x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​യും മ​നു​ഷ്യ​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​മ​റി​ഞ്ഞ ക​ര്‍​ഷ​ക​ന്‍

ടി.​​​എം. ജ​​​യിം​​​സ്
Published: October 15, 2026 05:04 AM IST | Updated: October 15, 2026 05:04 AM IST

ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ്മാ​​​ര​​​ക കാ​​​ര്‍​ഷി​​​ക പു​​​ര​​​സ്‌​​​കാ​​​രം നേ​​​ടി​​​യ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​നെ ക​​​മ്മ​​​ന​​​യി​​​ലെ വ​​​സ​​​തി​​​യി​​​ല്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച് കൃ​​​ഷി മ​

ക​​​ല്‍​പ്പ​​​റ്റ: പ്ര​​​കൃ​​​തി​​​യും മ​​​നു​​​ഷ്യ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​​ന്‍റെ ആ​​​ഴ​​​മ​​​റി​​​ഞ്ഞ പാ​​​ര​​​മ്പ​​​ര്യ ക​​​ര്‍​ഷ​​​ക​​​നാ​​​ണ് മു​​​ട്ടി​​​ല്‍ വി​​​വേ​​​കാ​​​ന​​​ന്ദ മെ​​​ഡി​​​ക്ക​​​ല്‍ മി​​​ഷ​​​നി​​​ലെ ഡോ.​​​ ധ​​​ന​​​ഞ്ജ​​​യ് സ​​​ഗ്‌​​​ദേ​​​വി​​​നു​​​ശേ​​​ഷം പ​​​ദ്മ​​​ശ്രീ വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍. ലാ​​​ഭേ​​​ച്ഛ​​​യി​​​ല്‍ മ​​​നു​​​ഷ്യ​​​ന്‍ മ​​​ണ്ണി​​​നോ​​​ടു കാ​​​ട്ടു​​​ന്ന ക്രൂ​​​ര​​​ത​​​ക​​​ളി​​​ല്‍ വ്യ​​​ഥി​​​ത​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​ന​​സ്.

വ​​​യ​​​നാ​​​ട്ടി​​​ല്‍ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലു​​​ണ്ടാ​​​യ താ​​​ള​​​പ്പി​​​ഴ​​​ക​​​ള്‍​ക്ക് മു​​​ഖ്യ​​​കാ​​​ര​​​ണം മ​​​നു​​​ഷ്യ​​​ര്‍ മ​​​ണ്ണി​​​ല്‍ ചെ​​​യ്യു​​​ന്ന അ​​​രു​​​താ​​​യ്മ​​​ക​​​ളാ​​​ണെ​​​ന്ന് രാ​​​മ​​​ന്‍ പ​​​ല വേ​​​ദി​​​ക​​​ളി​​​ലും തു​​​റ​​​ന്ന​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​ര്‍​ധി​​​ച്ച വി​​​ള​​​വി​​​ന് കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ രാ​​​സ​​​വ​​​ള​​​ങ്ങ​​​ളും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളും വ​​​രും​​​ത​​​ല​​​മു​​​റ​​​ക​​​ളെ ക​​​രു​​​താ​​​തെ​​​ പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രെ മ​​​ന​​​സി​​​ല്‍ ക​​​ണ്ടാ​​​യി​​​രു​​​ന്നു കാ​​​ല​​​നു​​​സൃ​​​ത​​​മല്ലെ​​​ന്ന് പ​​​ല​​​ര്‍​ക്കും തോ​​​ന്നാ​​​വു​​​ന്ന രാ​​​മ​​​ന്‍റെ വി​​​മ​​​ര്‍​ശ​​​നശ​​​ര​​​ങ്ങ​​​ള്‍.

ഋ​​​തു​​​ക്ക​​​ള്‍ ക്ര​​​മ​​​ഭം​​​ഗം വ​​​രു​​​ത്താ​​​തെ​​​യും ഒ​​​ത്ത​​​താ​​​ള​​​ത്തി​​​ലും വ​​​ന്നു​​​പോ​​​യി​​​രു​​​ന്ന ഇ​​​ട​​​മാ​​​യി​​​രു​​​ന്നു ഏ​​​താ​​​നും ദ​​​ശാ​​​ബ്ദ​​​ങ്ങ​​​ള്‍ മു​​​മ്പു​​​വ​​​രെ വ​​​യ​​​നാ​​​ട്. എ​​​ന്നാ​​​ല്‍, ഇ​​​പ്പോ​​​ള്‍ അ​​​തി​​​വൃ​​​ഷ്ടി​​​യും അ​​​നാ​​​വൃ​​​ഷ്ടി​​​യും അ​​​ത്യു​​​ഷ്ണ​​​വും കൊ​​​ടും ശൈ​​​ത്യ​​​വു​​​മൊ​​​ക്കെ​​​യാ​​​ണ് ജി​​​ല്ല​​​യി​​​ലെ ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ തി​​​ക്ത​​​ഫ​​​ല​​​ങ്ങ​​​ള്‍ മ​​​ല​​​യോ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ജീ​​​വി​​​ത​​​ത്തി​​ന്‍റെ കാ​​​ര്‍​ഷി​​​ക​​​വൃ​​​ത്തി​​​യി​​​ലെ​​​യും ചി​​​ട്ട​​​വ​​​ട്ട​​​ങ്ങ​​​ള്‍ അ​​​പ്പാ​​​ടെ പൊ​​​ളി​​​ച്ചെ​​​ഴു​​​തു​​​ക​​​യാ​​​ണ്.

കാ​​​റ്റി​​​ന്‍റെ​​യും മ​​​ഴ​​​യു​​​ടെ​​​യും വ​​​ര​​​വി​​​ലും പോ​​​ക്കി​​​ലും രാ​​​മ​​​നു​​​ള്ള അ​​​നു​​​ഭ​​​വ​​​ജ്ഞാ​​​നം അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ന്ന കാ​​​ര്‍​ഷി​​​കകു​​​തു​​​കി​​​ക​​​ളെ വി​​​സ്മ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. കും​​​ഭ​​​മ​​​ഴ, മീ​​​ന​​​മ​​​ഴ, മേ​​​ട​​​മ​​​ഴ, ഇ​​​ട​​​വ​​​പ്പാ​​​തി, ക​​​ര്‍​ക്ക​​​ട​​​ക​​​മ​​​ഴ, ചി​​​ങ്ങ​​​മ​​​ഴ, തു​​​ലാ​​​മ​​​ഴ എ​​​ന്നി​​​ങ്ങ​​​നെ ആ​​​റു​​​ത​​​ര​​​ത്തി​​​ല്‍ മ​​​ഴ​​​ക​​​ള്‍ വ​​​ര്‍​ഷി​​​ച്ചി​​​രു​​​ന്ന നാ​​​ടാ​​​ണ് വ​​​യ​​​നാ​​​ട്. പ​​​തി​​​വു​​​തെ​​​റ്റാ​​​തെ​​​യു​​​ള്ള വ​​​ര്‍​ഷ​​​സ​​​മൃ​​​ദ്ധി വി​​​വി​​​ധ​​​ത​​​രം വി​​​ള​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ച്ചി​​​രു​​​ന്നു. മ​​​ഴ​​​യെ ആ​​​ശ്ര​​​യി​​​ച്ചാ​​​യി​​​രു​​​ന്നു ക​​​ര​​​യി​​​ലും നി​​​ല​​​ത്തും കൃ​​​ഷി.

ഓ​​​രോ മ​​​ഴ​​​ക്കാ​​​ല​​​ത്തി​​​നു​​​മൊ​​​ത്ത​​​താ​​​യി​​​രു​​​ന്നു കൃ​​​ഷിരീ​​​തി​​​ക​​​ള്‍. കാ​​​ല​​​പ്ര​​​യാ​​​ണ​​​ത്തി​​​ല്‍ മ​​​ഴ​​​യെ ആ​​​ശ്ര​​​യി​​​ച്ച് കാ​​​ര്‍​ഷി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്ന് സ്ഥി​​​തി സം​​​ജാ​​​ത​​​മാ​​​യി. മ​​​ഴ എ​​​പ്പോ​​​ഴെ​​​ല്ലാം എ​​​ങ്ങ​​​നെ​​​യെ​​​ല്ലാം പെ​​​യ്യു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ര്‍​ക്കു​​​പോ​​​ലും പ്ര​​​വ​​​ചി​​​ക്കാ​​​നാ​​കാ​​​ത്ത അ​​വ​​സ്ഥ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള ആ​​​കു​​​ല​​​ത പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ല്‍ രാ​​​മ​​​ന്‍ പ​​​ല​​​വ​​​ട്ടം പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

കി​​​ഴ​​​ക്ക​​​ന്‍ കാ​​​റ്റ്, തെ​​​ക്ക​​​ന്‍ കാ​​​റ്റ്, വ​​​ട​​​ക്ക​​​ന്‍ കാ​​​റ്റ്, പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​റ്റ്, ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ചു​​​ത​​​രം കാ​​​റ്റു​​​ക​​​ള്‍ ജി​​​ല്ല​​​യി​​​ല്‍ വീ​​​ശി​​​യി​​​രു​​​ന്ന​​​താ​​​യി ഓ​​​ര്‍​ത്തു​​​പ​​​റ​​​ഞ്ഞി​​​രു​​​ന്ന രാ​​​മ​​​ന്‍ അ​​​വ​​​യു​​​ടെ സ​​​വി​​​ശേ​​ഷ​​​ത​​​ക​​​ള്‍ ത​​​ന്നെ കാ​​​ണാ​​​നെ​​​ത്തു​​​ന്ന വി​​​ദ്യാ​​ർ​​​ഥി​​​ക​​​ളോ​​​ടും മ​​​റ്റും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

കു​​​ന്നി​​​ടി​​​ക്ക​​​ലും വ​​​യ​​​ല്‍ നി​​​ക​​​ത്ത​​​ലും ജി​​​ല്ല​​​യി​​​ലെ സ്വാ​​​ഭാ​​​വി​​​കപ്ര​​​കൃ​​​തി​​​യു​​​ടെ ന​​​ശീ​​​ക​​​ര​​​ണ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന പ​​​ക്ഷ​​​ക്കാ​​​ര​​​നാ​​​ണ് രാ​​​മ​​​ന്‍. എ​​​ല്ലാ​​​വ​​​ര്‍​ഷ​​​വും മേ​​​യ് മു​​​ത​​​ല്‍ സെ​​​പ്​​​റ്റം​​​ബ​​​ര്‍വ​​​രെ വ​​​ലി​​​യ അ​​​ള​​​വി​​​ല്‍ മ​​​ണ്ണ് കു​​​ഴി​​​ച്ചും മാ​​​ന്തി​​​യു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ നി​​​യ​​​മം​​​മൂ​​​ലം നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ക്കാ​​​ര​​​നു​​​മായിരുന്നു അ​​​ദ്ദേ​​​ഹം.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത നെ​​​ല്ലി​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ഖ്യാ​​​തി നേ​​​ടി​​​യ രാ​​​മ​​​ന്‍റെ കാ​​​ര്‍​ഷി​​​ക​​​ജീ​​​വി​​​തം ആ​​​ഹ്ലാ​​ദ​​​ഭ​​​രി​​​ത​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ക​​​ഷ്ട​​​ന​​​ഷ്ട​​​ങ്ങ​​​ള്‍ സ​​​ഹി​​​ച്ചും സാ​​​മ്പ​​​ത്തി​​​ക പ​​​രി​​​മി​​​തി​​​ക​​​ളോ​​​ടു പൊ​​​രു​​​തി​​​യു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​ല നെ​​​ല്ലി​​​ന​​​ങ്ങ​​​ളും കു​​​റ്റി​​​യ​​​റ്റു​​​പോ​​​കാ​​​തെ സം​​​ര​​​ക്ഷി​​​ച്ച​​​ത്. ന​​​ഷ്ടം സ​​​ഹി​​​ച്ചു​​​ള്ള കൃ​​​ഷി​​​യു​​​ടെ പേ​​​രി​​​ല്‍ സ്വ​​​ന്തം കു​​​ടും​​​ബ​​​ത്തി​​​ല്‍​നി​​​ന്നു​​​പോ​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ല്‍ കേ​​​ള്‍​ക്കേ​​​ണ്ടി​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

അ​​​ര്‍​ഹ​​​ത​​​യ്ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി ഇ​​​ട​​​വി​​​ട്ട് തേ​​​ടി​​​യെ​​​ത്തു​​​ന്ന പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ല​​​തി​​​ലും സാ​​​മ്പ​​​ത്തി​​​ക നി​​​റ​​​വ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്‍ മു​​​ഖ്യ​​മ​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി​​​യു​​​ടെ പേ​​​രി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ കാ​​​ര്‍​ഷി​​​ക പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​നെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​മ​​​ട​​​ങ്ങു​​​ന്ന ഈ ​​​പു​​​ര​​​സ്‌​​​കാ​​​ര​​​ത്തെ മ​​​റ്റ് അ​​​വാ​​​ര്‍​ഡു​​​ക​​​ളി​​​ൽ‍​നി​​​ന്ന് ഏ​​​റെ വ്യ​​​ത്യ​​​സ്ത​​​മാ​​​യാ​​​ണ് രാ​​​മ​​​ന്‍ ക​​​ണ്ട​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​യോ​​​ഗം കാ​​​ര്‍​ഷി​​​ക വ​​​യ​​​നാ​​​ടി​​​ന്‍റെയാ​​​കെ ന​​​ഷ്ട​​​മാ​​​ണ്.

Tags : Humanity Nature Understood Farmer CheruvayalRaman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up