പ്രതീകാത്മക ചിത്രം
കോവളം: ബംഗളൂരുവിൽ നിന്ന് കോവളത്തെ സ്പായിലെത്തിച്ച് ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വെങ്ങാനൂർ നെല്ലിവിള സ്വദേശി മിഥുൻ (26) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേസിലെ മൂന്നാം പ്രതി സജിത്ത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള കോവളം വൈക്കോൽക്കുളത്തിന് സമീപത്തെ 'ആയുർകേരള' സ്പായിൽ വച്ചാണ് മിഥുൻ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് എസ്ഐടി മേധാവിയും കൺട്രോൾ റൂം അസിസ്റ്റന്‍റ് കമ്മീഷണറുമായ എസ്. ചന്ദ്രകുമാർ അറിയിച്ചു. ഇയാൾ നിരവധി തവണ ഈ സ്പായിൽ വന്നിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സ്പായിലെ സന്ദർശക രജിസ്റ്ററിലെ പേര്, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ പേ വഴി പണം നൽകിയതിന്‍റെ ഡിജിറ്റൽ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിലെ സൈബർ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Tags : Spa Arrested Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash