നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയപ്പോൾ
ന്യൂഡൽഹി: ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ വിദേശ സന്ദർശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം എത്തിയ ബാലൻ ഷായെ 34 അംഗ ഉന്നതതല ഔദ്യോഗിക സംഘമാണ് അനുഗമിക്കുന്നത്.
സന്ദർശനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു എന്നിവരുമായും ബാലൻ ഷാ ചർച്ചകൾ നടത്തും.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, ഊർജ സഹകരണം, അടിസ്ഥാനസൗകര്യ വികസനം, അതിർത്തി തർക്കങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ചയാകും. നേപ്പാളിൽ ചൈനീസ് സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പുതിയ നേതൃത്വവുമായി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുകയാണ് ഈ സന്ദർശനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
Tags : BilateralRelationship Nepal BalenShah India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash