അഫ്കോം കാര്‍ഗോയുടെ ചരക്കുവിമാന സര്‍വീസ്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഫ്കോം കാര്‍ഗോയുടെ പുതിയ ചരക്കുവിമാന സര്‍വീസ് ആരംഭിച്ചു. കൊച്ചിയില്‍നിന്ന് ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്കുള്ള (ഡിഡബ്ല്യുസി) നേരിട്ടുള്ള സര്‍വീസാണിത്. ഇതോടെ സിയാലില്‍നിന്ന് ആഴ്ചതോറും സര്‍വീസ് നടത്തുന്ന ചരക്കുവിമാന സര്‍വീസുകളുടെ എണ്ണം നാലായി. ഇന്‍ഡിഗോയും നാഷണലും ഫ്ളൈ ദുബായിയുമാണ് നിലവില്‍ ചരക്കുസര്വീസുകള് നടത്തുന്നത്.
ആഴ്ചയില്‍ രണ്ടു ദിവസമാണ് അഫ്കോമിന്റെ സര്‍വീസ്. ചൊവ്വ, ശനി ദിവസങ്ങളില്‍ നടത്തുന്ന സര്‍വീസിന് 20 ടണ്‍ വരെ ചരക്ക് വഹിക്കാന്‍ ശേഷിയുള്ള ബോയിംഗ് 737-800 വിഭാഗത്തിലുള്ള ചരക്കുവിമാനമാണ് ഉപയോഗിക്കുന്നത്.
പുതിയ സര്‍വീസിനു തുടക്കം കുറിച്ച് സിയാലില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. ജയരാജന്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സജി ഡാനിയല്‍, കാര്‍ഗോ ഹെഡ് സതീഷ് കുമാറ് പൈ, അഫ്കോം കാര്‍ഗോ ചെയര്മാന് ദീപക് പരാശുരാമന്, ഡയറക്ടര്‍മാരായ കണ്ണന് രാമകൃഷ്ണന്, അംബ ശങ്കര്‍, ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സുനില്‍ ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Afcom Cargo begins Business Entrepreneur Startup Market Money Cargo flight service at CIAL