x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടി​ക​യി​ൽ ടോ​ൾ പ്ലാ​സ​യ്ക്കു മു​ന്നി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ലതീ​ർ​ത്ത് എ​ൽ​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: October 15, 2026 06:41 AM IST | Updated: October 15, 2026 06:41 AM IST

നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യ്ക്കുമു​ന്നി​ൽ എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ മ​നു​ഷ്യ​ച്ച​ങ്ങ​ല.

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ൽ ആ​റാം​ദി​വ​സ​വും എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ടോ​ൾ പ്ലാ​സ​യ്ക്കു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​നെ നേ​രി​ടാ​ൻ രാ​വി​ലെ ത​ന്നെ പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് ടോ​ൾ ബൂ​ത്ത് പൂ​ർ​ണ​മാ​യും അ​ട​ച്ചി​രു​ന്നു. ഇ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭി​ച്ചു. വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു. ബ​സു​ക​ൾ ടോ​ൾ​പ്ലാ​സ​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. സ​ന്ദീ​പ് അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ. വി.​കെ. ജ്യോ​തി​പ്ര​കാ​ശ്, എ.​എ​സ്. ദി​ന​ക​ര​ൻ, കെ.​എം. കി​ഷോ​ർ കു​മാ​ർ, കെ.​എ. വി​ശ്വം​ഭ​ര​ൻ, കെ.​ആ​ർ. സീ​ത, ടി.​എ​സ്. മ​ധു​സൂ​ദ​ന​ൻ, യു.​കെ. ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up