Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Racing

വേ​ഗാ​സി​ല്‍ വെ​ര്‍​സ്റ്റ​പ്പ​ന്‍

ന്യൂ​യോ​ര്‍​ക്ക്: ലാ​സ് വേ​ഗാ​സ് ഫോ​ര്‍​മു​ല വ​ണ്‍ കാ​റോ​ട്ട മ​ത്സ​ര​ത്തി​ല്‍ റെ​ഡ് ബു​ള്ളി​ന്‍റെ മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​ന്‍ ജേ​താ​വ്. വെ​ര്‍​സ്റ്റ​പ്പ​നു പി​ന്നി​ല്‍ മ​ക്‌ലാ​ര​ന്‍റെ താ​ര​ങ്ങ​ളാ​യ ല​ന്‍​ഡോ നോ​റി​സും ഓ​സ്‌​ക​ര്‍ പി​യാ​സ്ട്രി​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്ത് പോ​ഡി​യ​ത്തി​ല്‍ ക​യ​റി.

2026 സീ​സ​ണി​ല്‍ മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​ന്‍റെ നാ​ലാം ജ​യ​മാ​ണ്. സീ​സ​ണി​ലെ ഡ്രൈ​വേ​ഴ്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ര​ത്തേ​ത​ന്നെ കി​മി അ​ന്‍റോ​നെ​ല്ലി സ്വ​ന്ത​മാ​ക്കി​യ​താ​ണ്. അ​ന്‍റോ​നെ​ല്ലി 402 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. വെ​ര്‍​സ്റ്റ​പ്പ​ന്‍ 304 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും ഫെ​രാ​രി​യു​ടെ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ 267 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

Movies

അ​ജി​ത്തി​ന്‍റെ അ​ടു​ത്തേ​യ്ക്ക് ഓ​ടി​യെ​ത്തി വി​ജ​യ്; ആ​വേ​ശ​മാ​യി ല​ണ്ട​നി​ലെ ലെ ​മാ​ൻ​സ് ക​പ്പ്

ത​മി​ഴ് സി​നി​മാ ലോ​ക​ത്തെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ വി​ജ​യും അ​ജി​ത് കു​മാ​റും യു​കെ​യി​ലെ പ്ര​ശ​സ്ത​മാ​യ സി​ൽ​വ​ർ​സ്റ്റോ​ൺ സ​ർ​ക്യൂ​ട്ടി​ൽ ഒ​ന്നി​ച്ചെ​ത്തി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യ സി. ​ജോ​സ​ഫ് വി​ജ​യ്, മി​ഷെ​ലി​ൻ ലെ ​മാ​ൻ​സ് ക​പ്പ് മ​ത്സ​ര​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ക്കാ​നാ​ണ് സി​ൽ​വ​ർ​സ്റ്റോ​ണി​ൽ എ​ത്തി​യ​ത്.

ട്രാ​ക്കി​ൽ പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി​യ വി​ജ​യും അ​ജി​ത്തും സ്നേ​ഹ​ത്തോ​ടെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. വി​ജ​യ് സ്പോ​ർ​ട്സ് ജാ​ക്ക​റ്റി​ലും അ​ജി​ത്ത് റേ​സിം​ഗ് സ്യൂ​ട്ടി​ലു​മാ​ണ് എ​ത്തി​യ​ത്. ല​ണ്ട​നി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ലാ​യി​രു​ന്ന ന​ടി തൃ​ഷ​യും മ​ന്ത്രി ആ​ധ​വ് അ​ർ​ജു​ന​യ്ക്കൊ​പ്പം ഗാ​ല​റി​യി​ലി​രു​ന്ന് അ​ജി​ത്തി​ന് പി​ന്തു​ണ​യു​മാ​യി മ​ത്സ​ര​ങ്ങ​ൾ ക​ണ്ടു.

ത​മി​ഴ്നാ​ട്ടി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള 'മോ​ട്ടോ​ർ സ്പോ​ർ​ട്സ് സി​റ്റി' യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തെ കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് യു​കെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ത്ത​രം വ​ലി​യ കാ​യി​ക മാ​മാ​ങ്ക​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​ജി​ത് കു​മാ​ർ ന​ന്ദി അ​റി​യി​ച്ചു.

Sports

ആ​ദി​ത്യ​ക്ക് ആ​ദ്യജ​യം

മും​ബൈ: ഇ​ന്ത്യ​യു​ടെ ആ​ദി​ത്യ പ​ട്നാ​യി​ക്കി​ന് റേ​സിം​ഗി​ല്‍ ക​ന്നി രാ​ജ്യാ​ന്ത​ര ജ​യം.

മ​ലേ​ഷ്യ​യി​ലെ സെ​പാം​ഗ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ​ര്‍​ക്യൂ​ട്ടി​ല്‍ ന​ട​ന്ന ഗോ​ള്‍​ഡ് വി​യോ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ല്‍ സ്പോ​ര്‍​ട്ടിം​ഗ് ക്ലാ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ ഈ ​ഇ​രു​പ​തു​കാ​ര​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത​ത്. 15,000 മ​ലേ​ഷ്യ​ന്‍ റിം​ഗി​റ്റ് (35 ല​ക്ഷം രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു.

ക​ന്നി അ​ന്താ​രാ​ഷ്‌ട്ര ​കാ​ര്‍ റേ​സിം​ഗ് സീ​സ​ണി​ല്‍ത​ന്നെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ആ​ദി​ത്യ ന​ട​ത്തു​ന്ന​ത്. എ​ഫ്‌​വ​ണ്‍ മു​ന്‍ ഡ്രൈ​വ​ര്‍ അ​ല​ക്സ് യം​ഗി​ന്‍റെ ടീം ​ആ​ക്സ​ല്‍ സ്പോ​ര്‍​ട്സി​നുവേ​ണ്ടി​യാ​ണ് റ​യോ റേ​സിം​ഗി​ന്‍റെ ആ​ദി​ത്യ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​രു റൗ​ണ്ട് മാ​ത്രം ശേ​ഷി​ക്കെ 88 പോ​യി​ന്‍റോ​ടെ നി​ല​വി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് താ​രം. 2023ലെ ​എ​ഫ്എം​എ​സ് സി​ഐ നാ​ഷ​ണ​ല്‍ കാ​ര്‍​ട്ടിം​ഗ് ചാ​മ്പ്യ​നാ​യ ആ​ദി​ത്യ, ക​ഴി​ഞ്ഞ വ​ര്‍​ഷം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൈ​ക്ക് പ​രി​ക്കേ​റ്റ് മാ​സ​ങ്ങ​ളോ​ളം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

Kerala

കാ​ല​ടി​യി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ മ​ത്സ​ര​യോ​ട്ടം; ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കും

അ​ങ്ക​മാ​ലി: കാ​ല​ടി​യി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ മ​ത്സ​ര​യോ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച് ഗ​താ​ഗ​ത വ​കു​പ്പ്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ച്ച ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​ർ​ടി​ഒ കെ.​ആ​ർ. സു​രേ​ഷ് പ​റ​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി മ​ന്ത്രി​ക്ക് ല​ഭി​ച്ച വീ​ഡി​യോ​യാ​ണ് സം​ഭ​വ​ത്തി​ന് ആ​ധാ​ര​മാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച മ​ന്ത്രി ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റോ​ട് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ങ്ക​മാ​ലി ജോ​യി​ന്‍റ് ആ​ർ​ടി​ഒ സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​തു.

Latest News

Corehub Up