പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ സംഘർഷം മുറുകുന്നതിനിടെ അമേരിക്കൻ യുദ്ധവിമാനം ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാനും അത് തള്ളിക്കളഞ്ഞ് അമേരിക്കയും രംഗത്ത്.
തദ്ദേശീയമായി നിർമിച്ച വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറന്ന യുഎസ് എഫ്-16 വിമാനത്തിന് സമീപം മിസൈൽ പൊട്ടിച്ചുവെന്ന് ഇറാൻ സൈന്യം അവകാശപ്പെടുന്നു. ഇതോടെ ദൗത്യം ഉപേക്ഷിച്ച പൈലറ്റ് അടുത്തുള്ള താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയെന്നും ഇറാൻ പറയുന്നു.
ഇറാന്റെ വാദം പൂർണമായും തെറ്റാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. വിമാനത്തിന് നേരെ ആക്രമണമുണ്ടായിട്ടില്ലെന്നും പശ്ചിമേഷ്യയിലെ എല്ലാ യുഎസ് വിമാനങ്ങളും സുരക്ഷിതമാണെന്നും അവർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി നടന്നെന്ന് പറയപ്പെടുന്ന സംഭവത്തിൽ വിമാനം ഏത് താവളത്തിലാണ് ഇറങ്ങിയതെന്ന് വ്യക്തമാക്കാൻ ഇറാന് സാധിച്ചിട്ടില്ല.
Tags : Iran attack US F-16 fighter jet fighter jet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews