Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US F-16 Fighter Jet

യു​എ​സ് എ​ഫ്-16 യു​ദ്ധ​വി​മാ​ന​ത്തെ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ; പ​ച്ച​ക്ക​ള്ള​മെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സം​ഘ​ർ​ഷം മു​റു​കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​നം ആ​ക്ര​മി​ച്ചെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​റാ​നും അ​ത് ത​ള്ളി​ക്ക​ള​ഞ്ഞ് അ​മേ​രി​ക്ക​യും രം​ഗ​ത്ത്.

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്ന യു​എ​സ് എ​ഫ്-16 വി​മാ​ന​ത്തി​ന് സ​മീ​പം മി​സൈ​ൽ പൊ​ട്ടി​ച്ചു​വെ​ന്ന് ഇ​റാ​ൻ സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​തോ​ടെ ദൗ​ത്യം ഉ​പേ​ക്ഷി​ച്ച പൈ​ല​റ്റ് അ​ടു​ത്തു​ള്ള താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യെ​ന്നും ഇ​റാ​ൻ പ​റ​യു​ന്നു.

ഇ​റാ​ന്‍റെ വാ​ദം പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ്ര​തി​ക​രി​ച്ചു. വി​മാ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ലെ എ​ല്ലാ യു​എ​സ് വി​മാ​ന​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സം​ഭ​വ​ത്തി​ൽ വി​മാ​നം ഏ​ത് താ​വ​ള​ത്തി​ലാ​ണ് ഇ​റ​ങ്ങി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ഇ​റാ​ന് സാ​ധി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up