x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ഗാ​സി​ല്‍ വെ​ര്‍​സ്റ്റ​പ്പ​ന്‍

വെബ് ഡെസ്ക്
Published: November 23, 2026 04:41 AM IST | Updated: November 23, 2026 04:41 AM IST

വെ​ര്‍​സ്റ്റ​പ്പ​ന്‍ ജേ​താ​വ്

ന്യൂ​യോ​ര്‍​ക്ക്: ലാ​സ് വേ​ഗാ​സ് ഫോ​ര്‍​മു​ല വ​ണ്‍ കാ​റോ​ട്ട മ​ത്സ​ര​ത്തി​ല്‍ റെ​ഡ് ബു​ള്ളി​ന്‍റെ മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​ന്‍ ജേ​താ​വ്. വെ​ര്‍​സ്റ്റ​പ്പ​നു പി​ന്നി​ല്‍ മ​ക്‌ലാ​ര​ന്‍റെ താ​ര​ങ്ങ​ളാ​യ ല​ന്‍​ഡോ നോ​റി​സും ഓ​സ്‌​ക​ര്‍ പി​യാ​സ്ട്രി​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്ത് പോ​ഡി​യ​ത്തി​ല്‍ ക​യ​റി.

2026 സീ​സ​ണി​ല്‍ മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​ന്‍റെ നാ​ലാം ജ​യ​മാ​ണ്. സീ​സ​ണി​ലെ ഡ്രൈ​വേ​ഴ്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ര​ത്തേ​ത​ന്നെ കി​മി അ​ന്‍റോ​നെ​ല്ലി സ്വ​ന്ത​മാ​ക്കി​യ​താ​ണ്. അ​ന്‍റോ​നെ​ല്ലി 402 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. വെ​ര്‍​സ്റ്റ​പ്പ​ന്‍ 304 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും ഫെ​രാ​രി​യു​ടെ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ 267 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

Tags : Formula 1 car racing competition Deepika DeepikaNewspaper BreakingNews Formula 1 car racing competition

Recent News

Corehub Up