കെ. മുരളീധരൻ
തിരുവനന്തപുരം: പൾസ് പോളിയോ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാവിയിലും വിട്ടുവീഴ്ചയുണ്ടാകരുതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൾസ് പോളിയോ പ്രതിരോധ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ 2011ഓടെ പോളിയോ മുക്തമായതാണ്. എന്നാൽ അയൽ രാജ്യങ്ങളിൽ ഈ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യക്കാർ ലോകത്തിന്റെ പല ഭാഗങ്ങളിലും കഴിയുന്നുണ്ട്.
ഇന്ത്യ പോളിയോ മുക്തമായി എന്ന് കരുതി അലംഭാവത്തോടെയിരുന്നാൽ വിദേശ രാജ്യങ്ങൾ വഴി ഈ രോഗം വീണ്ടും കടന്നുവരാം. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് അതിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം. സംസ്ഥാനത്ത് ഇത്തവണ 12.92 ലക്ഷം കുഞ്ഞുങ്ങൾക്കാണ് പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ഇതിനായി 13453 ബൂത്തുകളും 26906 സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കി. യാത്രയ്ക്കിടയിലും വാക്സിൻ ലഭ്യമാക്കാൻ 373 ട്രാൻസിറ്റ് ബൂത്തുകളും 149 മൊബൈൽ ബൂത്തുകളും ഏഴ് ഉത്സവ മേള ബൂത്തുകളും സംസ്ഥാന സർക്കാർ ഒരുക്കി.
Tags : Pulse Polio Deepika DeepikaNewspaper BreakingNews Health Minister says there should be no compromise