Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spa

താ​മ​ര​ശേ​രി​യി​ലെ സ്‌​പാ​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി; സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ലെ സ്‌​പാ​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. കോ​ട​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി​പി​ഒ മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ സ്ഥാ​പ​നം പൂ​ട്ടി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഫാ​സി​ലി​ന്‍റെ ഭീ​ഷ​ണി. സ്പാ​യി​ൽ നി​ന്ന് 1,500 രൂ​പ വാ​ങ്ങി​യാ​ണ് ഇ​യാ​ൾ മ​ട​ങ്ങി​പ്പോ​യ​ത്. സം​ഭ​വ​ത്തി​ൽ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ന​ൽ​കി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം.

Kerala

സ്പാ​യി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്; ഒ​രു പ്ര​തി കൂ​ടി പോ​ലീ​സ് പി​ടി​യി​ൽ

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സ്പാ​യി​ൽ യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ൽ ഒ​രു പ്ര​തി​യെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​ണം സ്വ​ദേ​ശി വ​രു​ൺ ആ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. വ​രു​ണി​ന്‍റെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കൊ​ച്ചി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി പോ​ലീ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ സു​ബി​ൻ, ബെ​ർ​ലി​ൻ ദാ​സ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ആ​കെ ആ​റ് പ്ര​തി​ക​ളു​ള്ള കേ​സി​ൽ ഇ​നി മൂ​ന്ന് പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. ഒ​ളി​വി​ൽ പോ​യ ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ സം​സ്ഥാ​നം വി​ട്ട​താ​യും പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്.

Latest News

Corehub Up