ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം
ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശേരി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗത തടസം. പുലർച്ചെ 5.15 ന് ആണ് അപകടം. ലോഡുമായി എത്തിയ രണ്ട് വലിയ ലോറികൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. ഒരു ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.
രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് നേരിയ പരിക്കുണ്ട്. റോഡിന് കുറുകെ വാഹനങ്ങൾ കിടക്കുന്നതിനാൽ ചെറിയ വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾ ഏറെനേരമായി കുരുക്കിൽ പെട്ടിരിക്കുകയാണ്.

പൊലിസ് എത്തി ഇപ്പോൾ വലിയ വാഹനങ്ങൾ മറ്റ് സർവീസ് റോഡുകളിലൂടെ തിരിച്ചു വിടുകയാണ്. ഒരു ലോറിയിൽ സിമന്റും ഒരു ലോറിയിൽ സ്റ്റീൽ കമ്പിയും ആയിരുന്നു. വലിയ ക്രെയിൻ എത്തിയാൽ മാത്രമേ റോഡിന് കുറുകെ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ.
Tags : Lorries Accident Alappuzha Changanassery Traffic