x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒടുവിൽ എത്തുന്നു... എൻഎസ്ഇ ഐപിഒ

വെബ്ഡെസ്ക്
Published: September 4, 2026 11:31 PM IST | Updated: September 4, 2026 11:31 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: ഓ​ഹ​രി വി​പ​ണി​യു​ടെ നി​യ​ന്ത്രി​താ​വാ​യ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഒാ​ഫ് ഇ​ന്ത്യ(​സെ​ബി) ഒ​ടു​വി​ൽ അ​നു​മ​തി നൽ​കി​യ​തോ​ടെ ഏ​വ​രും കാ​ത്തു​കാ​ത്തി​രു​ന്ന നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന്‍റെ (എ​ൻ​എ​സ്ഇ) ഐ​പി​ഒ എ​ത്തു​ന്നു.

പ്രാ​ഥ​മി​ക വി​പ​ണി​യി​ൽ​നി​ന്നും ഏ​റ്റ​വു​മ​ധി​കം പ​ണം സ​മാ​ഹ​രി​ക്കു​മെ​ന്ന് ക​രു​തു​ന്ന ഐ​പി​ഒ​യു​ടെ പ്രൈ​സ് ബാ​ൻ​ഡ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ​രു​ന്ന ആ​ഴ്ച​യി​ൽ തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 15ഓ​ടെ സ​ബ്സ്ക്രി​പ്ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജൂ​ണോ​ടു​കൂ​ടി ത​ന്നെ എ​ൻ​എ​സ്ഇ രേ​ഖ​ക​ൾ സെ​ബി​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഒ​രു രൂ​പ മു​ഖ​വി​ല​യു​ള്ള 148.9 മി​ല്യ​ൺ ഓഹ​രി​ക​ൾ അ​ല്ലെ​ങ്കി​ൽ എ​ൻ​എ​സ്ഇ​യു​ടെ പെ​യ്ഡ് അ​പ് ക്യാ​പ്പി​റ്റ​ലി​ന്‍റെ ആ​റു​ശ​ത​മാ​നം വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഐ​പി​ഒ ഏ​ക​ദേ​ശം 30,000 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ സ​മാ​ഹ​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​ടു​ത്തി​ടെ ഹ്യൂ​ണ്ടാ​യ് ഇ​ന്ത്യ 2024ൽ ​വി​പ​ണി​യി​ൽ നി​ന്നു സ​മാ​ഹ​രി​ച്ച 28,000 കോ​ടി രൂ​പ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഇ​ത് റി​ക്കാ​ർ​ഡ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags : NSE IPO SEBI Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up