x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​ൻ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 22, 2026 12:27 PM IST | Updated: October 22, 2026 12:28 PM IST

പ്രതീകാത്മക ചിത്രം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഹ​സ്തി​ന​പു​ര​ത്ത് ക്ഷേ​ത്ര ജീ​വ​ന​ക്കാ​രി​യു​ടെ മു​പ്പ​ത് ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ അ​ന്ന​പു റെ​ഡ്ഡി ദു​ർ​ഗ ര​മ​ണ റെ​ഡ്ഡി (23), വ​ര​ല​ക്ഷ്മി (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഒ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​യി പ​ണം സ​മ്പാ​ദി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ മാ​സം തൊ​ഴി​ൽ തേ​ടി ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും ജോ​ലി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് വി​വാ​ഹ​ച്ചെ​ല​വു​ക​ൾ​ക്കാ​യി സ്വ​ർ​ണം മോ​ഷ്ടി​ക്കാ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ട​ത്. മു​മ്പ് ഇ​വ​ർ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പൊ​ലിസ് വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ 18-ന് ​രാ​വി​ലെ​യാ​യി​രു​ന്നു മോ​ഷ​ണം. വെ​ങ്ക​ട ര​മ​ണ കോ​ള​നി​യി​ലെ രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ വ​യോ​ധി​ക ക്ഷേ​ത്രം വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്ക​വെ പ്ര​തി​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രു​ടെ വാ​യ ബ​ല​മാ​യി പൊ​ത്തി​പ്പി​ടി​ച്ച ശേ​ഷം 30 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഇ​രു​വ​രും സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മോ​ഷ​ണം ന​ട​ന്ന് മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ​ലി​സ് ഒ​രു ജ്വ​ല്ല​റി​ക്കു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യും ചെ​യ്തു.

Tags : Steal Arrest GoldChain Wedding

Recent News

Corehub Up