x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​റി​ലെ ത​ർ​ക്കം; യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 23, 2026 03:18 AM IST | Updated: November 23, 2026 03:18 AM IST

മു​ഹ​മ്മ: ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ൽ കാ​യി​ച്ചി​റ വീ​ട്ടി​ൽ കി​ര​ണി​നെ​യാ​ണ് (26) മു​ഹ​മ്മ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. മു​ഹ​മ്മ പൊ​ലി​സി​ന്‍റെ ഗു​ണ്ടാ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ൾ നേ​ര​ത്തെ കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ട്ട​യാ​ളാ​ണ്.

ന​വം​ബ​ർ 16ന് ​രാ​ത്രി 11.30ഓ​ടെ മു​ഹ​മ്മ പു​ത്ത​ന​ങ്ങാ​ടി​യി​ലു​ള്ള ബാ​റി​ന്‍റെ വ​ള​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. ബാ​റി​ൽ സം​ഘം ചേ​ർ​ന്നി​രു​ന്ന് സം​സാ​രി​ക്കു​ന്ന​ത് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ല്ലും ആ​യു​ധ​വും ഉ​പ​യോ​ഗി​ച്ചു​ള്ള മ​ർ​ദ​ന​ത്തി​ൽ യു​വാ​വി​ന്‍റെ മൂ​ക്കി​ന്‍റെ അ​സ്ഥി​യും നാ​ലു പ​ല്ലും പൊ​ട്ടി. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ പൊ​ലി​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : murder attempt Argument bar arrest case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up