ഭദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനാഥാലങ്ങൾക്ക് പണം പിരിക്കാനെന്ന പേരിലെത്തി ശാരീരിക അവശതകൾ നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയിൽ. വെങ്ങാനൂർ മംഗലത്തുകോണം വാർഡിൽ കട്ടച്ചൽക്കുഴി കുളത്തിൻകര മേലെപുത്തൻവീട്ടിൽ ഭദ്രൻ(63) ആണ് പിടിയിലായത്.
പണം പിരിക്കാനെന്ന പേരിലെത്തിയ പ്രതി വീട്ടിൽ ഓർമക്കുറവും ശാരീരിക അവശതകളും നേരിടുന്ന സ്ത്രീ മാത്രമാണെന്ന് മനസിലാക്കി താൻ വൈദ്യനാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാമെന്ന വ്യാജേന വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.
വീട്ടമ്മയുടെ മകൻ മടങ്ങി എത്തിയപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് തിരുവല്ലം പൊലിസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലിസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Trivandrum Crime Police Investigation CaseFile FIR