Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trisha

മേ​യ് കൊ​ണ്ടു​വ​ന്ന ഭാ​ഗ്യ​ങ്ങ​ളി​ൽ ഇ​ത് കൂ​ടി; ഈ ​പോ​സ്റ്റി​ലും 'വി​ജ​യ്' ഉ​ണ്ടെ​ന്ന് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ

സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ ക​റു​പ്പ് തി​യ​റ്റ​റി​ൽ മി​ക​ച്ച വി​ജ​യം നേ​ടി മു​ന്നേ​റു​മ്പോ​ൾ ചി​ത്ര​ത്തി​ലെ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് തൃ​ഷ പ​ങ്കു​വ​ച്ച ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ചി​ത്ര​ങ്ങ​ളേ​ക്കാ​ൾ ഇ​തി​നൊ​പ്പം തൃ​ഷ കു​റി​ച്ച വ​രി​ക​ളാ​ണ് ഏ​റെ ശ്ര​ദ്ധേ​യം. ഈ ​വ​രി​ക​ൾ​ക്ക് ഒ​രു വി​ജ​യ് ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് ആ​രാ​ധ​ക​ർ.

‘മേ​യ് മാ​സം കൊ​ണ്ടു​വ​ന്ന ഭാ​ഗ്യ​ങ്ങ​ളി​ൽ ഒ​ന്നു​കൂ​ടി, എ​ല്ലാം ദൈ​വ​ഹി​തം’, എ​ന്നാ​ണ് ക​റു​പ്പി​ന്‍റെ അ​ണി​യ​റ ദൃ​ശ്യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​പ്പോ​ൾ തൃ​ഷ ന​ൽ​കി​യ കു​റി​പ്പ്.

ഇ​തി​ൽ സൂ​ചി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ വി​ജ​യം വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യി എ​ത്തി​യ​താ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ന​ടി​മാ​രാ​യ അ​മ​ലാ പോ​ൾ, ചാ​ർ​മി കൗ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ തൃ​ഷ​യു​ടെ പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി.

 

Movies

സ്നേ​ഹം വി​ളി​ച്ച​റി​യി​ക്ക​പ്പെ​ടേ​ണ്ട​ത്; തൃ​ഷ​യു​ടെ പു​തി​യ പോ​സ്റ്റ് വി​മ​ർ​ശ​ക​ർ​ക്കു​ള്ള മ​റു​പ​ടി​യോ?

ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​വും വി​ജ​യ്‌​യും തൃ​ഷ​യു​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. ത​മി​ഴ്നാ​ട് മു​ഖ​മ​ന്ത്രി​യാ​യി വി​ജ​യ് സ​ത്യ​പ്ര​തി‍​ജ്ഞ ചെ​യ്യു​ന്ന വേ​ദി​യി​ല്‍ താ​ര​മാ​യ​ത് ന​ടി തൃ​ഷ​യാ​യി​രു​ന്നു. അ​മ്മ​യ്ക്കൊ​പ്പം താ​രം എ​ത്തി​യ​ത് വ​ൻ ആ​വേ​ശ​മാ​യി മാ​റി​യി​രു​ന്നു. പി​ന്നീ​ട് എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ പോ​യ​തും തൃ​ഷ​യി​ലേ​യ്ക്കാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ അ​തേ സാ​രി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വാ​ക്കു​ക​ളാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. ‘ദ് ​ല​വ് ഈ​സ് ഓ​ൾ​വെ​യ്സ് ലൗ​ഡ​ർ’ (സ്നേ​ഹം വി​ളി​ച്ച​റി​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്) എ​ന്നാ​ണ് അ​ടി​ക്കു​റി​പ്പാ​യി ന​ടി കു​റി​ച്ച​ത്.

സ​ത്യ​പ്ര​തി​ഞ്ജ ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴു​ള്ള സാ​രി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ഈ ​കു​റി​പ്പ്. ന​ടി ലി​സി അ​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് തൃ​ഷ​യു​ടെ ലു​ക്കി​നെ പ്ര​ശം​സി​ച്ച് എ​ത്തു​ന്ന​ത്.

വി​ജ​യ്‍​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും സ​ന്നി​ഹി​ത​രാ​കാ​ത്ത ച​ട​ങ്ങി​ൽ തൃ​ഷ​യു​ടെ സാ​ന്നി​ധ്യം ഏ​റെ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​ക്കെ​യു​ള്ള മ​റു​പ​ടി​യാ​ണ് ന​ടി​യു​ടെ​പു​തി​യ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

National

മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ 'താ​ര​ശോ​ഭ'; നീ​ല പ​ട്ടു​സാ​രി​യി​ൽ അ​തി​മ​നോ​ഹ​രി​യാ​യി തൃ​ഷ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ആ​റ് പ​തി​റ്റാ​ണ്ടി​നി​പ്പു​റം ദ്രാ​വി​ഡ ക​ക്ഷി​ക​ള​ല്ലാ​ത്ത ഒ​രു പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന ച​രി​ത്ര നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​മു​ഖ​രു​ടെ നി​ര ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ത​ന്‍റെ ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യ വേ​ഷം കൊ​ണ്ട് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത് ന​ടി തൃ​ഷ കൃ​ഷ്ണ​നാ​ണ്.

ഐ​സ് ബ്ലൂ ​നി​റ​ത്തി​ലു​ള്ള പ​ട്ടു​സാ​രി ധ​രി​ച്ചാ​ണ് തൃ​ഷ ച​ട​ങ്ങി​നെ​ത്തി​യ​ത്. മു​ല്ല​പ്പൂ ചൂ​ടി​യ ഹെ​യ​ർ ബ​ണ്ണും മി​ത​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും താ​ര​ത്തി​ന്‍റെ ലു​ക്കി​ന് കൂ​ടു​ത​ൽ ചാ​രു​ത ന​ൽ​കി. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലു​ട​നീ​ളം മു​ൻ​നി​ര​യി​ൽ ത​ന്നെ ഇ​രു​ന്ന തൃ​ഷ​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. ച​ട​ങ്ങി​ലെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​ത്തോ​ടൊ​പ്പം ത​ന്നെ ഗ്ലാ​മ​ർ ലോ​ക​ത്തെ ഈ ​സാ​ന്നി​ധ്യ​വും മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ രീ​തി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നാ​ല് ദി​വ​സ​ത്തെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷ​മാ​ണ് വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​മി​ഴ്‌​നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത്. 118 എ​ന്ന കേ​വ​ല ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന​തോ​ടെ​യാ​ണ് വി​ജ​യ് ത​മി​ഴ്‌​നാ​ടി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.

വി​ജ​യ്‌​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ച​ട​ങ്ങി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് ച​ർ​ച്ച​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ഷ​യു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം വ​ലി​യ രീ​തി​യി​ലു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കും ഇ​ട​ന​ൽ​കി​യി​ട്ടു​ണ്ട്. സി​നി​മ​യി​ലെ മി​ക​ച്ച ജോ​ഡി​ക​ൾ എ​ന്ന​തി​ലു​പ​രി രാ​ഷ്ട്രീ​യ​മാ​യ പു​തി​യ ചു​വ​ടു​വെ​പ്പു​ക​ളി​ലും ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തി​ന് പി​ന്തു​ണ​യു​മാ​യി തൃ​ഷ എ​ത്തി​യ​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ആ​വേ​ശ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

National

വി​ജ​യ്‌​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ നി​ന്നും ഭാ​ര്യ​യും മ​ക്ക​ളും വി​ട്ടു​നി​ന്നു; തൃ​ഷ​യു​ടെ സാ​ന്നി​ധ്യം ച​ർ​ച്ച​യാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്‌​നാ​ടി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി വി​ജ​യ് അ​ധി​കാ​ര​മേ​റ്റ ച​രി​ത്ര നി​മി​ഷ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​സാ​ന്നി​ധ്യം ച​ർ​ച്ച​യാ​കു​ന്നു. ചെ​ന്നൈ​യി​ൽ ന​ട​ന്ന ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ വി​ജ​യ്‌​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ശോ​ഭ ച​ന്ദ്ര​ശേ​ഖ​റും എ​സ്.​എ. ച​ന്ദ്ര​ശേ​ഖ​റും പ​ങ്കെ​ടു​ത്തു​വെ​ങ്കി​ലും ഭാ​ര്യ സം​ഗീ​ത​യും മ​ക്ക​ളാ​യ ജേ​സ​ൺ സ​ഞ്ജ​യും ദി​വ്യ സാ​ഷ​യും എ​ത്തി​യി​രു​ന്നി​ല്ല.

രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​മി​ഷ​ത്തി​ൽ കു​ടും​ബം കൂ​ടെ​യി​ല്ലാ​ത്ത​ത് ച​ട​ങ്ങി​ന്‍റെ പൂ​ർ​ണ​ത കു​റ​ച്ചു​വെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ​ക്ഷം. സം​ഗീ​ത​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ ശ​രി​വെ​ക്കു​ന്ന​താ​ണോ ഈ ​അ​സാ​ന്നി​ധ്യം എ​ന്ന ചോ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്നു​ണ്ട്. വി​ജ​യ്‌​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും ന​ടി​യു​മാ​യ തൃ​ഷ കൃ​ഷ്ണ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത് വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. വി​ജ​യ്‌​യു​ടെ അ​മ്മ​യ്‌​ക്കൊ​പ്പം മു​ൻ​നി​ര​യി​ൽ ത​ന്നെ തൃ​ഷ ഇ​രു​ന്നി​രു​ന്നു. ഇ​ത് ഇ​രു​വ​രെ​യും കു​റി​ച്ചു​ള്ള പ​ഴ​യ ഗോ​സി​പ്പു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ കാ​ര​ണ​മാ​യി.

"പു​തി​യ മു​ഖ്യ​മ​ന്ത്രി, പു​തി​യ രാ​ജ്ഞി?" എ​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും എ​ക്സ് പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​റ​യു​ന്നു​ണ്ട്. വി​ജ​യ് പൊ​തു​വേ​ദി​ക​ളി​ൽ തൃ​ഷ​യോ​ടൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് കു​ടും​ബ​ത്തി​ന് അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് സം​ഗീ​ത നേ​ര​ത്തെ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള കു​റി​പ്പു​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​ത്തെ ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ലെ ഈ ​വി​ള്ള​ലു​ക​ൾ ആ​രാ​ധ​ക​രെ വി​ഷ​മി​പ്പി​ക്കു​ന്നു​ണ്ട്. ത​മി​ഴ്‌​നാ​ടി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി പു​തി​യൊ​രു അ​ധ്യാ​യം തു​ട​ങ്ങു​മ്പോ​ൾ കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ കൂ​ടി അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്നു​വെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള വി​ജ​യ്‌​യു​ടെ ആ​ദ്യ പ്ര​സം​ഗം മ​തേ​ത​ര​ത്വ​ത്തി​ലും ഭ​ര​ണ​പ​ര​മാ​യ കേ​ന്ദ്രീ​ക​ര​ണ​ത്തി​ലും ഊ​ന്നി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലെ ഈ ​വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ച​ട​ങ്ങി​ലു​ട​നീ​ളം നി​ഴ​ലി​ച്ചു നി​ന്നു.

Movies

വി​ജ​യ് ചി​ത്രം, വി​സി​ൽ ചി​ഹ്നം; വോ​ട്ട് ചെ​യ്ത​തി​നു​ശേ​ഷ​മു​ള്ള തൃ​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് വൈ​റ​ൽ

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​നു പി​ന്നാ​ലെ തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ കൃ​ഷ്ണ​ൻ പ​ങ്കു​വ​ച്ച ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി.

വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി ടി​വി​കെ​യോ​ടു​ള്ള പി​ന്തു​ണ താ​രം പോ​സ്റ്റി​ലൂ​ടെ പ​രോ​ക്ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വോ​ട്ട് ചെ​യ്ത ശേ​ഷം വി​ര​ലി​ലെ മ​ഷി കാ​ണി​ച്ചു​കൊ​ണ്ടു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച തൃ​ഷ, പ​ശ്ചാ​ത്ത​ല സം​ഗീ​ത​മാ​യി ന​ൽ​കി​യ​ത് വി​ജ​യ്‌​ക്കൊ​പ്പ​മു​ള്ള ഹി​റ്റ് ചി​ത്രം ഗി​ല്ലി​യി​ലെ അ​ർ​ജു​ന​ർ വി​ല്ല്... എ​ന്ന ഗാ​ന​മാ​ണ്.

ടി​വി​കെ​യു​ടെ ചി​ഹ്ന​മാ​യ വി​സി​ൽ ശ​ബ്ദം വ​രു​ന്ന ഭാ​ഗം മാ​ത്രം പാ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വി​ജ​യ്ക്കു​ള്ള പ​ര​സ്യ പി​ന്തു​ണ​യാ​ണ്. തു​ട​ർ​ന്ന് പോ​സ്റ്റി​നു​താ​ഴെ കോ​ഡ് വേ​ഡ് അ​ക്സ​പ്റ്റ​ഡ്, വി​ജ​യ്‌​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു... തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ളു​മാ​യി ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.

അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് തൃ​ഷ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്. വോ​ട്ട് ചെ​യ്യു​ക എ​ന്ന​തു പൗ​ര​ന്‍റെ അ​വ​കാ​ശ​വും ക​ട​മ​യു​മാ​ണെ​ന്നും എ​ല്ലാ​വ​രും അ​തു വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും താ​രം പ്ര​തി​ക​രി​ച്ചു.

തൃ​ഷ​യെ​യും വി​ജ​യ്‌​യെ​യും ചേ​ർ​ത്തു ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ചെ​ന്നൈ​യി​ൽ ന​ട​ന്ന വി​വാ​ഹ റി​സ​പ്ഷ​നി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു​പ​ങ്കെ​ടു​ത്ത​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ഇ​വ​രു​വ​രും വ​ർ​ഷ​ങ്ങ​ളാ​യി റി​ലേ​ഷ​ൻ​ഷി​പ്പി​ലാ​ണെ​ന്ന് കോ​ളി​വു​ഡി​ൽ പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​ജീ​വി​തം രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ച​ർ​ച്ച​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് തൃ​ഷ​യു​ടെ ഈ ​പോ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി​വി​കെ​യു​ടെ പ്ര​ക​ട​നം ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.

Movies

അ​മ്മ​യ്ക്കൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി തൃ​ഷ

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ന​ടി തൃ​ഷ. അ​മ്മ ഉ​മ​യ്ക്കൊ​പ്പ​മാ​ണ് താ​രം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്. ചെ​ന്നൈ​യി​ലെ അ​ഭി​രാ​മ​പു​ര​ത്തെ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വി​യ​ര്‍ മി​ഡി​ല്‍ സ്‌​കൂ​ളി​ലാ​യി​രു​ന്നു തൃ​ഷ​യ്ക്ക് വോ​ട്ട്. 

ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ്‌​യ്ക്കൊ​പ്പം ഉ​യ​ർ​ന്ന പേ​രു​ക​ളി​ലൊ​ന്നാ​യി​രു​ന്നു തൃ​ഷ​യു​ടേ​തും. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​മാ​ണെ​ന്ന ത​ര​ത്തി​ൽ വ​രെ എ​തി​രാ​ളി​ക​ൾ വാ​ർ​ത്ത​ക​ൾ നി​ര​ത്തി. എ​ന്നാ​ൽ ഇ​രു​വ​രും ഇ​തി​ൽ പ്ര​തി​ക​രി​ച്ചി​ല്ല.

 

Movies

തൃ​ഷ സി​നി​മാ​രം​ഗം വി​ടു​ന്നു?  

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി കോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ന​ടി​യാ​ണ് തൃ​ഷ കൃ​ഷ്ണ​ൻ. വി​ജ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ഭാ​ര്യ സം​ഗീ​ത ആ​രോ​പി​ക്കു​ന്ന ന​ടി തൃ​ഷ​യാ​ണെ​ന്നാ​ണ് ശ​ക്ത​മാ​യ വാ​ദം. സം​ഗീ​ത-​വി​ജ​യ് വി​വാ​ഹ​മോ​ച​ന​ക്കേ​സ് കോ​ട​തി​യി​ലാ​ണ്.

തൃ​ഷ ത​ന്‍റെ പ​ങ്കാ​ളി​യാ​ണെ​ന്ന സൂ​ച​ന വി​ജ​യ് ഇ​തി​നി​ടെ ന​ൽ​കി​യി​ട്ടു​ണ്ട്. ക​രി​യ​റി​ൽ തു​ട​രെ​ത്തു​ട​രെ സി​നി​മ​ക​ൾ ചെ​യ്ത് മു​ന്നേ​റ​വെ​യാ​ണ് തൃ​ഷ​യു​ടെ പേ​ര് വി​ജ​യ്‌​യു​ടെ പേ​രി​നൊ​പ്പം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

വി​ജ​യ് സി​നി​മാ രം​ഗം വി​ട്ട് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. പി​ന്നാ​ലെ തൃ​ഷ​യും സി​നി​മാ മേ​ഖ​ല വി​ടു​ക​യാ​ണെ​ന്ന വാ​ർ​ത്ത​ക​ളാ​ണി​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി പ്ര​ച​രി​ക്കു​ന്ന ഈ ​വാ​ർ​ത്ത ശ​രി​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ ചി​ത്ര ല​ക്ഷ്മ​ണ​ൻ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

തൃ​ഷ​യെ​ക്കു​റി​ച്ച് കേ​ൾ​ക്കു​ന്ന വാ​ർ​ത്ത ശ​രി​യാ​ണ്. ഈ​യ​ടു​ത്ത് ചി​ല നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നാ​ണ് ഞാ​ൻ ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത് എ​ന്നാ​ണ് ത​ന്‍റെ വ്യൂ​വേ​ർ​സി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ചി​ത്ര ല​ക്ഷ്മ​ണ​ൻ പ​റ​ഞ്ഞ​ത്.

തൃ​ഷ​യു​ടെ ആ​രാ​ധ​ക​രെ സം​ബ​ന്ധി​ച്ച് നി​രാ​ശ​ജ​ന​ക​മാ​യ വാ​ർ​ത്ത​യാ​ണി​ത്. തെ​ന്നി​ന്ത്യ​ൻ സി​നി​മാ​രം​ഗ​ത്ത് ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നാ​യി​ക നി​ര​യി​ൽ തു​ട‌​രു​ന്ന ന​ടി​യാ​ണ് തൃ​ഷ. സൂ​പ്പ​ർ​സ്റ്റാ​ർ സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യും ശ്ര​ദ്ധേ​യ നാ​യി​കാ വേ​ഷ​ങ്ങ​ൾ ചെ​യ്തും പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ ന​ടി. ത​ഗ് ലൈ​ഫ്, വി​ടാ​മു​യ​ർ​ച്ചി, ഗു​ഡ് ബാ​ഡ് അ​ഗ്ലി എ​ന്നി​വ​യാ​ണ് അ​വ​സാ​നം റി​ലീ​സ് ചെ​യ്ത ന​ടി​യു​ടെ സി​നി​മ​ക​ൾ. മൂ​ന്ന് സി​നി​മ​ക​ളും കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും തൃ​ഷ​യു​ടെ താ​ര​മൂ​ല്യ​ത്തി​ന് ഒ​ട്ടും കു​റ​വി​ല്ല.

2015 ൽ ​വ്യ​വ​സാ​യി വ​രു​ൺ മ​ന്യ​നു​മാ​യി തൃ​ഷ​യു​ടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ ശേ​ഷം ക​രി​യ​ർ വി​ട​ണ​മെ​ന്ന നി​ബ​ന്ധ​ന അം​ഗീ​ക​രി​ക്കാ​ൻ തൃ​ഷ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ഈ ​ബ​ന്ധം ന​ടി വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യും ചെ​യ്തു. 42 കാ​രി​യാ​യ തൃ​ഷ​യ്ക്കു ക​രി​യ​റി​ൽ ഇ​നി ഭാ​വി​യു​ണ്ടോ എ​ന്ന ചി​ന്ത​യാ​കാം പി​ന്മാ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നു വാ​ദി​ക്കു​ന്ന​വ​രു​ണ്ട്. 40ന് ​ശേ​ഷം നാ​യി​കാ​നി​ര​യി​ൽ തു​ട​രു​ക​യെ​ന്ന​ത് ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മാ രം​ഗ​ത്ത് ഏ​റെ ശ്ര​മ​ക​ര​മാ​ണ്.

തൃ​ഷ​യു​മാ​യു​ള്ള വി​ജ​യു​ടെ ബ​ന്ധ​ത്തി​ൽ ന​ട​ന്‍റെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ​ക്കു പോ​ലും എ​തി​ർ​പ്പു​ണ്ടെ​ന്ന് ഗാ​യി​ക സു​ചി​ത്ര ഈ​യ​ടു​ത്ത് പ​റ​ഞ്ഞി​രു​ന്നു. വ​ള​രെ ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്നു വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത​യും. എ​പ്പോ​ഴാ​ണ് തൃ​ഷ ഇ​ട​യി​ൽ ക​യ​റി​യ​തെ​ന്ന് അ​റി​യി​ല്ല.

വി​ജ​യ്‌​യു​ടെ അ​ടു​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്കു പോ​ലും തൃ​ഷ​യോ​ട് എ​തി​ർ​പ്പാ​ണ്. വി​ജ​യ്‌​യു​ടെ വ​ലം കൈ​യാ​കാ​ൻ വേ​ണ്ടി ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. അ​വ​ർ​ക്ക് തൃ​ഷ വി​ജ​യ്‌​യു​ടെ വ​ലം കൈ​യാ​യാ​ൽ ഇ​ഷ്‌​ട​പ്പെ​ടു​മോ. പാ​ർ​ട്ടി​യി​ലെ ആ​ർ​ക്കും തൃ​ഷ​യെ ഇ​ഷ്ട​മ​ല്ല. ഡി​വോ​ഴ്സ് പെ​റ്റീ​ഷ​ൻ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നി​ൽ അ​വ​രാ​ണെ​ന്നും അ​ന്ന് സു​ചി​ത്ര പ​റ​ഞ്ഞി​രു​ന്നു.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ് ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങ​വെ​യാ​ണ് വ്യ​ക്തി ജീ​വി​ത​ത്തി​ലെ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. 2021 ലാ​ണ് വി​ജ​യ്ക്ക് ഒ​രു ന​ടി​യു​മാ​യു​ള്ള ബ​ന്ധം താ​ൻ ക​ണ്ടെ​ത്തി​യ​തെ​ന്നും ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ വി​ജ​യ് ത​യാ​റാ​യി​ല്ലെ​ന്നു​മാ​ണ് സം​ഗീ​ത ഈ​യ​ടു​ത്തു ന​ൽ​കി​യ ഡി​വോ​ഴ്സ് പെ​റ്റീ​ഷ​നി​ൽ പ​റ​യു​ന്ന​ത്.

Movies

പ്ര​ണ​യ​മി​ല്ലെ​ങ്കി​ൽ എ​ല്ലാം അ​ർ​ഥ​ശൂ​ന്യ​മാ​ണ്: ച​ർ​ച്ച​യാ​യി തൃ​ഷ​യു​ടെ പോ​സ്റ്റ്

പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ന​ടി തൃ​ഷ ഷെ​യ​ർ ചെ​യ്തൊ​രു കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യം. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യാ​ണ് തൃ​ഷ​യു​ടെ പോ​സ്റ്റ്.

വി​ജ​യ്‌​യു​മാ​യി ചേ​ർ​ന്ന് താ​ര​ത്തി​ന്‍റെ പേ​ര് നി​ര​ന്ത​രം വി​വാ​ദ​ങ്ങ​ളി​ൽ വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. 

പ്ര​ണ​യം പ​ര​മ​മ​ല്ല, എ​ന്നാ​ൽ അ​തി​ല്ലാ​ത്ത​തെ​ല്ലാം അ​ർ​ഥ​ശൂ​ന്യ​വു​മാ​ണ് എ​ന്നൊ​രു വാ​ച​കം വ​രു​ന്ന തൃ​ഷ പ​ങ്കു​വ​ച്ച​ത്. 

ത​ർ​ക്കി​ക്കാ​ൻ വ​രു​ന്ന​വ​രോ​ട് പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ല​ല്ല താ​ൻ എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന മ​റ്റൊ​രു സ്റ്റോ​റി​യും തൃ​ഷ ഇ​ൻ​സ്റ്റ​ഗ്രാം സ്‌​റ്റോ​റി​യി​ൽ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഇ​വാ​ങ്ക ഹി​ൽ​ട​ൺ എ​ന്ന ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​ടെ പോ​ഡ്കാ​സ്റ്റാ​ണ് തൃ​ഷ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ച റീ​ൽ. ‘‘ആ​രോ​ടും ഒ​ന്നി​നും ത​ർ​ക്കി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഞാ​ൻ ജീ​വി​ത​ത്തി​ൽ ക​ട​ന്നു​പോ​കു​ന്ന​ത്. ഒ​രു ആ​ന​യ്ക്ക് പ​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് നി​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ ഞാ​ന​ത് അം​ഗീ​ക​രി​ക്കും. അ​ത് നി​ങ്ങ​ൾ പ​റ​ഞ്ഞ​ത് ശ​രി​യാ​യ​തു​കൊ​ണ്ട​ല്ല, നി​ങ്ങ​ളെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്.

എ​പ്പോ​ഴും ശ​രി​യാ​യി​രി​ക്കു​ക എ​ന്ന​തി​നേ​ക്കാ​ൾ, മ​നഃ​സ​മാ​ധാ​ന​ത്തി​നാ​ണ് പ്രാ​ധാ​ന്യ​മെ​ന്ന് ഞാ​ൻ പ​ഠി​ച്ചു. ചി​ല ത​ർ​ക്ക​ങ്ങ​ൾ തെ​റ്റി​ദ്ധാ​ര​ണ​ക​ള​ല്ല, അ​വ നി​ങ്ങ​ളെ ത​ള​ർ​ത്തി​ക്ക​ള​യാ​നു​ള്ള ശ്ര​മ​മാ​ണ്. അ​ത്ത​രം ക്ഷ​ണ​ങ്ങ​ളെ ചി​രി​ച്ചു​കൊ​ണ്ട് നി​ര​സി​ക്കു​ക​യും എ​ന്‍റെ മ​നഃ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു’'​എ​ന്നാ​ണ് തൃ​ഷ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലെ ഇ​വാ​ങ്ക​യു​ടെ വാ​ക്കു​ക​ൾ.

Movies

വി​മാ​ന​ത്താ​വ​ള​ത്തി​ലും തൃ​ഷ​യ്ക്ക് ര​ക്ഷ​യി​ല്ല; വി​ജ​യ്‌​യെ​ക്കു​റി​ച്ചു​ള​ള ചോ​ദ്യ​വു​മാ​യി പ​പ്പ​രാ​സി​ക​ൾ  

ന​ട​ൻ വി​ജ​യ്‌​യു​മാ​യു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ക​ത്തി​പ്പ​ട​രു​ന്ന​തി​നി​ട​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തൃ​ഷ​യെ വ​ള​ഞ്ഞ് പ​പ്പ​രാ​സി​ക​ൾ. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ തൃ​ഷ​യെ വ​ള​ഞ്ഞ് വി​ജ​യ്‌​യെ​ക്കു​റി​ച്ചും നി​ർ​മാ​താ​വി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു ഇ​വ​ർ ചോ​ദി​ച്ച​ത്.

എ​ന്നാ​ൽ ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും കേ​ട്ട​ഭാ​വം ന​ടി​ക്കാ​തെ തൃ​ഷ നേ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലേ​യ്ക്ക് ക​യ​റി​പ്പോ​കു​ക​യാ​യി​രു​ന്നു.

വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗം വി​വാ​ഹ​മോ​ച​ന​ഹ​ർ​ജി ന​ൽ​കി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് തൃ​ഷ​യ്ക്ക് നേ​രെ​യും വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. വി​ജ​യ് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധ​ത്തി​ലാ​ണെ​ന്ന് സം​ഗീ​ത പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ ചെ​ങ്ക​ൽ​പേ​ട്ട് ജി​ല്ല​യി​ലെ കു​ടും​ബ കോ​ട​തി​യി​ലാ​ണ് വി​ജ​യ്ക്കെ​തി​രെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ​മോ​ച​ന​ത്തി​ന് ഹ​ർ​ജി ന​ൽ​കി​യ​ത്. ഏ​പ്രി​ൽ 20ന് ​ഈ ഹ​ർ​ജി പ​രി​ഗ​ണ​ന​യ്ക്ക് വ​രും.

Movies

അ​ത് വി​ജ​യ്‌​യു​ടെ​യും തൃ​ഷ​യു​ടെ​യും വ്യ​ക്തി​പ​ര​മാ​യ കാ​ര്യം; ഖു​ശ്ബു പ​റ​യു​ന്നു

വി​ജ​യ്‌​യെ​യും തൃ​ഷ​യെ​ക്കു​റി​ച്ചും ഉ​യ​രു​ന്ന ഗോ​സി​പ്പു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ടി ഖു​ശ്ബു സു​ന്ദ​ർ. വ്യ​ക്തി​ജീ​വി​തം ഓ​രോ​രു​ത്ത​രു​ടെ​യും സ്വ​കാ​ര്യ​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​ത് പൊ​തു​ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്തി​ട​ത്തോ​ളം കാ​ലം ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

'ത​മി​ഴ്നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച് വ​ള​രെ​യ​ധി​കം ആ​വേ​ശം ഉ​ണ്ട്. ന​ട​ൻ വി​ജ​യ് അ​ടു​ത്തി​ടെ തൃ​ഷ കൃ​ഷ്ണ​നൊ​പ്പം ഒ​രു ച​ട​ങ്ങി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്കെ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നാ​യി​രു​ന്നു' ഖു​ശ്ബു​വി​നോ​ടു​ള്ള ചോ​ദ്യം.

താ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​തം എ​ന്തി​നാ​ണ് ഇ​ത്ര വ​ലി​യ കാ​ര്യ​മാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഖു​ശ്ബു ഇ​തി​നോ​ട് തി​രി​ച്ചു​ചോ​ദി​ച്ച​ത്.

"ഈ ​സം​ഭ​വ​ത്തി​ൽ ആ​ളു​ക​ൾ​ക്ക് എ​ന്തു ചെ​യ്യാ​നു​ണ്ടെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. അ​ത​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​മാ​ണ്. അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​തം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, ന​മു​ക്ക് അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാം. അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തി​ന് ജ​ന​ങ്ങ​ളു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. എ​ന്തി​നാ​ണ് ആ​ളു​ക​ൾ ഇ​തി​നെ ഒ​രു വ​ലി​യ വി​ഷ​യ​മാ​ക്കു​ന്ന​ത്? അ​വ​ർ അ​വ​രു​ടെ സ്വ​ന്തം ജീ​വി​തം കാ​ണും. ആ​ളു​ക​ളെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കു​ന്നി​ല്ല.

ഇ​ത്ത​രം വി​വാ​ദ​ങ്ങ​ൾ വി​ജ​യ്‌​യു​ടെ ജ​ന​പ്രീ​തി​യെ ബാ​ധി​ക്കു​മെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഇ​ത് ആ​രു​ടെ​യും വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ല. അ​ദ്ദേ​ഹം ഒ​രു മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹം ഒ​രു നേ​താ​വാ​ണോ അ​ല്ല​യോ എ​ന്ന​ത് പ്ര​ശ്ന​മ​ല്ല. ന​മ്മെ​പ്പോ​ലെ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​ണ്.

ജ​ന​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​നെ സം​ബ​ന്ധി​ച്ചു​പ​റ​യു​ക​യാ​ണെ​ങ്കി​ൽ എ​പ്പോ​ൾ എ​വി​ടെ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാം. ഖു​ശ്ബു പ​റ​ഞ്ഞു. ല

Movies

40 വ​യ​സാ​യ തൃ​ഷ ആ ​സാ​രി​യും വാ​ങ്ങി വീ​ട്ടി​ലി​രി​ക്ക​ണ​മാ​യി​രു​ന്നു; പ​രി​ഹാ​സ​വു​മാ​യി വീ​ണ്ടും പാ​ർ​ഥി​പ​ൻ

ന​ടി തൃ​ഷ​യ്‌​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദ്ദീ​ക​ര​ണ​വും പ​രി​ഹാ​സ​വു​മാ​യി ന​ട​ൻ പാ​ർ​ഥി​പ​ൻ വീ​ണ്ടും രം​ഗ​ത്ത്. അ​വാ​ർ​ഡ് വേ​ദി​യി​ൽ വ​ച്ച് താ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന തി​ക​ച്ചും യാ​ദൃ​ച്ഛി​ക​മാ​യി സം​ഭ​വി​ച്ച തെ​റ്റാ​ണെ​ന്നും എ​ന്നാ​ൽ അ​തി​നെ മൂ​ന്നാം ത​രം രീ​തി​യി​ൽ വ​ള​ച്ചൊ​ടി​ച്ച് ത​നി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

‘ഹാ​യ് ഫ്ര​ണ്ട്സ്, എ​ല്ലാ​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നോ? തെ​റ്റ് എ​ന്ന​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​താ​ണ്. ത​പ്പ് (ത​മി​ഴി​ൽ) എ​ന്ന​ത് അ​റി​ഞ്ഞു​കൊ​ണ്ട് ചെ​യ്യു​ന്ന​താ​ണ്. തെ​റ്റ് ചെ​യ്ത​വ​ൻ അ​ത് തി​രു​ത്താ​ൻ നോ​ക്ക​ണം, ത​പ്പ് ചെ​യ്ത​വ​ൻ അ​തി​ൽ വി​ഷ​മി​ക്ക​ണം. അ​തു​പോ​ലെ​യാ​ണ് ഞാ​ൻ സ​ങ്ക​ടം രേ​ഖ​പ്പെ​ടു​ത്തു​ന്നു എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു രീ​തി, മാ​പ്പ് ചോ​ദി​ക്കു​ന്നു എ​ന്ന​ത് മ​റ്റൊ​രു കാ​ര്യം.

ഒ​രു ച​ട​ങ്ങി​ൽ വെ​ച്ച് എ​നി​ക്കൊ​രു തെ​റ്റ് സം​ഭ​വി​ച്ച​താ​യി ഞാ​ൻ തി​രി​ച്ച​റി​യു​ന്നു. സ​ത്യ​ത്തി​ൽ അ​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണ്. ഞാ​ൻ വേ​ദി​യി​ൽ വി​ജ​യ‌്‌​യെ കു​റി​ച്ചോ അ​ജി​ത്തി​നെ കു​റി​ച്ചോ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പെ​ട്ടെ​ന്ന് വേ​റൊ​രു ഫോ​ട്ടോ സ്ക്രീ​നി​ൽ വ​ന്നു. ആ ​ഫോ​ട്ടോ ക​ണ്ട ഉ​ട​നെ എ​ന്ത് സം​സാ​രി​ക്ക​ണ​മെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.

സ​ത്യ​ത്തി​ൽ ഞാ​ൻ ഒ​ന്ന് പ​ക​ച്ചു​പോ​യി, അ​താ​ണ് വാ​സ്ത​വം. കു​റ്റം ചു​മ​ത്തു​ന്ന രീ​തി​യി​ൽ അ​വ​രു​ടെ ഫോ​ട്ടോ ഇ​ട്ട് സം​സാ​രി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചു എ​ന്ന​ത് 100 ശ​ത​മാ​നം നു​ണ​യാ​ണ്.

ഞാ​ൻ ആ​രു​ടെ​യും അ​ടി​മ​യ​ല്ല, ആ​രു​ടെ പ​ക്ക​ൽ നി​ന്നും പ​ണം വാ​ങ്ങി അ​ങ്ങ​നെ​യൊ​രു പ​രി​പാ​ടി​ക്ക് പോ​യി​ട്ടു​മി​ല്ല. ഇ​പ്പോ​ഴ​ല്ല, മ​ര​ണം വ​രെ ഞാ​ൻ അ​ത് ചെ​യ്യു​ക​യു​മി​ല്ല. പ​ണ​ത്തി​ന് വേ​ണ്ടി ഞാ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും ചേ​രി​ല്ല, പ​ണ​ത്തി​ന് വേ​ണ്ടി ഒ​രു തെ​റ്റും ചെ​യ്യി​ല്ല.

ഒ​രു​പ​ക്ഷേ 'ഈ ​ഫോ​ട്ടോ ഇ​ടൂ, ഞാ​ൻ സം​സാ​രി​ക്കാം' എ​ന്ന് ഞാ​ൻ ആ​രോ​ടെ​ങ്കി​ലും പ​റ​യു​ക​യാ​ണെ​ങ്കി​ൽ, ഒ​രു വ​നി​താ ദി​ന​ത്തി​ൽ എ​നി​ക്ക് വേ​ലു നാ​ച്ചി​യാ​രെ കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​കാം.

ഡ​യാ​ന രാ​ജ​കു​മാ​രി​യെ കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​കാം. അ​ല്ലെ​ങ്കി​ൽ ഞാ​ൻ എ​പ്പോ​ഴും പ​റ​യാ​റു​ള്ള മ​ദ​ർ തെ​രേ​സ​യെ കു​റി​ച്ച് വീ​ണ്ടും സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാം എ​ന്ന​ല്ലാ​തെ, ഇ​ങ്ങ​നെ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. ആ ​ഫോ​ട്ടോ ക​ണ്ട​പ്പോ​ൾ എ​ന്ത് പ​റ​യ​ണ​മെ​ന്ന് അ​റി​യാ​തെ നി​ന്ന​പ്പോ​ൾ, അ​ടു​ത്തി​രു​ന്ന പ്രി​യ​ങ്ക കു​ന്ദ​വൈ കു​ന്ദ​വൈ എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടി​രു​ന്നു. 

പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ലെ ആ ​ക​ഥാ​പാ​ത്രം ആ​യ​തു​കൊ​ണ്ട് പെ​ട്ടെ​ന്ന് അ​തൊ​രു വാ​ച​ക​മ​ടി എ​ന്ന​തി​ലു​പ​രി എ​നി​ക്ക് തോ​ന്നി. ആ ​ച​ട​ങ്ങി​ന് ഞാ​ൻ വ​ന്ന​പ്പോ​ൾ ക​ലൈ​വാ​ണ​ർ അ​രം​ഗ​ത്തി​ൽ ഒ​രു അ​ര​മ​ണി​ക്കൂ​ർ ഇ​വി​ടെ ഇ​രി​ക്കൂ എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ൻ ഫോ​ണി​ൽ നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​പ്പോ​ൾ 'വ​ലൈ പേ​ച്ച്' അ​ന്ത​ന​ൻ ഈ ​പ​രി​പാ​ടി​യെ കു​റി​ച്ച് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. വി​ജ​യ് ഇ​പ്പോ​ൾ എ​ത്ര ഉ​യ​ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്നു, അ​ടു​ത്ത​ത് അ​ദ്ദേ​ഹം ത​ന്നെ എ​ന്ന നി​ല​യി​ലേ​ക്ക് വ​ള​രു​മ്പോ​ൾ, ഈ ​സ്ത്രീ (തൃ​ഷ) എ​ന്ത് ചെ​യ്യ​ണ​മാ​യി​രു​ന്നു? ഇ​വ​ർ​ക്ക് 40 വ​യ​സി​ന് മു​ക​ളി​ലാ​യി. ഇ​വ​ർ​ക്ക് 'ഞാ​ൻ വ​രു​ന്നി​ല്ല, നി​ങ്ങ​ൾ പോ​യി​ട്ട് വ​രൂ' എ​ന്ന് പ​റ​ഞ്ഞ് ആ ​ഇ​മേ​ജ് കാ​ത്തു​സൂ​ക്ഷി​ക്കാ​മാ​യി​രു​ന്നു.

അ​വ​ർ വീ​ട്ടി​ലി​രി​ക്കു​ക​യും വി​ജ​യ് മാ​ത്രം പോ​കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ൽ എ​ത്ര ന​ന്നാ​യി​രു​ന്നു എ​ന്ന് പ​ല​രും സം​സാ​രി​ക്കു​ന്നു​ണ്ട്. ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പോ​ലും എ​ന്നോ​ട് പ​റ​ഞ്ഞ​ത്, മാ​ച്ചിം​ഗ് ആ​യ സാ​രി വാ​ങ്ങി ന​ൽ​കി​യാ​ൽ പോ​ലും 'ഈ ​സാ​രി ഉ​ടു​ത്ത് ഞാ​ൻ വീ​ട്ടി​ലി​രി​ക്കാം, നി​ങ്ങ​ൾ പോ​യി​ട്ട് വ​രൂ' എ​ന്ന് അ​വ​ർ പ​റ​യ​ണ​മാ​യി​രു​ന്നു എ​ന്നാ​ണ്. ഇ​ങ്ങ​നെ പ​ല വാ​ർ​ത്ത​ക​ളും വ​ന്നു​കൊ​ണ്ടി​രു​ന്നു.

യ​ഥാ​ർ​ഥ​ത്തി​ൽ വി​ജ​യ് സ​ർ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​മ്പോ​ൾ ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി വ​രും. ക​രൂ​ർ പ്ര​ശ്ന​ത്തി​ൽ പോ​ലും ഇ​ത്ര വ​ലി​യ ബാ​ധ്യ​ത വ​രാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ. പ​ക്ഷേ ഈ ​ഒ​രു ച​ട​ങ്ങ് അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യൊ​രു തി​രി​ച്ച​ടി​യാ​യി.

ഈ ​ച​ട​ങ്ങി​ൽ ആ ​സ്ത്രീ പ​ങ്കെ​ടു​ക്കാ​തി​രി​ക്കാ​മാ​യി​രു​ന്നു എ​ന്ന​ത് എ​ന്‍റെ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ത് പ​റ​യാ​ൻ വേ​ണ്ടി​യ​ല്ല ഞാ​ൻ ആ ​വേ​ദി​യി​ൽ പോ​യ​ത്. അ​വി​ടെ ആ​രൊ​ക്കെ സം​സാ​രി​ക്ക​ണം എ​ന്ന​ത് മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച കാ​ര്യ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഇ​വ​രു​ടെ ഫോ​ട്ടോ ഇ​ട്ട് സം​സാ​രി​ക്ക​ണം എ​ന്ന വ​ലി​യ ല​ക്ഷ്യ​മൊ​ന്നും എ​നി​ക്കി​ല്ല. 'കു​ന്ദ​വൈ​യെ' വീ​ട്ടി​ൽ ത​ന്നെ വ​യ്ക്കാ​മാ​യി​രു​ന്നു, പു​റ​ത്ത് വ​ന്ന​തു​കൊ​ണ്ട​ല്ലേ ഇ​ത്ര​യും വ​ലി​യ പ്ര​ശ്ന​മാ​യ​ത് എ​ന്നൊ​രു ആ​ത്മ​ഗ​ത​മാ​യി​രു​ന്നു അ​ത്. സ​ത്യ​ത്തി​ൽ അ​തൊ​രു വ​ലി​യ വി​ഷ​മം മാ​ത്ര​മാ​ണ്.

അ​തു​കൊ​ണ്ടാ​ണ് സു​ഹൃ​ത്ത് സ​മു​ദ്ര​ക്ക​നി സം​സാ​രി​ക്കു​മ്പോ​ൾ 'നീ ​ആ​രോ​ടാ​ണ് നി​ന്‍റെ ഈ​ഗോ കാ​ണി​ക്കു​ന്ന​ത്? എ​ന്തി​നാ​ണ് ഇ​ത്ര വ​ലി​യ ഈ​ഗോ? ആ​രെ​യാ​ണ് പേ​ടി​പ്പി​ക്കാ​ൻ നോ​ക്കു​ന്ന​ത്?' എ​ന്ന് ചോ​ദി​ച്ച​ത്. അ​ദ്ദേ​ഹ​വും പ​ണം വാ​ങ്ങി സം​സാ​രി​ച്ച​ത​ല്ല, സ്നേ​ഹം കൊ​ണ്ടു​ള്ള ആ​കു​ല​ത​യി​ൽ അ​ദ്ദേ​ഹ​ത്തെ അ​റി​യാ​തെ പ​റ​ഞ്ഞു​പോ​യ​താ​ണ്. ഇ​തൊ​ക്കെ ക​ഴി​ഞ്ഞ് ഞാ​ൻ വേ​ദി​യി​ൽ നി​ന്ന് ഇ​റ​ങ്ങി വ​ന്ന​പ്പോ​ൾ സു​ഹൃ​ത്ത് പാ​ണ്ഡെ പ​റ​ഞ്ഞു, ആ ​കു​ന്ദ​വൈ വി​ഷ​യം മാ​ത്രം നി​ങ്ങ​ൾ​ക്ക് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു എ​ന്ന്. ഞാ​ൻ കാ​ര​ണം ചോ​ദി​ച്ച​പ്പോ​ൾ 'നാ​ളെ നോ​ക്കൂ' എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​ളാ​ണ് ഞാ​ൻ, ഉ​ട​ൻ ത​ന്നെ അ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​രു​തി ഗ​ലാ​ട്ട​യി​ലെ അ​രു​ണ മാ​ഡ​ത്തി​ന് മെ​സ്സേ​ജ് അ​യ​ച്ചു. നേ​രം വൈ​കി​യ​തു​കൊ​ണ്ട് വി​ളി​ച്ചി​ല്ല. ദ​യ​വാ​യി അ​ത് ഡി​ലീ​റ്റ് ചെ​യ്യ​ണം, അ​തൊ​രു മോ​ശം കാ​ര്യ​മാ​യി മാ​റ​രു​ത് എ​ന്ന് പ​റ​ഞ്ഞു. പ​ക്ഷേ പി​റ്റേ​ന്ന് രാ​വി​ലെ നോ​ക്കു​മ്പോ​ൾ വേ​റൊ​രു വി​ഡി​യോ​യി​ലൂ​ടെ അ​ത് പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​തൊ​രു വ​ലി​യ ബാ​ധ്യ​ത​യാ​യ​ത് എ​ങ്ങ​നെ​യെ​ന്നാ​ൽ, ഞാ​ൻ പ​റ​ഞ്ഞ​ത് ഒ​രു സ്ത്രീ​യെ കു​റി​ച്ചാ​ണ്. എ​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഒ​രു മൂ​ന്നാം വ്യ​ക്തി​യെ കു​റി​ച്ച്. ഈ ​പ്ര​ശ്ന​ത്തി​ൽ മൂ​ന്ന് പേ​രെ എ​ടു​ത്താ​ൽ, ഒ​ന്ന് എ​ന്‍റെ പ്രി​യ സു​ഹൃ​ത്ത് വി​ജ​യ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. ര​ണ്ട്, അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ. കോ​ട​തി തീ​രു​മാ​നി​ക്കു​ന്ന​ത് വ​രെ അ​വ​ർ ത​ന്നെ​യാ​ണ് ഭാ​ര്യ. ആ ​സ്ഥാ​ന​ത്താ​ണ് അ​വ​ർ ഇ​രി​ക്കു​ന്ന​ത്.

അ​പ്പോ​ൾ ഈ ​മൂ​ന്നാം വ്യ​ക്തി​യെ കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ട ആ​വ​ശ്യം എ​നി​ക്കി​ല്ല. പ​ക്ഷേ ഞാ​ൻ പ​റ​ഞ്ഞ​ത് അ​വ​ർ വീ​ട്ടി​ൽ ഇ​രി​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ്. ഇ​ത് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ഒ​ന്നാ​ണെ​ന്നും, സ്ത്രീ​ക​ൾ വീ​ട്ടി​ൽ ത​ന്നെ ഇ​രി​ക്ക​ണം എ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​താ​യും പ​ല​രും വ്യാ​ഖ്യാ​നി​ച്ച​പ്പോ​ൾ എ​നി​ക്ക് വി​ഷ​മം തോ​ന്നി.

പാ​ണ്ഡെ പ​റ​ഞ്ഞ​തു​പോ​ലെ അ​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. തെ​റ്റ് സം​ഭ​വി​ച്ച സ്ഥി​തി​ക്ക് സം​സാ​രി​ക്കു​മ്പോ​ൾ വാ​ക്കു​ക​ൾ തെ​റ്റി​പ്പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​കൊ​ണ്ട്, എ​ല്ലാം കൃ​ത്യ​മാ​യി എ​ഴു​തി റി​ക്കാ​ർ​ഡ് ചെ​യ്ത് 'ഹാ​പ്പി വി​മ​ൻ​സ് ഡേ'​ക്ക് എ​ഐ വ​ഴി ഒ​രു വി​ഡി​യോ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. ഉ​ച്ച​യ്ക്ക് ത​ന്നെ എ​ന്‍റെ സ​ങ്ക​ടം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള റെ​ക്കോ​ർ​ഡിം​ഗ് ക​ഴി​ഞ്ഞു. പ​ക്ഷേ എ​ഐ വ​ർ​ക്ക് ക​ഴി​യാ​ൻ രാ​ത്രി എ​ട്ടു ഒ​ൻ​പ​ത് മ​ണി​യാ​യി. അ​ത് പോ​സ്റ്റ് ചെ​യ്യാ​ൻ നേ​രം ഒ​രു ട്വീ​റ്റ് വ​ന്നു.

സം​ഘാ​ട​ക​ർ പ​റ​ഞ്ഞ​താ​യി അ​തി​ൽ ക​ണ്ട​ത്, ഞാ​ൻ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ ​ഫോ​ട്ടോ ഇ​ട്ട​ത് എ​ന്നാ​ണ്. ഞാ​ൻ സ​ങ്ക​ടം രേ​ഖ​പ്പെ​ടു​ത്തി​യ​ത് വ​ള​രെ ആ​ത്മാ​ർ​ഥ​മാ​യാ​ണ്. ഇ​ങ്ങ​നെ​യൊ​രു ട്വീ​റ്റ് (തൃ​ഷ) വ​രു​മെ​ന്ന് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഞാ​ൻ സ​ങ്ക​ടം രേ​ഖ​പ്പെ​ടു​ത്തി​ല്ലാ​യി​രു​ന്നു. അ​ത് ക​ണ്ട​പ്പോ​ൾ ഉ​ണ്ടാ​യ വാ​ശി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു വി​ഡി​യോ ചെ​യ്യാ​ൻ എ​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്.

ഹാ​യ് ഫ്ര​ണ്ട്സ്, ഇ​തൊ​രു നീ​ണ്ട കു​റി​പ്പാ​ണ്. കാ​ര​ണം ഒ​രു മൂ​ന്നാം വ്യ​ക്തി​യു​ടെ മൂ​ന്നാം​ത​രം ട്വീ​റ്റ് എ​ന്നി​ലു​ണ്ടാ​ക്കി​യ ആ​ഘാ​തം വ​ലു​താ​ണ്. എ​ന്‍റെ പ്ര​വൃ​ത്തി​യെ അ​വ​ർ വി​മ​ർ​ശി​ക്ക​രു​ത് എ​ന്ന​ല്ല ഞാ​ൻ പ​റ​യു​ന്ന​ത്. പ​ക്ഷേ അ​ടു​ത്ത കാ​ല​ത്താ​യി അ​വ​രെ​ക്കു​റി​ച്ച് വ​ന്ന അ​ശ്ലീ​ല​വും മോ​ശ​വു​മാ​യ ഒ​ന്നി​നും അ​വ​ർ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​വ് ഉ​ൾ​പ്പെ​ടെ സം​സാ​രി​ച്ച​പ്പോ​ൾ അ​വ​ർ പ്ര​തി​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ഇ​തി​നെ സ്വാ​ഗ​തം ചെ​യ്യു​മാ​യി​രു​ന്നു.

അ​തി​നൊ​ന്നും പ്ര​തി​ക​രി​ക്കാ​തെ എ​ന്നോ​ട് മാ​ത്രം ക​ടു​ത്ത പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തു​കൊ​ണ്ട്, ഞാ​ൻ സ​ങ്ക​ടം രേ​ഖ​പ്പെ​ടു​ത്തി​യ​ത് തെ​റ്റാ​യി​പ്പോ​യി എ​ന്ന് പ​ല​രും പ​റ​യു​ന്നു​ണ്ട്. നി​ങ്ങ​ൾ എ​ന്തി​ന് മാ​പ്പ് ചോ​ദി​ക്ക​ണം? എ​ന്ന് ചോ​ദി​ച്ച് പ​ല ഗ്രൂ​പ്പു​ക​ളും ഹാ​ഷ്‌​ടാ​ഗു​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഞ​ങ്ങ​ൾ പാ​ർ​ഥി​പ​നോ​ടൊ​പ്പം എ​ന്ന രീ​തി​യി​ൽ ഹാ​ഷ്ടാ​ഗു​ക​ൾ നി​റ​യെ വ​രു​ന്നു​ണ്ട്.  എ​ന്നോ​ടൊ​പ്പം നി​ൽ​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്കെ​ല്ലാം ന​ന്ദി. ക​ദ​നം നി​ങ്ങ​ൾ എ​ന്‍റെ പ​ക്ഷ​ത്ത​ല്ല, സ​ത്യ​ത്തി​ന്‍റെ പ​ക്ഷ​ത്താ​ണ് നി​ൽ​ക്കു​ന്ന​ത് എ​ന്നു​ള്ള​തി​ൽ ഞാ​ൻ നി​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു''. പാ​ർ​ത്ഥി​പ​ൻ പ​റ​ഞ്ഞു.

അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് മ​ണി​ര​ത്‌​നം ചി​ത്രം പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ തൃ​ഷ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് അ​ധി​ക്ഷേ​പ​സ്വ​ഭാ​വ​മു​ള്ള പ​രാ​മ​ർ​ശം ന​ട​ൻ ന​ട​ത്തി​യ​ത്.

അ​റി​വി​ല്ലാ​യ്മ​യി​ൽ​നി​ന്ന് വ​രു​ന്ന ക്രൂ​ര​മാ​യ വാ​ക്കു​ക​ൾ, ല​ക്ഷ്യ​മി​ടു​ന്ന വ്യ​ക്തി​യേ​ക്കാ​ൾ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​വ​രു​ടെ വ്യ​ക്തി​ത്വ​ത്തെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ക​യെ​ന്ന് തൃ​ഷ പ്ര​തി​ക​രി​ച്ചി​രു​ന്നു. 

Movies

എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട​വ​നാ​യി അ​ദ്ദേ​ഹം കൂ​ടെ​യു​ണ്ടാ​കും... വി​ജ​യ്‌​യെ​ക്കു​റി​ച്ചു​ള്ള തൃ​ഷ​യു​ടെ വാ​ക്കു​ക​ൾ

വി​ജ​യ്-​സം​ഗീ​ത വി​വാ​ഹ​മോ​ച​നം, തൃ​ഷ​യു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ൾ തൃ​ഷ നേ​ര​ത്തെ ന​ൽ​കി​യ അ​ഭി​മു​ഖ​മാ​ണ് വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്. വി​ജ​യ് ത​ന്‍റെ ക​രി​യ​റി​ൽ എ​ന്നും സ്പെ​ഷ​ൽ ആ​യി​രി​ക്കു​മെ​ന്നാ​ണ് തൃ​ഷ അ​ന്നു പ​റ​ഞ്ഞി​രു​ന്നു. വി​ജ​യ്‍​ക്കൊ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് തൃ​ഷ വാ​ചാ​ല​യാ​യ​ത്. 

വി​ജ​യ് എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട​വ​നാ​യി കൂ​ടെ​യു​ണ്ടാ​കും. അ​ങ്ങേ​യ​റ്റം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന വ്യ​ക്തി​യാ​ണ്. ഗി​ല്ലി​യു​ടെ തു​ട​ക്ക​ത്തി​ൽ അ​ദ്ദേ​ഹ​വു​മാ​യി വ​ലി​യ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ക്ര​മേ​ണ ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി.

ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ൾ എ​നി​ക്ക് സ​മ്മാ​നി​ച്ച സ​ഹ​താ​ര​മാ​ണ് അ​ദ്ദേ​ഹം. വി​ജ​യ് സെ​റ്റി​ൽ ദേ​ഷ്യ​പ്പെ​ട്ട് ക​ണ്ടി​ട്ടി​ല്ല. വ​ള​രെ മാ​ന്യ​മാ​യ പെ​രു​മാ​റ്റ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട​വ​നാ​യി അ​ദ്ദേ​ഹം കൂ​ടെ​യു​ണ്ടാ​കും... തൃ​ഷ പ​റ​ഞ്ഞു.

നി​ല​വി​ലെ വി​വാ​ദ​ങ്ങ​ളി​ൽ തൃ​ഷ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വി​ജ​യ് ത​ന്‍റെ നി​ല​പാ​ടു​ക​ൾ മു​ൻ​പ് പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചി​രു​ന്നു.

ചെ​ങ്ക​ൽ​പ്പേ​ട്ട് കോ​ട​തി​യി​ൽ സം​ഗീ​ത വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ജ​യ്‌​യു​ടെ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ കാ​ട്ടു​തീ​പോ​ലെ ത​മി​ഴ​ക​ത്തു പ​ട​ർ​ന്ന​ത്. ഹ​ർ​ജി​യി​ൽ വി​ജ​യ്‌​യു​ടെ വി​വാ​ഹേ​ത​ര​ബ​ന്ധ​ത്തെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

ഒ​രു സു​പ്ര​സി​ദ്ധ ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സം​ഗീ​ത പ​റ​യു​ന്ന​ത്. തൃ​ഷ​യാ​ണ് ആ ​ന​ടി​യെ​ന്ന് കോ​ളി​വു​ഡി​ൽ പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണെ​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. നി​ർ​മാ​താ​വ് ക​ൽ​പ്പാ​ത്തി എ​സ്. സു​രേ​ഷി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ റി​സ​പ്ഷ​നി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും ചൂ​ടു​പി​ടി​ച്ച​ത്.

വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത​യും 26 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നു ശേ​ഷം വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു എ​ന്ന വാ​ർ​ത്ത​യ്ക്കു പി​ന്നാ​ലെ​യാ​ണ് വി​ജ​യ്‌​യും തൃ​ഷ​യും ഒ​ന്നി​ച്ചെ​ത്തി​യ​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.

Movies

അ​തൊ​ന്നും ശ്ര​ദ്ധി​ക്കേ​ണ്ട​തി​ല്ല... വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ളോ​ടും തൃ​ഷ​യു​മാ​യു​ള്ള ബ​ന്ധ​ത്തോ​ടും പ്ര​തി​ക​രി​ച്ച് വി​ജ​യ്

വിവാ​ഹ​മോ​ച​നം, ന​ടി തൃ​ഷ​യു​മാ​യു​ള്ള ബ​ന്ധം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളോ​ട് ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​റും ടി​വി​കെ ത​ല​വ​നു​മാ​യ വി​ജ​യ്.

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളും വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പു​ക​യു​മ്പോ​ള്‍, പ​തി​വ് ശൈ​ലി​യി​ല്‍ ശാ​ന്ത​നാ​യി, അ​തേ​സ​മ​യം ഉ​റ​ച്ച​വാ​ക്കു​ക​ളു​മാ​യി ഇ​ള​യ​ദ​ള​പ​തി രം​ഗ​ത്തെ​ത്തി.

ടി​വി​കെ​യു​ടെ വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ലാ​യി​രു​ന്നു ആ​രാ​ധ​ക​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി​യ പ്ര​സം​ഗം. ത​നി​ക്കെ​തി​രേ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ന്ന അ​ണി​ക​ളോ​ടാ​യി​രു​ന്നു വി​ജ​യ്‌​യു​ടെ വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണം.

ചി​ല ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​ത് ഞാ​ന്‍ അ​റി​യു​ന്നു​ണ്ട്. അ​തി​നു​വേ​ണ്ടി നി​ങ്ങ​ള്‍ വാ​ദി​ക്കു​ന്ന​തും വേ​ദ​നി​ക്കു​ന്ന​തും കാ​ണു​മ്പോ​ള്‍ എ​നി​ക്ക് വി​ഷ​മ​മു​ണ്ട്. അ​തൊ​ന്നും നി​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തി​ല്ല.

എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ഞാ​ന്‍ നോ​ക്കി​ക്കൊ​ള്ളാം. ന​മു​ക്ക് മു​ന്നി​ല്‍ ജ​ന​ങ്ങ​ളു​ടെ വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്, അ​തി​ല്‍ ശ്ര​ദ്ധി​ക്കാം. ആ​ത്മ​വി​ശ്വാ​സം കൈ​വി​ട​രു​ത്, ന​ല്ല​തു മാ​ത്ര​മേ സം​ഭ​വി​ക്കൂ...' - വി​ജ​യ് പ​റ​ഞ്ഞു.

വി​വാ​ഹ​മോ​ച​ന​ത്തെ​യോ, തൃ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ​രു​ന്ന ഗോ​സി​പ്പു​ക​ളെ​യോ നേ​രി​ട്ട് പ​രാ​മ​ര്‍​ശി​ച്ചി​ല്ലെ​ങ്കി​ലും ത​ന്നെ വ​ള​യു​ന്ന വി​വാ​ദ​​ങ്ങ​ള്‍​ക്കു​ള്ള കൃ​ത്യ​മാ​യ മ​റു​പ​ടി ആ​യി​രു​ന്നു വി​ജ​യ്‌​യു​ടെ വാ​ക്കു​ക​ള്‍.

വി​ജ​യ് വേ​ദി​യി​ല്‍ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​മ്പോ​ഴും നി​യ​മ​പോ​രാ​ട്ടം മു​റു​കു​ക​യാ​ണ്. ഭാ​ര്യ സം​ഗീ​ത ചെ​ങ്ക​ല്‍​പേ​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തും തൃ​ഷ​യോ​ടൊ​പ്പം വി​വാ​ഹ​വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു.

ചെ​ന്നൈ ഈ​സ്റ്റ് കോ​സ്റ്റ് റോ​ഡി​ലെ വി​ജ​യ്‌​യു​ടെ വീ​ട്ടി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സം​ഗീ​ത​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ത​നി​ക്ക് ചെ​ന്നൈ​യി​ല്‍ മ​റ്റ് അ​ഭ​യ​സ്ഥാ​ന​മി​ല്ലെ​ന്ന് അ​വ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

സ​മാ​ധാ​ന​പ​ര​മാ​യ വേ​ര്‍​പി​രി​യ​ലി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ലെ​ന്നും കോ​ട​തി​യെ സ​മീ​പി​ച്ചാ​ല്‍ വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന വി​ജ​യ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സം​ഗീ​ത ആ​രോ​പി​ക്കു​ന്നു.

സി​നി​മ​യി​ല്‍​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള വി​ജ​യ്‌​യു​ടെ ചു​വ​ടു​മാ​റ്റ​ത്തി​നി​ട​യി​ല്‍ ഈ ​വി​വാ​ദ​ങ്ങ​ള്‍ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മോ എ​ന്നാ​ണ് ത​മി​ഴ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പാ​ര്‍​ട്ടി​യെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് വി​ജ​യ് പ​റ​യു​ന്ന​ത്.

Movies

അ​ഭ്യൂ​ഹ​ങ്ങ​ളെ​ല്ലാം അ​പ്പോ​ൾ ശ​രി​യോ? വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ പൊ​തു​വേ​ദി​യി​ൽ ഒ​രേ കാ​റി​ൽ ഒ​ന്നി​ച്ചെ​ത്തി തൃ​ഷ​യും വി​ജ​യ്‌​യും  

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ത​മി​ഴ് സി​നി​മാ ലോ​ക​ത്തും സ​ജീ​വ​മാ​യ വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ, ന​ടി തൃ​ഷ​യ്ക്കൊ​പ്പം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ദ​ള​പ​തി വി​ജ​യ്. നി​ർ​മാ​താ​വ് ക​ൽ​പ്പാ​ത്തി എ​സ്. സു​രേ​ഷി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് വി​ജ​യ‌്‌​യും തൃ​ഷ​യും ഒ​ന്നി​ച്ചെ​ത്തി​യ​ത്. 

വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത​യും വേ​ർ​പി​രി​യു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​തൃ​ഷ​യ്ക്കൊ​പ്പ​മു​ള്ള വി​ജ​യ്‌​യു​ടെ ഈ ​വ​ര​വ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും സി​നി​മാ വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

ച​ട​ങ്ങി​ലേ​ക്ക് വി​ജ​യ്‌​യും തൃ​ഷ​യും ഒ​രേ വാ​ഹ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്. ഒ​രേ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ളു​മാ​ണ് ഇ​വ​ർ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ വേ​ദി​യി​ലേ​ക്ക് ഇ​രു​വ​രും ന​ട​ന്നു വ​രു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

ലി​യോ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​ജ​യ്-​തൃ​ഷ ജോ​ഡി​ക​ൾ വീ​ണ്ടും ഒ​ന്നി​ച്ചു കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ.

Viral

വിവാദങ്ങളിൽ മൗനം പാലിച്ച് വിജയ്; വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് തൃഷ

ത​മി​ഴ് സി​നി​മാ ലോ​ക​ത്തെ​യും രാ​ഷ്ട്രീ​യ മേ​ഖ​ല​യെ​യും ഒ​രു​പോ​ലെ ഉ​ല​ച്ചു​കൊ​ണ്ടാ​ണ് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ കു​ടും​ബ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗം വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് വി​രാ​മ​മി​ട്ട് ചെ​ങ്ങ​ൽ​പ​ട്ട് കു​ടും​ബ കോ​ട​തി​യി​ൽ സം​ഗീ​ത ഹ​ർ​ജി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

വി​ജ​യ്‌​യു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ നേ​ര​ത്തെ​യും ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും, കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തെ​ന്ന പു​തി​യ വാ​ർ​ത്ത​ക​ൾ ആ​രാ​ധ​ക​രെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു​പോ​ലെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യി​ൽ വി​ജ​യ്‌​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് സം​ഗീ​ത ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ത് ത​ന്‍റെ കു​ടും​ബ​ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ​ക്കും ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​യെ​ന്നു​മാ​ണ് സം​ഗീ​ത​യു​ടെ വാ​ദം.

ഈ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ കൃ​ഷ്ണ​നെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. വി​ജ​യ്‌​യു​ടെ കു​ടും​ബം ത​ക​രാ​ൻ കാ​ര​ണം തൃ​ഷ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് പ​ല​രും ന​ടി​ക്കെ​തി​രെ തി​രി​ഞ്ഞ​തോ​ടെ വി​ഷ​യം കൂ​ടു​ത​ൽ വ​ഷ​ളാ​യി.

ഇ​തി​നി​ടെ തൃ​ഷ വി​ജ​യ്‌​യെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​ൺ​ഫോ​ളോ ചെ​യ്ത​തും പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. വി​ജ​യ്‌​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ തൃ​ഷ പ​ങ്കു​വെ​ച്ച ആ​ശം​സ​യും ചി​ത്ര​വും ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഫോ​ളോ​വിം​ഗ് ലി​സ്റ്റി​ൽ വി​ജ​യ് ഇ​ല്ലാ​ത്ത​ത് പ​ല സം​ശ​യ​ങ്ങ​ൾ​ക്കും ഇ​ട​ന​ൽ​കു​ന്നു.

എ​ന്നാ​ൽ തൃ​ഷ നേ​ര​ത്തെ​യും വി​ജ​യ്‌​യെ ഫോ​ളോ ചെ​യ്തി​രു​ന്നി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ വാ​ദി​ക്കു​ന്നു​ണ്ട്. വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ വി​ജ​യ്‌​യു​ടെ മ​ക​ൻ ജേ​സ​ൺ സ​ഞ്ജ​യും പി​താ​വി​നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ത​ന്‍റെ അ​മ്മ നേ​രി​ടു​ന്ന വി​ഷ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ഞ്ജ​യ് ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ. സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ന്ന സ​ഞ്ജ​യ് അ​ച്ഛ​നു​മാ​യി അ​ക​ൽ​ച്ച​യി​ലാ​ണെ​ന്ന സൂ​ച​ന​ക​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​ണ്.

ഇ​തി​നി​ടെ രാ​ഷ്ട്രീ​യ രം​ഗ​ത്തു​നി​ന്നും വി​ജ​യ്‌​ക്കെ​തി​രെ വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ത​മി​ഴ്‌​നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ വി​ജ​യ്‌​യെ​യും തൃ​ഷ​യെ​യും ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

അ​ന്ന് ന​ടി തൃ​ഷ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യെ​ങ്കി​ലും വി​ജ​യ് ഈ ​വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

Movies

ഹോം ​ബ്രേ​ക്ക​ർ, ജ​സ്റ്റി​സ് ഫോ​ർ സം​ഗീ​ത; തൃ​ഷ​യു​ടെ ക​മ​ന്‍റ് ബോ​ക്സ് നി​റ​യു​ന്നു  

വി​ജ​യ്‌​യു​മാ​യു​ള്ള ബ​ന്ധം വേ​ർ​പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ര​ത്തി​ന്‍റെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ന​ടി തൃ​ഷ​യ്ക്ക് നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം. തൃ​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​മ​ന്‍റി​ട്ടാ​ണ് ഈ ​വാ​ർ​ത്ത​ക​ളി​ൽ ചി​ല​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

ജ​സ്റ്റി​സ് ഫോ​ർ സം​ഗീ​ത എ​ന്ന ഹാ​ഷ് ടാ​ഗു​ക​ളും തൃ​ഷ​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റാ​യി കു​റി​ച്ചി​ട്ടു​ണ്ട്. ന​ല്ല പ​ണി​യാ​ണ് നി​ങ്ങ​ൾ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്, ഹോം ​ബ്രേ​ക്ക​ർ തു​ട​ങ്ങി ക​മ​ന്‍റു​ക​ളു​ടെ പെ​രു​മ​ഴ​യാ​ണ് തൃ​ഷ​യു​ടെ ഇ​ൻ​ബോ​ക്സി​ൽ നി​റ​യു​ന്ന​ത്.

ഒ​രു വ​ലി​യ തി​ര​മാ​ല വ​രു​ന്നു​ണ്ട്, നി​ങ്ങ​ളു​ടെ ക​മ​ന്‍റ് ബോ​ക്സ് ഓ​ഫ് ആ​ക്കു​ന്ന​താ​ണ് ന​ല്ല​ത് എ​ന്നാ​ണ് മ​റ്റൊ​രാ​ൾ കു​റി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ഷ ഹാ​പ്പി ആ​യി​ല്ലേ എ​ന്നും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

Movies

തൃ​ഷ​യേ​യും വി​ജ​യ്‌​യേ​യും ചേ​ർത്ത് അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ബി​ജെ​പി ത​മി​ഴ്നാ​ട് അ​ധ്യ​ക്ഷ​ൻ  

തൃ​ഷ​യ്ക്കെ​തി​രെ​യും വി​ജ​യ്‌​ക്കെ​തി​രെ​യും ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​ര​മാ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ട​പ്പി​ച്ച് ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ.

അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണ് അ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശ​മെ​ന്നാ​ണ് നൈ​നാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി ​തൃ​ഷ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഖേ​ദ​പ്ര​ക​ട​നം.

'അ​ത് അ​ബ​ദ്ധ​ത്തി​ൽ പ​റ​ഞ്ഞ പ​രാ​മ​ർ​ശ​മാ​ണ്. ഞ​ങ്ങ​ളു​ടെ അ​ഖി​ലേ​ന്ത്യാ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ വ​ന​തി ശ്രീ​നി​വാ​സ​നും അ​ണ്ണാ​മ​ലൈ​യും എ​ന്നോ​ട് ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. എ​ന്‍റെ പ​രാ​മ​ർ​ശം ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഞാ​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു'. നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​ത്തി​ൽ പ​രി​ച​യ​സ​മ്പ​ത്ത് നേ​ട​ണ​മെ​ങ്കി​ലും സ​ജീ​വ​മാ​ക​ണ​മെ​ങ്കി​ലും വി​ജ​യ് ആ​ദ്യം തൃ​ഷ​യു​ടെ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​ണം എ​ന്നാ​യി​രു​ന്നു നൈ​നാ​ർ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം.

ഉ​ന്ന​ത രാ​ഷ്ട്രീ​യ പ​ദ​വി​യി​ലി​രി​ക്കു​ന്ന ഒ​രാ​ളി​ൽ നി​ന്ന് ഇ​ത്ര​യും മോ​ശ​മാ​യ​തും അ​നു​ചി​ത​വു​മാ​യ പ​രാ​മ​ർ​ശം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് തൃ​ഷ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. താ​ൻ ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. രാ​ഷ്ട്രീ​യ​നി​ല​പാ​ടു​ക​ളി​ൽ നി​ഷ്പ​ക്ഷ​ത പാ​ലി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും തൃ​ഷ പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

Movies

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പി​ണ​ക്ക​ത്തി​ന് വി​രാ​മം; ഒ​ടു​വി​ൽ കൂ​ട്ടു​കൂ​ടി ന​യ​നും തൃ​ഷ​യും

ഇ​ൻ​സ്റ്റ​ഗ്രാം ഫീ​ഡു​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നു ന​യ​ൻ​താ​ര ഏ​റ്റ​വും അ​വ​സാ​ന​മാ​യി പ​ങ്കു​വ​ച്ച പോ​സ്റ്റ്. ന​യ​ൻ​താ​ര​യും തൃ​ഷ​യും ഒ​ന്നി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് അ​തെ​ങ്കി​ലും അ​തി​ന്‍റെ പി​ന്നി​ലെ ക​ഥ​ക​ൾ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പി​ണ​ക്ക​ത്തി​ന്‍റെ അ​വ​സാ​നം കൂ​ടി​യാ​ണ്.

ഇ​രു​വ​രും അ​ത്ര​ന​ല്ല സൗ​ഹൃ​ദ​ത്തി​ല​ല്ല എ​ന്ന​ത് കോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം മ​റു​പ​ടി​യാ​ണ് ന​യ​ൻ​താ​ര ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ഷ​യ്ക്കൊ​പ്പം സൂ​ര്യാ​സ്ത​മ​യം ആ​സ്വ​ദി​ക്കു​ന്ന ന​യ​നെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.

നേ​രി​ൽ ക​ണ്ടാ​ൽ പോ​ലും മു​ഖം തി​രി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ശ​ത്രു​ക്ക​ളാ​യി​രു​ന്നു ഇ​വ​രെ​ന്നാ​ണ് ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന സം​സാ​രം. വി​ഗ്നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത ഒ​രു ചി​ത്ര​ത്തി​ൽ ന​യ​നൊ​പ്പം തൃ​ഷ​യെ ആ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ല്‍ നി​ന്നും അ​വ​സാ​ന നി​മി​ഷം തൃ​ഷ പി​ന്‍​മാ​റി​യി​രു​ന്നു. പി​ന്നീ​ട് ആ ​വേ​ഷം സ​മാ​ന്ത ചെ​യ്തു.

2000ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ, ന​യ​ൻ​താ​ര- തൃ​ഷ ശ​ത്രു​ത ഉ​ച്ച​സ്ഥാ​യി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ വി​ജ​യ് ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലും തൃ​ഷ​യു​മാ​യി താ​ന​ത്ര സു​ഖ​ത്തി​ൽ അ​ല്ലെ​ന്ന് ന​യ​ൻ​താ​ര പ​റ​യാ​തെ പ​റ​യു​ന്നു​ണ്ട്.

തൃ​ഷ, ശ്രി​യ ശ​ര​ൺ തു​ട​ങ്ങി​യ സ​മ​പ്രാ​യ​ക്കാ​രു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ന​യ​ൻ​താ​ര പ​റ​ഞ്ഞ​തി​ങ്ങ​നെ ‘‘ഫ്ര​ണ്ട്സ് എ​ന്ന​ത് അ​ല​ക്ഷ്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു വ​ലി​യ വാ​ക്കാ​ണ്. ഞാ​ൻ തൃ​ഷ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ല​ല്ല.

 

Latest News

Corehub Up