x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്ത​രം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ലും ന​ല്ല​ത് അ​ഭി​ന​യം നി​ർ​ത്തു​ന്ന​താ​ണെ​ന്ന് ത​പ്സി; കി​യാ​ര​യ്ക്കെ​തി​രെ​യാ​ണ് വി​മ​ർ​ശ​ന​മെ​ന്ന് ആ​രാ​ധ​ക​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 4, 2026 11:07 AM IST | Updated: September 4, 2026 11:07 AM IST

തപ്സിയും കിയാരയും

ഇ​പ്പോ​ഴി​റ​ങ്ങു​ന്ന ചി​ല സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ൾ അ​ത്ത​രം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ലും ന​ല്ല​ത് അ​ഭി​ന​യ​ത്തി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​താ​ണ് എ​ന്നു തോ​ന്നു​ന്നു​വെ​ന്ന് ന​ടി ത​പ്സി പ​ന്നു.

ഏ​താ​ണ് സി​നി​മ​യെ​ന്നോ ന​ടീ–​ന​ട​ന്മാ​ർ ആ​രെ​ന്നോ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും ത​പ്സി ‘ടോ​ക്സി​ക്കി’​നെ​യും കി​യാ​ര അ​ദ്വാ​നി​യെ​യു​മാ​ണ് ഈ ​പ​റ​ഞ്ഞ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ​റ​യു​ന്ന​ത്.

‘ഗാ​ന്ധാ​രി’​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ചി​ൻ മെ​ഹ്റോ​ത്ര​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​പ്സി​യു​ടെ പ​രാ​മ​ർ​ശം. 

‘പ​ത്ത് വ​ർ​ഷം മു​ൻ​പ് സി​നി​മ​യി​ൽ ക​രി​യ​ർ തു​ട​ങ്ങി​യ​തി​ൽ ഇ​പ്പോ​ൾ എ​നി​ക്ക് അ​ഭി​മാ​നം തോ​ന്നു​ന്നു​ണ്ട്. ഹി​ന്ദി സി​നി​മ ആ ​സ​മ​യ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളും സി​നി​മ​ക​ളു​മാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. അ​ന്ന് അ​ത്ത​രം സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യ​ത് എ​നി​ക്ക് വ​ലി​യ പ്രി​വി​ലേ‍​ജ് ആ​ണ്.

സ​മീ​പ​കാ​ല​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ൾ കാ​ണു​മ്പോ​ൾ ഇ​പ്പോ​ഴാ​ണ് ഞാ​ൻ എ​ന്‍റെ സി​നി​മ ക​രി​യ​ർ ആ​രം​ഭി​ച്ച​തെ​ങ്കി​ൽ എ​ന്‍റെ ഭാ​വി ഇ​രു​ള​ട​ഞ്ഞ​താ​യേ​നെ. ഇ​ത്ത​രം ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ലും ന​ല്ല​ത് അ​ഭി​ന​യം നി​ർ​ത്തു​ന്ന​താ​ണ്. 

അ​ത്ത​രം സി​നി​മ​ക​ൾ​ക്ക് പ്രേ​ക്ഷ​ക​ർ ഉ​ണ്ട് എ​ന്ന​ത് വ​സ്തു​ത​യാ​ണ്. എ​ന്നാ​ൽ എ​നി​ക്ക് അ​ത്ത​രം നി​ല​വാ​ര​മി​ല്ലാ​ത്ത സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ എ​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ല. എ​നി​ക്ക് എ​ന്‍റെ ജോ​ലി​യി​ഷ്ട​മാ​ണ്, അ​തി​നോ​ട് അ​ന്ധ​മാ​യ ഇ​ഷ്ട​മി​ല്ല.

അ​തി​ന​ർ​ഥം മോ​ശ​പ്പെ​ട്ട സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ എ​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ല എ​ന്ന​തു​ത​ന്നെ​യാ​ണ്. കാ​ലാ​തി​വ​ർ​ത്തി​യാ​യി നി​ല​നി​ൽ​ക്കു​ന്ന സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​ക​ണം.

കു​റേ​ക്കാ​ലം ക​ഴി​ഞ്ഞ്  ഞാ​ൻ ചെ​യ്ത സി​നി​മ​ക​ളെ തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ എ​നി​ക്കോ എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കോ നാ​ണ​ക്കേ​ട് തോ​ന്ന​രു​ത്. അ​ത്ത​രം സി​നി​മ​ക​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​നി​ക്ക് ആ​ഗ്ര​ഹം’

അ​ഭി​മു​ഖ​ത്തി​ലെ ത​പ്സി​യു​ടെ വാ​ക്കു​ക​ൾ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ത​പ്സി ‘ടോ​ക്സി​ക്ക്’ സി​നി​മ​യി​ലെ കി​യാ​ര​യെ ആ​ണ് ഉ​ദ്ദേ​ശി​ച്ച​ത് എ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. ഇ​തി​ൽ കി​യാ​ര​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ന്ന​ത​ര​ത്തി​ൽ വ​ലി​യ വി​മ​ർ​ശ​ന​വും ത​പ്സി നേ​രി​ടു​ന്നു​ണ്ട്.

‘ത​പ്സി ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് ചെ​യ്ത​ത്. ഇ​പ്പോ​ൾ അ​വ​സ​ര​ങ്ങ​ൾ ഇ​ല്ല, ദ​യ​വു ചെ​യ്തു ക​ര​ച്ചി​ൽ നി​ർ​ത്തൂ’, ‘കി​യാ​ര കു​റ​ച്ചു സി​നി​മ​ക​ളേ ചെ​യ്തു​ള്ളൂ, പ​ക്ഷേ അ​വ​യെ​ല്ലാം തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സാ​യ​വ​യാ​ണ്, നി​ങ്ങ​ളു​ടെ സി​നി​മ​ക​ള്‍  ഒ​ടി​ടി​യി​ൽ അ​ല്ലേ ഇ​റ​ങ്ങു​ന്ന​ത്’ എ​ന്നി​ങ്ങ​നെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. 

Tags : Kiara adwani Taapsee Pannu films toxic cinema

Recent News

Corehub Up