x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ക്കാ​ട് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: October 15, 2026 06:46 AM IST | Updated: October 15, 2026 06:46 AM IST

പു​തു​ക്കാ​ട് പ്ര​ജ്യോ​തി​നി​കേ​ത​ന്‍ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ് പൊ​ളി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലൂ​ടെ വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍.

പു​തു​ക്കാ​ട്: മേ​ല്‍​പാ​ല നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡ് പൊ​ളി​ച്ച​തോ​ടെ ദു​രി​ത​ത്തി​ലാ​യി 750ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും. പ​ക​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലു​ള്ള, ക​ള്ളു​ഷാ​പ്പി​ന് മു​ന്നി​ലൂ​ടെ​യു​ള്ള വ​ഴി. പ്ര​ജ്യോ​തി​നി​കേ​ത​ന്‍ കോ​ള​ജി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡ് ക​ഴി​ഞ്ഞ​മാ​സ​മാ​ണ് പൊ​ളി​ച്ച​ത്.
പ​ത്ത​ടി താ​ഴ്ച​യി​ല്‍ റോ​ഡ് പൊ​ളി​ച്ചി​ട്ടി​ട്ട് ഇ​തു​വ​രെ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ള​ജ് അ​ധി​കൃ​ത​ര്‍ സു​രേ​ഷ് ഗോ​പി എം​പി​യെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​ന​കം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പും ല​ഭി​ച്ചു. എ​ന്നാ​ല്‍ ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ല്ല. നി​ര്‍​മാ​ണം ഇ​ഴ​യു​ന്ന​തി​ന്‍റെ ദു​രി​തം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല.

സ​മീ​പ​ത്തെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. റോ​ഡു​ക​ളും കാ​ന​ക​ളും പൊ​ളി​ച്ചി​ട്ട​തോ​ടെ വ്യാ​പാ​ര​ത്തെ​യും ഗ​താ​ഗ​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.
പു​തു​ക്കാ​ട് മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ സ​ര്‍​വീ​സ് റോ​ഡു​ക​ളു​ടെ​യും നി​ര്‍​മാ​ണ​ത്തി​ലെ അ​നാ​സ്ഥ​യാ​ണ് പ്ര​തി​സ​ന്ധി. ഹ​രി​യാ​ന ആ​സ്ഥാ​ന​മാ​യ ധ​രി​വാ​ള്‍ ബി​ല്‍​ഡ്ടെ​ക് ലി​മി​റ്റ​ഡാ​ണ് മേ​ല്‍​പ്പാ​ല​വും അ​നു​ബ​ന്ധ സ​ര്‍​വീ​സ് റോ​ഡു​ക​ളും നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന​തി​നു​ള്ള ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.
ര​ണ്ടു​വ​ര്‍​ഷ​മാ​ണ് ക​രാ​റി​ന്‍റെ കാ​ലാ​വ​ധി.

Tags : NattuVishesham DistrictNews

Recent News

Corehub Up