x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ല​ദേ​ശി​ൽ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു; അ​വാ​മി ലീ​ഗ് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ​ക്ക് തീ​യി​ട്ടു 

വെബ് ഡെസ്ക്
Published: November 23, 2026 04:02 AM IST | Updated: November 23, 2026 04:02 AM IST

പ്രതീകാത്മക ചിത്രം

ധാ​ക്ക: ബം​ഗ്ല​ദേ​ശി​ലെ ന​രാ​യി​ൽ ജി​ല്ല​യി​ലു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളി​ൽ അ​വാ​മി ലീ​ഗ് നേ​താ​ക്ക​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​പ്പ​തോ​ളം വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ബ​ന്ദ​ർ​ച​ർ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഭ​ര​ണ​ക​ക്ഷി​യാ​യ ബം​ഗ്ല​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മു​ൻ അ​വാ​മി ലീ​ഗ് എം​പി ക​ബീ​റു​ൽ ഹ​ഖ് മു​ക്തി, കാ​ലി​യ മു​ൻ​സി​പ്പാ​ലി​റ്റി മു​ൻ മേ​യ​ർ മു​ഷ്ഫി​ഖ​ർ റ​ഹ്മാ​ൻ ലി​റ്റോ​ൻ എ​ന്നി​വ​രു​ടെ വ​സ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ക്ര​മ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

ഈ ​മാ​സം 18ന് ​ബി​എ​ൻ​പി സം​ഘ​ടി​പ്പി​ച്ച ബൈ​ക്ക് റാ​ലി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തെ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ന​രാ​യി​ലി​ന് പു​റ​മെ പ​ബ്ന ജി​ല്ല​യി​ലെ ബേ​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.

2024ലെ ​വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പാ​ർ​ട്ടി​യാ​യ അ​വാ​മി ലീ​ഗ് നി​ല​വി​ൽ രാ​ജ്യ​ത്ത് നി​രോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വ​രു​ന്ന ഡി​സം​ബ​റി​ൽ ഷെ​യ്ഖ് ഹ​സീ​ന ബം​ഗ്ല​ദേ​ശി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് വീ​ണ്ടും സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്. തു​ട​ർ​ന്നു​ണ്ടാ​യ വി​വി​ധ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഇ​തു​വ​രെ നാ​ല് പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Political conflict Bangladesh Awami League leaders houses fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up