തു​ന്നു. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ക്കാ​ർ​ക്കും യാ​ത്ര സൗ​ജ​ന്യ​മാ​ണ്.

തൃ​ശൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നു പ്ര​തി​ദി​നം 15 ബ​സു​ക​ളാ​ണു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പാ​ല​ക്കാ​ട്, പൊ​ള്ളാ​ച്ചി, പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടു​ക​ളി​ലാ​ണു കൂ​ടു​ത​ൽ ട്രി​പ്പ്. പാ​ല​ക്കാ​ട് നി​ന്നു തൃ​ശൂ​രി​ൽ​വ​ന്നു മ​ട​ങ്ങു​ന്ന ഓ​ർ​ഡി​ന​റി സ​ർ​വീ​സ​ുക​ളു​ണ്ട്. ഏ​ക​ദേ​ശം 120 ട്രി​പ്പു​ക​ളാ​ണു തൃ​ശൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നു ദി​നം​പ്ര​തി​യു​ണ്ടാ​കു​ക.

പു​തു​ക്കാ​ട്ടുനി​ന്ന് 17 ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 176 ട്രി​പ്പു​ക​ൾ. മു​പ്ലി​യം, പാ​ല​പ്പി​ള്ളി, ചി​മ്മി​നി ഡാം, ​മ​രോ​ട്ടി​ച്ചാ​ൽ, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, തി​രു​വി​ല്വാ​മ​ല, മ​ണ്ണു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​ർ​ഡി​ന​റി ട്രി​പ്പു​ക​ൾ. കൊ​ടു​ങ്ങ​ല്ലൂ​രി​ന് 15 ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണു​ള്ള​ത്. 70 ട്രി​പ്പു​ക​ൾ. ആ​റു ട്രി​പ്പു​ക​ൾ എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ ലി​മി​റ്റ​ഡ് സ്റ്റോ​പ് ഓ​ർ​ഡി​ന​റി സ​ർ​വീ​സാ​ണ്. മ​റ്റു ട്രി​പ്പു​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ-​ഇ​രി​ങ്ങാ​ല​ക്കു​ട വ​ഴി തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, അ​ഴീ​ക്കോ​ട്- വാ​ടാ​ന​പ്പ​ള്ളി വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, കൊ​ടു​ങ്ങ​ല്ലൂ​ർ - കോ​ത​മം​ഗ​ലം വ​ഴി മൂ​ന്നാ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ - എ​റ​ണാ​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ- മാ​ല്യ​ങ്ക​ര വ​ഴി ചേ​ർ​ത്ത​ല, കൊ​ടു​ങ്ങ​ല്ലൂ​ർ- വ​രാ​പ്പു​ഴ വ​ഴി പാ​ലാ​രി​വ​ട്ടം, കൊ​ടു​ങ്ങ​ല്ലൂ​ർ- കാ​ക്ക​നാ​ട്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്നു​ള്ള എ​ട്ടു ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലാ​യി 17 ട്രി​പ്പു​ക​ളാ​ണു​ള്ള​ത്. ഗു​രു​വാ​യൂ​ർ, എ​റ​ണാ​കു​ളം ജെ​ട്ടി, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ഗ്രാ​മ​വ​ണ്ടി (ഇ​രി​ങ്ങാ​ല​ക്കു​ട-​മു​രി​യാ​ട്-​നെ​ല്ലാ​യി) എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​ർ​ഡി​ന​റി ട്രി​പ്പു​ക​ൾ. ഒ​രു വ​ർ​ഷ​മാ​യി ക​ണ്ണി​ക്ക​ര-​ആ​ലു​വ, ചോ​റ്റാ​നി​ക്ക​ര, ഗു​രു​വാ​യൂ​ർ, എ​റ​ണാ​കു​ളം ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ രാ​വി​ലെ 6.20നാ​ണു ചോ​റ്റാ​നി​ക്ക​ര സ​ർ​വീ​സ്. ആ​ലു​വ​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് തി​ങ്ക​ൾ മു​ത​ൾ വെ​ള്ളി വ​രെ രാ​വി​ലെ 8.30നു​മാ​ണ്.

മാ​ള ഡി​പ്പോ​യി​ൽ​നി​ന്ന് 20 ബ​സു​ക​ൾ 75 ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്നു. കു​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഗ്രാ​മ​വ​ണ്ടി 12 സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും സ​ർ​വീ​സു​ണ്ട്. ആ​ലു​വ​യി​ലേ​ക്ക് എ​ട​വ​ന​ക്കാ​ട്, വെ​ണ്ണൂ​ർ, അ​ത്താ​ണി എ​ന്നി​വ​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ട്രി​പ്പു​ക​ൾ.

ഗു​രു​വാ​യൂ​ർ ഡി​പ്പോ​യി​ലു​ള്ള 14 ബ​സു​ക​ൾ 28 ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്നു. എ​റ​ണാ​കു​ളം ജെ​ട്ടി, പൊ​ന്നാ​നി വ​ഴി കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, വ​ട​ക്കാ​ഞ്ചേ​രി വ​ഴി പാ​ല​ക്കാ​ട്, പാ​ങ്ങ്-​പാ​വ​റ​ട്ടി-​മു​ല്ല​ശേ​രി വ​ഴി തൃ​ശൂ​ർ, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണു സ​ർ​വീ​സു​ക​ൾ. എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ഗ്രാ​മ​വ​ണ്ടി​യും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. കോ​ഴി​ക്കോ​ട്ടേ​ക്ക് ടൗ​ണ്‍ ടു ​ടൗ​ണ്‍ ര​ണ്ട് സ​ർ​വീ​സു​ക​ളു​ണ്ട്.

ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് 121 ട്രി​പ്പു​ക​ളു​ണ്ട്. കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് വ​ഴി തൃ​ശൂ​രി​ലേ​ക്കു ദി​വ​സേ​ന 30 ഓ​ർ​ഡി​ന​സ​റി ബ​സ് ട്രി​പ്പു​ക​ളു​ണ്ട്. ആ​ലു​വ​യി​ലേ​ക്ക് 30, മ​ണ്ണു​ത്തി​യി​ലേ​ക്ക് 20, അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് 15, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ട്ടു ട്രി​പ്പു​ക​ളും ഉ​ണ്ട്. അ​തി​ര​പ്പി​ള്ളി വ​ഴി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു നാ​ലു ട്രി​പ്പു​ക​ളു​ണ്ട്.

നാ​ലു​കെ​ട്ട്-​ഇ​ള​ഞ്ചേ​രി ഭാ​ഗം, അ​ടി​ച്ചി​ലി പ്ലാ​ന്‍റേ​ഷ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട, ചോ​റ്റാ​നി​ക്ക​ര എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് ര​ണ്ടു​വീ​തം ട്രി​പ്പു​ക​ളും ഉ​ണ്ട്. കു​റ്റി​ക്കാ​ട്, കു​റ്റി​ച്ചി​റ, ചാ​യ​പ്പ​ൻ​കു​ഴി ഭാ​ഗ​ത്തേ​ക്ക് അ​ഞ്ചു ട്രി​പ്പു​ക​ളും അ​ണ്ണാ​ട്, കാ​ടു​കു​റ്റി, പാ​ള​യം​പ​റ​ന്പ് റൂ​ട്ടി​ൽ ഒ​രു ട്രി​പ്പും ന​ട​ത്തു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​മു​ണ്ടെ​ങ്കി​ൽ ആ​ദ്യം റ​ദ്ദാ​ക്കു​ക ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളാ​ണ്. പ​ല ഡി​പ്പോ​ക​ളി​ലും സ​ർ​വീ​സു​ക​ൾ ഇ​പ്ര​കാ​രം വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Free travel from today

Recent News

Corehub Up