റാഫിന്യ.
ബ്രിസ്ബേൻ: പരിക്കിനെ തുടർന്ന് ഇന്ത്യക്കെതിരായ സീനിയർ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നിന്ന് ബ്രസീലിൻ താരം റാഫിന്യ പിൻമാറി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ബ്രസീൽ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത്.
ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയിലാണ് റാഫിന്യയ്ക്ക് പരിക്കേറ്റത്. പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം മുൻകരുതലിന്റെ ഭാഗമായി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ താരത്തിന്റെ വലത് തുടയുടെ പിൻഭാഗത്ത് ചെറിയ തോതിൽ പേശിവീക്കം കണ്ടെത്തിയതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ സ്ഥിരീകരിച്ചു.
പരിക്ക് ഗുരുതരമല്ലെങ്കിലും ഇതേ ഭാഗത്ത് നേരത്തെയും പരിക്കേറ്റതിനാൽ റിസ്ക് എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബ്രസീൽ ടീം. ചികിത്സയ്ക്കായി റാഫിന്യ ഉടൻ ബാഴ്സലോണയിലേക്ക് മടങ്ങും. ഇന്ത്യക്കെതിരായ മത്സരത്തിനായി പകരക്കാരനെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒക്ടോബർ ഒന്നിന് കോൽക്കത്തയിലാണ് ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം നടക്കുക.
Tags : Raphinha BrazilFootball India Brazil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash