x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരിനിഴലായി ക​ശു​വ​ണ്ടി നി​യ​ന്ത്ര​ണം

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: November 23, 2026 12:03 AM IST | Updated: November 23, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

കേ​ര​ള​ത്തി​ലെ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ സം​ബ​ന്ധി​ച്ച് ഘാ​ന​യു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം വെ​റും അ​സം​സ്‌​കൃ​ത വ​സ്തു​വി​ന്‍റെ ല​ഭ്യ​താ​പ്ര​ശ്‌​ന​മ​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​ന​ത്തെ​യും ഫാ​ക്‌​ട​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും ഇ​ത് നേ​രി​ട്ട് ബാ​ധി​ക്കും. ആ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത ക​ശു​വ​ണ്ടി യ​ഥാ​സ​മ​യം ല​ഭി​ക്കാ​തെ വ​ന്നാ​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് ഉ​യ​ര്‍​ത്തും. ഇ​ത​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍ ഈ ​സാ​ഹ​ച​ര്യം അ​വ​സ​ര​മാ​ക്കി വി​ല ഉ​യ​ര്‍​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.

2025ല്‍ ​ഘാ​ന​യി​ല്‍​നി​ന്ന് 1,63,663 ട​ണ്‍ അ​സം​സ്‌​കൃ​ത ക​ശു​വ​ണ്ടി​യാ​ണ് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. മൊ​ത്തം ഇ​റ​ക്കു​മ​തി 13.76 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. ഘാ​ന വ​രു​ന്ന മൂ​ന്ന് മാ​സ​ങ്ങ​ളി​ല്‍ ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. വി​ള​വെ​ടു​പ്പ് വേ​ള​യി​ലെ ക​ശു​വ​ണ്ടി ക​യ​റ്റു​മ​തി ത​ട​ഞ്ഞ് ആ​ഭ്യ​ന്ത​ര സം​സ്‌​ക​ര​ണ​ശാ​ല​ക​ള്‍​ക്ക് താ​ങ്ങ് പ​ക​രു​ക​യാ​ണ് ല​ക്ഷ്യം. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഇ​ന്ത്യ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ടാ​ന്‍​സാ​നി​യ, ടോ​ഗോ, ഗി​നി​യ ബി​സാ​വു, ഐ​വ​റി കോ​സ്റ്റ്, നൈ​ജീ​രി​യ എ​ന്നി​വ​യെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും.

കേ​ര​ള​ത്തി​ൽ ക​ശു​വ​ണ്ടി ഉ​ത്പാ​ദ​നം കു​റ​വാ​ണ്. വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​ന് അ​സം​സ്‌​കൃ​ത ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​താ​യ​ത്, ഡി​സം​ബ​ര്‍ ക​ഴി​യു​ന്ന​തോ​ടെ ല​ഭ്യ​ത​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ചെ​റു​കി​ട സം​സ്‌​ക​ര​ണ​ശാ​ല​ക​ള്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​കും. നി​ല​വി​ല്‍ ഏ​ക​ദേ​ശം 125 പ്ര​വൃത്തി​ദി​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. വ​ര​വ് കു​റ​ഞ്ഞാ​ല്‍ സ്ഥി​തി കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​കും.

പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ മ​റ്റ് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ച്ചാ​ല്‍ ഒ​രു പ​രി​ധി​വ​രെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​കും. എ​ന്നാ​ല്‍ മു​ന്നി​ലു​ള്ള സ​മ​യ​പ​രി​ധി പ​രി​മി​ത​മാ​യ​തി​നാ​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടി​വ​രും. അ​തി​ന് അ​വ​ര്‍ ത​യാ​റാ​കു​മോ?

കു​രു​മു​ള​ക് വി​ല ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്

കു​രു​മു​ള​ക് വി​ല പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വ​ച്ചു. നാ​ട​ന്‍ മു​ള​കി​നു​ള്ള ല​ഭ്യ​ത​ക്കു​റ​വ് ജ​നു​വ​രി​ക്കു​ശേ​ഷ​വും നി​ല​നി​ല്‍​ക്കാം. ഉ​ത്‍​പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ വി​ല്‍​പ​ന​യ്ക്ക് ത​യാ​റാ​കു​ന്നി​ല്ല. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ വി​പ​ണി​വി​ല​യേ​ക്കാ​ള്‍ കി​ലോ​യ്ക്ക് മു​പ്പ​ത് മു​ത​ല്‍ നാ​ല്‍​പ​ത് രൂ​പ വ​രെ കൂ​ടു​ത​ല്‍ ന​ല്‍​കാ​ന്‍ അ​ന്ത​ര്‍​സം​സ്ഥാ​ന ഇ​ട​പാ​ടു​കാ​ര്‍ മു​ന്നോ​ട്ടു​വ​ന്നു. വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടും കാ​ര്യ​മാ​യി ച​ര​ക്ക് ല​ഭി​ച്ച​തു​മി​ല്ല.

വി​യ​റ്റ്‌​നാം ഒ​ക്‌​ടോ​ബ​റി​ല്‍ 21,973 ട​ണ്‍ കു​രു​മു​ള​ക് ക​യ​റ്റു​മ​തി ന​ട​ത്തി. സെ​പ്റ്റം​ബ​റി​നെ അ​പേ​ക്ഷി​ച്ച് ക​യ​റ്റു​മ​തി 14 ശ​ത​മാ​നം കു​റ​ഞ്ഞു. രൂ​ക്ഷ​മാ​യ ച​ര​ക്ക് ക്ഷാ​മ​മാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ ന​വം​ബ​ര്‍ മ​ധ്യം വ​രെ വി​യ​റ്റ്‌​നാം 2.48 ല​ക്ഷം ട​ണ്‍ കു​രു​മു​ള​ക് ക​യ​റ്റി​യ​യ​ച്ചു. ആ​ഭ്യ​ന്ത​ര ച​ര​ക്ക് ക്ഷാ​മ​ത്തി​നി​ടെ കം​ബോ​ഡി​യ​യി​ല്‍​നി​ന്നും ബ്ര​സീ​ലി​ല്‍​നി​ന്നും മു​ള​ക് വാ​ങ്ങി​യാ​ണ് ക​യ​റ്റു​മ​തി ഓ​ര്‍​ഡ​റു​ക​ള്‍ ഒ​രു​വി​ധം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

പു​തു​വ​ത്സ​ര വേ​ള​യി​ലേ​ക്കാ​വ​ശ്യ​മാ​യ കു​രു​മു​ള​കി​നാ​യി അ​മേ​രി​ക്ക​ന്‍ ബ​യ​ര്‍​മാ​ര്‍ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​ണ്. ഇ​തു​ക​ണ്ട് വി​യ​റ്റ്‌​നാ​മും ബ്ര​സീ​ലും ത​മ്മി​ല്‍ മ​ത്സ​രം തു​ട​ങ്ങി. ബ്ര​സീ​ല്‍ ആ​സ്റ്റ ക്വാ​ളി​റ്റി ട​ണ്ണി​ന് 5400 ഡോ​ള​റി​ന് വാ​ഗ്ദാ​നം ചെ​യ്തു. വി​യ​റ്റ്‌​നാം 500 ഗ്രാം ​ലി​റ്റ​ര്‍ വെ​യി​റ്റി​ന് 5700 ഡോ​ള​റും 550 ഗ്രാം ​ലി​റ്റ​ര്‍ വെ​യി​റ്റി​ന് 5900 ഡോ​ള​റു​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​ന്‍ വി​പ​ണി​യി​ല്‍ അ​ടു​ത്ത വ​ര്‍​ഷം ആ​ധി​പ​ത്യം ശ​ക്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ലും ഗ​ള്‍​ഫ് മേ​ഖ​ല​യി​ലും അ​വ​ര്‍ കാ​ര്യ​മാ​യ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല. അ​വ​രു​ടെ ഈ ​നി​ല​പാ​ട് ന​മു​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്ത് പ​ക​രാം. കൊ​ച്ചി​യി​ല്‍ ഗാ​ര്‍​ബി​ള്‍​ഡ് കു​രു​മു​ള​ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​യ 775 രൂ​പ​യി​ലാ​ണ്. കു​രു​മു​ള​ക് ഡി​സം​ബ​ര്‍ അ​വ​ധി 820 രൂ​പ വ​രെ ഉ​യ​ര്‍​ന്നു. സാ​ങ്കേ​തി​ക​മാ​യി വി​ല​യി​രു​ത്തി​യാ​ല്‍ 840 രൂ​പ​യി​ലേ​ക്ക് ഉ​യ​രാം. വി​പ​ണി​യി​ല്‍ തി​രു​ത്ത​ല്‍ സം​ഭ​വി​ച്ചാ​ല്‍ 797-786 രൂ​പ​യി​ല്‍ താ​ങ്ങ് പ്ര​തീ​ക്ഷി​ക്കാം.

ഏലം വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

ഹൈ​റേ​ഞ്ചി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ല്‍ വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ത​ണു​പ്പ് ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി ഉ​യ​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. വ​ള​പ്ര​യോ​ഗ​ത്തി​നും കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നും അ​വ​ര്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. ശ​രാ​ശ​രി ഇ​ന​ങ്ങ​ള്‍ കി​ലോ​യ്ക്ക് 2911 രൂ​പ​യി​ലാ​ണ്.

ആ​ഗോ​ള ഏ​ലം വി​പ​ണി​യി​ല്‍ ഗ്വാ​ട്ടി​മാ​ല ക​രു​ത്ത് തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൃ​ഷി​ക്ക് നേ​രി​ട്ട തി​രി​ച്ച​ടി​ക​ള്‍ പാ​ഠ​മാ​ക്കി ഉ​ത്പാ​ദ​നം ഉ​യ​ര്‍​ത്തു​ക​യാ​ണ​വ​ര്‍. ന​ട​പ്പ് വ​ര്‍​ഷം ഉ​ത്പാ​ദ​നം ഏ​ക​ദേ​ശം 26,000 ട​ണ്ണാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​വ​ര്‍ ഇ​ന്ത്യ​യി​ലേ​ക്കും ഏ​ലം ക​യ​റ്റു​മ​തി ന​ട​ത്തി. ഈ ​വ​ര്‍​ഷം ഉ​ത്പാ​ദ​നം വീ​ണ്ടും ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​യ​റ്റു​മ​തി​ത്തോ​ത് വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി അ​വ​ര്‍ പ​ര​മാ​വ​ധി ര​ഹ​സ്യ​മാ​ക്കു​ക​യാ​ണ്. ഇ​വി​ടെ വി​ല ഉ​യ​ര്‍​ന്നാ​ല്‍ അ​തി​ന്‍റെ നേ​ട്ടം അ​വ​ര്‍​ക്കും ല​ഭി​ക്കും. ഗ്വാ​ട്ടി​മാ​ല​യു​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ല്‍ ഇ​ങ്ങോ​ട്ടു​ള്ള ക​യ​റ്റു​മ​തി കേ​വ​ലം 37 ട​ണ്ണി​ല്‍ ഒ​തു​ങ്ങി. എ​ന്നാ​ല്‍ അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1.24 കോ​ടി ഡോ​ള​ര്‍ വി​ല​മ​തി​ക്കു​ന്ന 722 ട​ണ്‍ ഏ​ലം ഇ​ന്ത്യ ഇ​റ​ക്കു​മ​തി ന​ട​ത്തി​യെ​ന്നാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വ്യാ​പാ​ര ക​ണ​ക്കു​ക​ളി​ലെ ഈ ​വ​ലി​യ അ​ന്ത​ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ആ​വ​ശ്യ​മാ​ണ്.

ഈ ​വ​ര്‍​ഷം എ​ത്ര ട​ണ്‍ ച​ര​ക്ക് അ​വ​ര്‍ ഇ​ങ്ങോ​ട്ട് ക​യ​റ്റു​മ​തി ന​ട​ത്തി​യെ​ന്ന ക​ണ​ക്കു​ക​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​റ​ക്കു​മ​തി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് ന​മ്മു​ടെ ക​ര്‍​ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണ്. ശ​രാ​ശ​രി ഇ​ന​ങ്ങ​ള്‍ 3000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ നീ​ങ്ങു​ന്ന​ത് ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​വും ഇ​റ​ക്കു​മ​തി ലോ​ബി​ക്കു​ണ്ട്.

നാ​ളി​കേ​ര​ത്തി​ന് ആവശ്യമേറി

മ​ണ്ഡ​ല​കാ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തോ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നാ​ളി​കേ​ര​ത്തി​ന് ആ​വ​ശ്യം വ​ര്‍​ധി​ച്ചു. നെ​യ്ത്തേ​ങ്ങ​യ്ക്കും പ​തി​നെ​ട്ടാം പ​ടി​യി​ലും യാ​ത്രാ​മ​ധ്യേ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും ഉ​ട​യ്ക്കാ​നു​മാ​യി ഓ​രോ അ​യ്യ​പ്പ​ഭ​ക്ത​നും അ​ര ഡ​സ​നോ​ളം തേ​ങ്ങ വീ​തം വാ​ങ്ങു​ന്നു​ണ്ട്. ഇ​ത് തേ​ങ്ങ​വി​ല ഉ​യ​ര്‍​ത്തി.

വെ​ളി​ച്ചെ​ണ്ണ​യും കൊ​പ്ര​യും ത​ള​ര്‍​ച്ച​യി​ലാ​യ​തി​നാ​ല്‍ വൃ​ശ്ചി​ക​കാ​ല ഡി​മാ​ന്‍​ഡ് നാ​ളി​കേ​ര വി​പ​ണി​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി​മ​റി​ക്കാം. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക വി​പ​ണി​ക​ള്‍​ക്കൊ​പ്പം കേ​ര​ള​ത്തി​ലും തേ​ങ്ങ​വി​ല വ​ര്‍​ധി​ച്ചു. കൊ​ച്ചി​യി​ല്‍ തേ​ങ്ങ കി​ലോ​യ്ക്ക് 66 രൂ​പ​യി​ലാ​ണ്. വെ​ളി​ച്ചെ​ണ്ണ ക്വി​ന്‍റ​ലി​ന് 25,000 രൂ​പ​യി​ലും കൊ​പ്ര 15,600 രൂ​പ​യി​ലും വ്യാ​പാ​രം ന​ട​ന്നു.

ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ല്‍ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍ റ​ബ​റി​നെ വ​ലി​ഞ്ഞു​മു​റു​ക്കി​യ​തോ​ടെ തി​രി​ച്ചു​വ​ര​വി​നു​ള്ള സാ​ധ്യ​ത​ക​ള്‍​ക്ക് മ​ങ്ങ​ലേ​റ്റു. ന​വം​ബ​ര്‍ ആ​ദ്യ​വാ​രം അ​വ​രു​ടെ നീ​ക്ക​ത്തെ കു​റി​ച്ച് സൂ​ച​ന ന​ല്‍​കി​യ​താ​ണ്. വി​പ​ണി​യെ ത​ള​ര്‍​ത്താ​ന്‍ അ​വ​രു​ടെ മ​ണി പ​വ​ര്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യ​രു​ത്. പി​ന്നി​ട്ട വാ​ര​ത്തി​ല്‍ റ​ബ​ര്‍ 440ല്‍​നി​ന്ന് 419 യെ​ന്നി​ലേ​ക്ക് താ​ഴ്ന്ന ശേ​ഷം വാ​രാ​ന്ത്യം 424 യെ​ന്നി​ലാ​ണ്. റ​ബ​റി​ന് 405 യെ​ന്നി​ലെ താ​ങ്ങ് ന​ഷ്ട​മാ​യാ​ല്‍ ഡി​സം​ബ​റി​ല്‍ 398-380 റേ​ഞ്ചി​ലേ​ക്ക് തി​രി​യാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​കും.

ചൈ​നീ​സ് ട​യ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ മാ​ന്ദ്യ​വും താ​യ്‌​ല​ന്‍​ഡി​ലും വി​യ​റ്റ്‌​നാ​മി​ലും ഉ​ത്പാ​ദ​നം ഉ​യ​രു​ന്ന​തും വി​പ​ണി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാം. ബാ​ങ്കോ​ക്കി​ല്‍ കി​ലോ 253 രൂ​പ​യാ​ണ്. കൊ​ച്ചി​യി​ല്‍ നാ​ലാം ഗ്രേ​ഡ് റ​ബ​ര്‍ കി​ലോ 268 രൂ​പ​യി​ലും ലാ​റ്റ​ക്‌​സും ഒ​ട്ടു​പാ​ലും 167 രൂ​പ​യി​ലു​മാ​ണ്.

Tags : Cashew Nut Regulation Business Entrepreneur Startup Market Money Cashew Nut Regulation

Recent News

Corehub Up