x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്‌​ തൃ​ഷ​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് വി​വാ​ദ ന​ടി രാ​ഖി സാ​വ​ന്ത്


Published: May 8, 2026 03:42 PM IST | Updated: May 8, 2026 03:42 PM IST

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ്‍​യു​ടെ ഉ​ജ്വ​ല വി​ജ​യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ബി ​ടൗ​ണി​ലെ വി​വാ​ദ​ന​ടി രാ​ഖി സാ​വ​ന്ത്. ത​മി​ഴ​ക​ത്തെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളി​ൽ വി​ജ​യ്‌​യു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ ത​നി​ക്കു താ​ത്പ​ര്യ​മു​ണ്ടെ​ന്നും രാ​ഖി വെ​ളി​പ്പെ​ടു​ത്തി. വി​ജ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ക എ​ന്ന​ത് ത​ന്‍റെ വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു​വെ​ന്നും രാ​ഖി കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​മി​ഴ്നാ​ട്ടി​ൽ‌ ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​ന്നാ​ണ് ദ​ള​പ​തി വി​ജ​യ്‌​യും തൃ​ഷ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും പ്ര​ണ​യ​വാ​ർ​ത്ത​ക​ളും. ഇ​രു​വ​രും വി​വാ​ഹി​ത​രാ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും രാ​ഖി തു​റ​ന്നു പ​റ​ഞ്ഞു. താ​ര​ങ്ങ​ളു​ടെ മെ​ഹ​ന്ദി ച​ട​ങ്ങി​ൽ താ​ൻ ഉ​റ​പ്പാ​യും പ​ങ്കെ​ടു​ക്കു​മെ​ന്നും രാ​ഖി പ​റ​ഞ്ഞു.

തൃ​ഷ​യെ ത​നി​ക്ക് ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ​ക്കേ അ​റി​യാ​മെ​ന്നും രാ​ഖി പ​റ​ഞ്ഞു. അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി ത​ങ്ങ​ൾ ഒ​രു​മി​ച്ചു പോ​രാ​ടി​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് തൃ​ഷ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും അ​വി​ടെ സൂ​പ്പ​ർ താ​ര​മാ​യി മാ​റു​ക​യും ചെ​യ്തു. ഇ​രു​വ​രു​ടെ​യും ജോ​ഡി​പ്പൊ​രു​ത്തം മി​ക​ച്ച​താ​ണെ​ന്നും രാ​ഖി സാ​വ​ന്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വി​ജ​യ്‌​യു​ടെ വ​സ​തി​യി​ൽ തൃ​ഷ എ​ത്തി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. തൃ​ഷ​യു​ടെ ജ​ന്മ​ദി​നം കൂ​ടി​യാ​യി​രു​ന്നു അ​ന്ന്. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ഗോ​സി​പ്പു​ക​ൾ​ക്കു വീ​ണ്ടും ചൂ​ടു​പി​ടി​ച്ച​ത്.

Tags : Rakhi Sawant Vijay Trisha

Recent News

Corehub Up