തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മാരുതി വാൻ മരത്തിലിടിച്ച് തകർന്ന് എട്ട് യാത്രക്കാർക്കു ദാരുണാന്ത്യം. നാമക്കലിലെ എരുമപ്പട്ടിയിൽനിന്ന് തഞ്ചാവൂരിലെ തിരുക്കാട്ടുപ്പള്ളിയിലേക്കു യാത്രചെയ്ത പത്തംഗസംഘത്തിന്റെ വാഹനം ജംബുനാഥപുരം കോത്തൂർപ്പട്ടി ഫോർ റോഡിനു സമീപമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ അപകടത്തിൽ അഞ്ചുപേർ സംഭവസ്ഥലത്തുവച്ച് മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ മുസിരി സർക്കാർ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. അപകടകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു.
Tags : died in accident death van hits tree Tamil Nadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash