പുഷ്പാലംകൃതമായ കൊട്ടേക്കാട് ഫാത്തിമനാഥയുടെ കപ്പേള.
തൃശൂർ: കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയിൽ പരിശുദ്ധ ഫാത്തിമനാഥയുടെ തിരുനാൾ 17, 18 തീയതികളിൽ നടക്കും. ദീപാലങ്കാരം സ്വിച്ച്ഓണ് നാളെ രാത്രി 7.30നു തൃശൂർ എസിപി കെ.പി. ബെന്നി നിർവഹിക്കും. തുടർന്ന് പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം.
17നു വൈകീട്ട് 5.30നുള്ള ദിവ്യബലി, കൂടുതുറക്കൽ, രൂപം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നേതൃത്വം നൽകും. തുടർന്നു കിഴക്കുഭാഗം ഒരുക്കുന്ന വർണമഴ. ഒന്പതിനു പടിഞ്ഞാറുഭാഗം ഒരുക്കുന്ന കൊച്ചിൻ ഹീറോസിന്റെ മ്യൂസിക് ഹംഗാമ. 18നു രാവിലെ 5.30, 6.30, 8.30 വിശുദ്ധ കുർബാന. 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. തോമസ് എടക്കളത്തൂർ മുഖ്യകാർമികനാകും. 3.30നു കിഴക്ക്-പടിഞ്ഞാറു ഭാഗക്കാരുടെ കിരീടം എഴുന്നള്ളിപ്പ്.
പത്രസമ്മേളനത്തിൽ പള്ളി വികാരി ഫാ. ഫ്രാങ്കോ കവലക്കാട്, ജനറൽ കണ്വീനർ പോൾസൻ ലൂയിസ്, ട്രസ്റ്റി ആന്റണി ചിറ്റിലപ്പിള്ളി, പബ്ലിസിറ്റി കണ്വീനർ സി.എൽ. ഇഗ്നേഷ്യസ്, സപ്ലിമെന്റ് കണ്വീനർ റോബർട്ട് ഡേവിഡ് എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews