ന്യൂയോര്‍ക്ക്: ലാസ് വേഗാസ് ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റപ്പന് ജേതാവ്. വെര്‍സ്റ്റപ്പനു പിന്നില്‍ മക്ലാരന്റെ താരങ്ങളായ ലന്‍ഡോ നോറിസും ഓസ്കര് പിയാസ്ട്രിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പോഡിയത്തില്‍ കയറി.
2026 സീസണില്‍ മാക്സ് വെര്‍സ്റ്റപ്പന്റെ നാലാം ജയമാണ്. സീസണിലെ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേരത്തേതന്നെ കിമി അന്റോനെല്ലി സ്വന്തമാക്കിയതാണ്. അന്റോനെല്ലി 402 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. വെര്സ്റ്റപ്പന് 304 പോയിന്റുമായി രണ്ടാമതും ഫെരാരിയുടെ ലൂയിസ് ഹാമില്ട്ടണ് 267 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.