പ്രതീകാത്മക ചിത്രം
മസ്കറ്റ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ഒമാൻ ഉൾക്കടലിൽ എണ്ണകപ്പലിന് നേരെ സൈനിക ആക്രമണം. ചബഹാർ പോർട്ടിനടുത്ത് കപ്പൽ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. ഗള്‍ഫില്‍ ആശങ്ക വിതച്ച് ബഹറൈനിലെ വ്യവസായ മേഖലയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
ഇറേനിയൻ സൈനിക കേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണുണ്ടായതെന്ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. രാത്രി 11ന് ശേഷമാണ് ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം മനാമയിലെ തങ്ങളുടെ വ്യവസായ മേഖലയിലേക്ക് ഇറാന് ആക്രമണമുണ്ടായെന്ന വിവരം പുറത്തുവിട്ടത്.
ആക്രമണത്തില്‍ വ്യവസായ മേഖലയില്‍ തീ പടര്‍ന്നു. സിവില്‍ ഡിഫന്‍സ് ഇടപെട്ട് തീ കെടുത്തി. ആളപായമില്ലെങ്കിലും കനത്തനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സൈനിക താവളങ്ങള്‍ വിട്ട് സിവിലിയന്‍ മേഖലയിലേക്ക് ഇറാന് നടത്തിയ ആക്രമണത്തെ ബഹറൈന്‍ ശക്തമായി അപലപിച്ചു.
Tags : Oman Attack Gulf NewsUpdate Headlines Iran