x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പശ്ചിമ ബംഗാളിൽ വനിത എംഎൽഎ കീടനാശിനി ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ; ഭക്ഷ്യവിഷബാധയെന്ന് ബിജെപി

വെബ് ഡെസ്ക്
Published: November 22, 2026 11:47 PM IST | Updated: November 22, 2026 11:47 PM IST

രേഖ

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വനിതാ എംഎൽഎ കീടനാശിനി ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ. ഹിൻഗൽഗഞ്ച് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ രേഖ പത്രയെയാണ് ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച ബസിർഹട്ട് സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടിൽവച്ചാണ് രേഖ പത്രയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻതന്നെ കുടുംബാംഗങ്ങൾ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് ബസിർഹട്ട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി ഉള്ളിൽച്ചെന്നതാണ് അപകടകാരണമെന്നാണ് മെഡിക്കോ-ലീഗൽ റിപ്പോർട്ടിലെ പ്രാഥമിക സൂചന. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന എംഎൽഎ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അബോധാവസ്ഥയിൽ തുടരുകയാണെന്നുമാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.

അതേസമയം, കീടനാശിനി ഉള്ളിൽച്ചെന്നെന്ന റിപ്പോർട്ടുകൾ തള്ളിയ പശ്ചിമ ബംഗാൾ ആരോഗ്യമന്ത്രി ശരദ്വത് മുഖർജിയും പാർട്ടി നേതൃത്വവും ഭക്ഷ്യവിഷബാധയാണ് ഉണ്ടായതെന്ന് വ്യക്തമാക്കി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : Poison BJP MLA Female Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up