Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crime Branch Report

പൂ​രം ക​ല​ക്കി​യ​ത് ആ​രെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം; പു​ന​ര​ന്വേ​ഷ​ണം വേണമെന്ന് തി​രു​വ​മ്പാ​ടി

തൃ​ശൂ​ർ: പൂ​രം അ​ട്ടി​മ​റി കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന് തി​രു​വ​മ്പാ​ടി ദേ​വ​സ്വം ബോ​ർ​ഡ്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് തി​രു​വ​മ്പാ​ടി ദേ​വ​സ്വം ബോ​ർ​ഡ് രം​ഗ​ത്തെ​ത്തി​യ​ത്. ഏ​ഴ് മാ​സ​മാ​യി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ളി​ല്ലാ​തെ കി​ട​ന്ന റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ഡി​ജി​പി​ക്ക് കൈ​മാ​റി​യ​ത്.

നി​ല​വി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി തി​രു​വ​മ്പാ​ടി ദേ​വ​സ്വം രം​ഗ​ത്തെ​ത്തി. റി​പ്പോ​ർ​ട്ട് ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്ന​താ​ണെ​ന്ന് ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു. പൂ​രം ക​ല​ക്കി​യ​ത് ആ​രാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ​യും ആ​ഭ്യ​ന്ത​ര, ദേ​വ​സ്വം മ​ന്ത്രി​മാ​രെ​യും നേ​രി​ൽ കാ​ണാ​നും ദേ​വ​സ്വം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​മ്പാ​ടി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​ചേ​ർ​ത്താ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഏ​ഴ് മാ​സം മു​മ്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. അ​തേ​സ​മ​യം പൂ​രം അ​ട്ടി​മ​റി​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up