പ്രതീകാത്മക ചിത്രം
തൃശൂർ: പൂരം അട്ടിമറി കേസ് പുനരന്വേഷിക്കണമെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറാനിരിക്കെയാണ് തിരുവമ്പാടി ദേവസ്വം ബോർഡ് രംഗത്തെത്തിയത്. ഏഴ് മാസമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തുടർനടപടികളില്ലാതെ കിടന്ന റിപ്പോർട്ട് ഇന്നലെയാണ് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് കൈമാറിയത്.
നിലവിലെ അന്വേഷണ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതാണെന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആരോപിച്ചു. പൂരം കലക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും സംഭവത്തിൽ നിഷ്പക്ഷമായ പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ആഭ്യന്തര, ദേവസ്വം മന്ത്രിമാരെയും നേരിൽ കാണാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.
തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് പ്രത്യേക അന്വേഷണസംഘം ഏഴ് മാസം മുമ്പ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം പൂരം അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
Tags : Thrissur Pooram Thrissur Pooram Controversy Thiruvambady Devaswom Reinvestigation Demand Crime Branch Report Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash