തൃഷയും വിജയ്യും ലണ്ടനിൽ
ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന ലെ മാൻസ് കാർ റേസിംഗ് മത്സരവേദിയിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്കൊപ്പം നടി തൃഷയുടെ സാന്നിധ്യവും വൈറലാകുന്നു.
അജിത് പങ്കെടുക്കുന്ന കാർ റേസ് ഫ്ലാഗ് ഓഫ് ചെയ്യാനാണ് വിജയ് യുകെയിൽ എത്തിയത്. ഇതിനിടെ മത്സരം കാണാൻ സ്ഥലത്ത് തൃഷയും എത്തിയത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.
CM Vijay, actress Trisha, and Minister Aadhav Arjuna watching the car race.. pic.twitter.com/jfwtHPRZoz
— Pokkiri_Victor (@Pokkiri_Victor) September 12, 2026
റേസിംഗ് മത്സരം വീക്ഷിക്കുന്നതിനിടയിൽ മന്ത്രി ആദവ് അർജുനയ്ക്കൊപ്പം നിൽക്കുന്ന വിജയ്യുടെ അരികിലേക്ക് തൃഷ എത്തുന്നതും പെട്ടെന്ന് തന്നെ കാമറകളിൽ നിന്നും മുഖം മറച്ച് വിജയ് മാറിപ്പോകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജീൻസും ജാക്കറ്റും ധരിച്ച് സിൽവർസ്റ്റോൺ സർക്യൂട്ടിലെത്തിയ തൃഷയെ ആരാധകർ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.
മത്സരവേദിയിലേക്ക് എത്തുന്നതിന് മുൻപ് നടി രാധിക ശരത്കുമാറിനൊപ്പമായിരുന്നു തൃഷ. രാധികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും തൃഷയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ആരാധകരെ വിജയ് അഭിവാദ്യം ചെയ്യുമ്പോൾ വിൻഡോ ഗ്ലാസിലൂടെ തൃഷ നോക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിജയിക്കൊപ്പം പൊതുവേദികളിൽ തൃഷ വീണ്ടും പ്രത്യക്ഷപ്പെട്ടത് സിനിമാലോകത്തും ആരാധകർക്കിടയിലും സജീവ ചർച്ചയായിട്ടുണ്ട്.
Tags : Trisha Vijay racing car racing london ajith