പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: 2015 സെപ്റ്റംബറിലെ പത്താം ക്ലാസ് ഹിന്ദി പരീക്ഷ ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു.
വയനാട് വടുവന്‍ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന മോളി സെബാസ്റ്റ്യന്‍, അധ്യാപകരായ ഉണ്ണികൃഷ്ണന്, ശിവദാസന്‍ എന്നിവരെയാണ് ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അദീന ബിജു കുറ്റവിമുക്തരാക്കിയത്. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നു നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.
Tags : Question Paper Leak Deepika DeepikaNewspaper BreakingNews NewsUpdate Class 10 Hindi Question Paper Leak