തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ നേരിട്ടെത്തി അഭിനന്ദിച്ച് നടൻ പാർഥിപൻ. വിജയ്യുടെ ചിത്രമുള്ള പെയിന്റിംഗാണ് പാർഥിപൻ സമ്മാനമായി നൽകിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവച്ചിട്ടുണ്ട്.
തമിഴ്നാട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് വിജയ്യെ അഭിനന്ദിക്കാനാണ് പാർഥിപൻ എത്തിയത്.
അതേസമയം വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകിയ വാർത്ത പുറത്തുവന്നതിന് ദിവസങ്ങൾക്ക് ശേഷം വിജയ്യോടൊപ്പം വിവാഹത്തിൽ പങ്കെടുത്തതിന് തൃഷാ കൃഷ്ണനെ വിമർശിച്ച് പാർഥിപൻ രംഗത്തെത്തിയിരുന്നു. പിന്നീട് ആഴ്ചകൾക്ക് ശേഷമാണ് ഈ സന്ദർശനം നടത്തിയത്.