x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി കേ​സ്; മു​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 4, 2026 11:14 PM IST | Updated: September 4, 2026 11:23 PM IST

എ​ൻ.​കെ. കൃ​പ

കൊ​ച്ചി: വ​സ്തു ത​രം​മാ​റ്റി ന​ൽ​കു​ന്ന​തി​നാ​യി പ​ത്തു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര സ്വ​ദേ​ശി എ​ൻ.​കെ. കൃ​പ (59) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ ക​ണ​യ​ന്നൂ​ർ ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യി​രു​ന്ന കൃ​പ​യെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ലൂ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ പി​താ​വി​ന്‍റെ പേ​രി​ലു​ള്ള വ​സ്തു ത​രം​മാ​റ്റി ന​ൽ​കു​ന്ന​തി​നാ​യി 10 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ക​ണ​യ​ന്നൂ​ർ ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ ജോ​സ​ഫ് ആ​ന്‍റ​ണി ഹ​ർ​ട്ടീ​സ്, ഇ​ട​നി​ല​ക്കാ​രാ​യ എ​ൻ.​എ​സ്.​രാ​ജേ​ഷ് , ജോ​സ​ഫ് ഷി​ബി​ൻ എ​ന്നി​വ​രെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.

തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് കൈ​ക്കൂ​ലി ഇ​ട​പാ​ടി​ൽ റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​കെ. കൃ​പ​യും ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി വി​ജി​ല​ൻ​സി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൃ​പ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Tags : arrest bribery deputy collector landrecords

Recent News

Corehub Up