x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് സ​ലിം​കു​മാ​റി​ന്‍റെ കു​ടും​ബം  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 22, 2026 12:05 PM IST | Updated: October 22, 2026 12:06 PM IST

സലിം കുമാറിന്‍റെ കുടുംബം കൊച്ചിൻ ഫനീഫയുടെ വീട്ടിൽ

കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് സ​ലിം​കു​മാ​റി​ന്‍റെ കു​ടും​ബം. സ​ലിം കു​മാ​റി​ന്‍റെ ഭാ​ര്യ സു​നി​ത, മ​ക്ക​ളാ​യ ച​ന്തു, ആ​രോ​മ​ൽ എ​ന്നി​വ​രാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. ഫ​നീ​ഫ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള സ്നേ​ഹ​വും സൗ​ഹൃ​ദ​വും വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണ്.
 
മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച പു​ലി​വാ​ല്‍ ക​ല്ല്യാ​ണ​വും ‘മ​ഴ​ത്തു​ള്ളി കി​ലു​ക്ക’​വും ‘കു​ഞ്ഞി​ക്കൂ​ന​നും’ ‘സി​ഐ​ഡി മൂ​സ’​യു​മൊ​ക്കെ ഇ​ന്നും എ​ന്നും ന​മ്മെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന സി​നി​മ​ക​ളാ​ണ്.

കൊ​ച്ചി​ന്‍ ഹ​നീ​ഫ മ​രി​ച്ച​പ്പോ​ള്‍ കാ​ണാ​ന്‍ പോ​കാ​ത്ത​തി​നു സ​ലിം കാ​ര​ണ​മാ​യി പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ കേ​ട്ട് വേ​ദ​നി​ച്ച​വ​രു​ണ്ട്.

‘‘'ഞാ​ന്‍ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് പേ​രു​ടെ കൂ​ടെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക ആ​ളു​ക​ളു​ടെ ഒ​പ്പ​വും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ കൊ​ച്ചി​ന്‍ ഹ​നീ​ഫ​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​മ്പോ​ഴു​ള്ള സു​ഖം വേ​റെ ആ​രു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​മ്പോ​ഴും കി​ട്ടാ​റി​ല്ല.

ഞ​ങ്ങ​ള്‍ ര​ണ്ട് പേ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഞാ​നാ​ണ് ഷൈ​ന്‍ ചെ​യ്യു​ന്ന​തെ​ങ്കി​ല്‍ അ​യാ​ള്‍​ക്ക് കു​ഴ​പ്പ​മി​ല്ല. അ​ത് സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യേ ഉ​ള്ളൂ. അ​തി​ന്‍റെ അ​സൂ​യ ഒ​ന്നു​മി​ല്ല. അ​തേ പോ​ലെ ഒ​രാ​ളെ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ക​ണ്ടി​ട്ടി​ല്ല. ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ അ​ങ്ങ​നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ആ​ളെ ക​ണ്ടി​ട്ടി​ല്ല.

ഹ​നീ​ഫ്ക്ക മ​രി​ച്ചു എ​ന്ന് എ​നി​ക്ക് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ന്‍ പ​റ്റി​യി​ട്ടി​ല്ല. ഞാ​ന്‍ ഹ​നീ​ഫ്ക്ക മ​രി​ച്ച​പ്പോ​ള്‍ കാ​ണാ​ന്‍ പോ​യി​ല്ല. ടി​വി​യി​ല്‍ പോ​ലും ക​ണ്ടി​ല്ല. കാ​ര​ണം ഹ​നീ​ഫ്ക്ക അ​ങ്ങ​നെ മ​രി​ച്ച് കി​ട​ക്കു​ന്ന​ത് എ​നി​ക്ക് കാ​ണാ​ന്‍ പ​റ്റി​ല്ല.

ഇ​പ്പോ​ഴും ഹ​നീ​ഫ്ക്ക​യു​ടെ സി​നി​മ ക​ണ്ടാ​ല്‍ ഞാ​ന്‍ ചി​രി​ക്കും. മ​രി​ച്ച് പോ​യെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലെ​ന്ന​താ​ണ് സ​ത്യം’’. അ​ന്ന് സ​ലിം കു​മാ​ര്‍ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

Tags : actor salim kumar salim kumar actor Cochin Hanifa family cinema movie

Recent News

Corehub Up