x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീനയ്ക്കും രാധാമണിയ്ക്കും സ്നേഹവീടായി

വെബ് ഡെസ്ക്
Published: October 15, 2026 06:26 AM IST | Updated: October 15, 2026 06:26 AM IST

ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ നി​ർ​ധ​ന​രാ​യ സ​ഹോ​ദ​രി​മാ​ർ​ക്ക് വേ​ണ്ടി നി​ർ​മി​ച്ച ‘സ്നേ​ഹ​വീ​ടി​ന്‍റെ’ താ​ക്കോ​ൽ ദാ​ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ

ക​യ്പ​മം​ഗ​ലം: ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത​മാ​യ ഭ​വ​ന​മൊ​രു​ക്കി നാ​ടി​ന്‍റെ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ 11 -ാം വാ​ർ​ഡി​ൽ കോ​രം​പു​ര​ക്ക​ൽ ബീ​ന​യ്ക്കും സ​ഹോ​ദ​രി രാ​ധാ​മ​ണി​ക്കും വേ​ണ്ടി നി​ർ​മി​ച്ച ‘സ്നേ​ഹ​വീ​ടി​ന്‍റെ’ താ​ക്കോ​ൽ കൈ​മാ​റി.

ക​ക്ഷി​രാ​ഷ്‌​ട്രീ​യ​ത്തി​നും ജാ​തി​മ​ത ഭേ​ദ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യി നാ​ട്ടു​കാ​രും പ്ര​വാ​സി​ക​ളും കൈ​കോ​ർ​ത്താ​ണ് കു​ടും​ബ​ത്തി​ന് പു​തി​യ വീ​ടൊ​രു​ക്കി​യ​ത്.

സ​ഹോ​ദ​രി​മാ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട് കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി​രു​ന്നു. വാ​ർ​ഡ് അം​ഗം ന​ഹി​ദ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളേ​ക്കാ​ൾ പു​തി​യ വീ​ട് നി​ർ​മി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് ‘സ്നേ​ഹ​വീ​ട്’ എ​ന്ന പേ​രി​ൽ ഭ​വ​ന​നി​ർ​മാ​ണ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വാ​ർ​ഡ് അം​ഗം ന​ഹി​ദ സ​ലീം ചെ​യ​ർ​മാ​നും, കെ.​കെ. അ​ബ്ദു​ൾ നാ​സ​ർ ക​ൺ​വീ​ന​റു​മാ​യി 29 അം​ഗ ക​മ്മി​റ്റി​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി വാ​ട​ക​വീ​ടും ഏ​ർ​പ്പെ​ടു​ത്തി. നി​ത്യ​ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ഷാ​ർ​ജ കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് എ​ല്ലാ മാ​സ​വും ഭ​ക്ഷ്യ​ക്കി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.
സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ദ്ധ​തി നാ​ട്ടു​കാ​രും പ്ര​വാ​സി​ക​ളും ഏ​റ്റെ​ടു​ത്ത​തോ​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ സ്നേ​ഹ​വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യി.

644 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടി​ന്‍റെ നി​ർ​മാ​ണം നാ​ലു​മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ക​യും വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ളും കൈ​മാ​റു​ക​യും ചെ​യ്തു. പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. വാ​ർ​ഡ് അം​ഗം ന​ഹി​ദ സ​ലിം അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു, ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ക്ക​രി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ​സ്. ജ​യ, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​ജീ​ന റ​ഫീ​ഖ്, നി​ർ​മ്മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​കെ.​അ​ബ്ദു​ൾ നാ​സ​ർ, അം​ഗ​ങ്ങ​ളാ​യ പി.​എ​സ്.​ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ന​ജു​ബി​ൻ മു​സ്ത​ഫ, റി​ജാ​സ്, സ​ബീ​ർ ഇ​ബാ​ഹിം, അ​ബ്ദു​ൾ റ​ഊ​ഫ് പൊ​ന്നാ​ത്ത് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up