ഷാക്തർ ഡോണെറ്റ്സ്കിനെ പരാജയപ്പെടുത്തിയ ഇന്റർമിലാൻ താരങ്ങളുടെ ആഘോഷം
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്റർമിലാന് ആവേശ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഷാക്തർ ഡോണെറ്റ്സ്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
കാർലോസ് അഗസ്റ്റോയാണ് ഇന്റർമിലാന് വേണ്ടി ഗോൾ നേടിയത്. 77-ാം മിനിറ്റിലാണ് കാർലോസ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇന്റർമിലാന് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 20-ാം സ്ഥാനത്താണ് ഇന്റർമിലാൻ.
Tags : UEFA Champions League Football Match Inter Milan beats Shakhtar Donetsk