x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഷ്ടങ്ങ​ൾ​ക്കൊ​ടു​വി​ൽ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും തി​രി​ച്ചു​ക‍​യ​റി

വെബ്ഡെസ്ക്
Published: September 5, 2026 12:01 AM IST | Updated: September 5, 2026 12:01 AM IST

പ്രതീകാത്മക ചിത്രം

മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി സൂ​​​​ചി​​​​ക​​​​ക​​​​ളാ​​​​യ സെ​​​​ൻ​​​​സെ​​​​ക്സും നി​​​​ഫ്റ്റി​​​​യും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തെ ന​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം ഇ​​​​ന്ന​​​​ലെ ലാ​​​​ഭ​​​​ത്തി​​​​ലേ​​ക്കു കു​​​​തി​​​​ച്ചു. ബോം​​​​ബെ ഓ​​​​ഹ​​​​രി സൂ​​​​ചി​​​​ക​​​​യാ​​​​യ സെ​​​​ൻ​​​​സെ​​​​ക്സ് 363 പോ​​​​യി​​​​ന്‍റി​​​​ന്‍റെ നേ​​​​ട്ട​​​​ത്തോ​​​​ടെ 76,515.43ൽ ​​​​വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ദേ​​​​ശീ​​​​യ സൂ​​​​ചി​​​​ക​​​​യാ​​​​യ നി​​​​ഫ്റ്റി 24 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി 23,897.70ൽ ​​​​ക്ലോ​​​​സ് ചെ​​​​യ്തു.

ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യു​​​​ടെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ചാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ മു​​​​ന്നേ​​​​റി​​​​യ​​​​ത്. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ അ​​​​വ​​​​ലോ​​​​ക​​​​ന യോ​​​​ഗ​​​​ത്തി​​​​ൽ യു​​​​എ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ റി​​​​സ​​​​ർ​​​​വ് പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​യേ​​​​ക്കി​​​​ല്ല എ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യും വി​​​​പ​​​​ണി​​​​യെ മു​​​​ന്നോ​​​​ട്ടു​​ന​​​​യി​​​​ച്ചു. ഉ​​​​യ​​​​ർ​​​​ന്ന ക്രൂ​​​​ഡ് വി​​​​ല, അ​​​​മേ​​​​രി​​​​ക്ക-​​​​ഇ​​​​റാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം, ബോ​​​​ണ്ടു​​​​ക​​​​ളി​​​​ലെ സാ​​​​ന്പ​​​​ത്തി​​​​ക നേ​​​​ട്ടം എ​​​​ന്നീ പ്ര​​​​തി​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് ഓ​​​​ഹ​​​​രി​​സൂ​​​​ചി​​​​ക​​​​ക​​​​ൾ നേ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് നീ​​​​ങ്ങി​​​​യ​​​​ത്.

ഒ​​​​രു​​​​വേ​​​​ള കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നു

ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രിസൂ​​​​ചി​​​​ക​​​​ക​​​​ൾ വ്യാ​​​​പാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ ആ​​​​ദ്യ​​​​പ​​​​കു​​​​തി​​​​യി​​​​ൽ​​ത​​​​ന്നെ വ​​​​ൻ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണു കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്. ഒ​​​​രു​​​​വേ​​​​ള 730 പോ​​​​യി​​​​ന്‍റി​​​​ന്‍റെ വ​​​​രെ നേ​​​​ട്ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി 76,883 എ​​​​ന്ന ഉ​​​​യ​​​​ര​​​​ത്തി​​​​ൽ​​​​തൊ​​​​ട്ടാ​​​​ണ് സെ​​​​ൻ​​​​സെ​​​​ക്സ് 76,515.43ൽ ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. 132 പോ​​​​യി​​​​ന്‍റ് നേ​​​​ട്ട​​ത്തോ​​​​ടെ 24005ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ നി​​​​ഫ്റ്റി ഒ​​​​ടു​​​​വി​​​​ൽ 24 പോ​​​​യി​​​​ന്‍റ് നേ​​​​ട്ട​​​​ത്തി​​​​ൽ വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഫെ​​​​ഡ​​​​റ​​​​ൽ റി​​​​സ​​​​ർ​​​​വ് സൂ​​​​ച​​​​ന​​​​ക​​​​ൾ

ആ​​​​ഗോ​​​​ള ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ക​​​​ളെ ചൂ​​​​ടു​​​​പി​​​​ടി​​​​പ്പി​​​​ച്ച​​​​ത് ഫെ​​​​ഡ​​​​റ​​​​ൽ റി​​​​സ​​​​ർ​​​​വ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ക്രി​​​​സ്റ്റ​​​​ഫ​​​​ർ വാ​​​​ള്ള​​​​റി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളാ​​​​ണ്. പ​​​​ലി​​​​ശ​​നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ൽ മാ​​​​റ്റം​​​​വ​​​​രു​​​​ത്താ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വാ​​​​ള്ള​​​​റി​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​നം ആ​​​​ഗോ​​​​ള ഓ​​​​ഹ​​​​രി​​സൂ​​​​ചി​​​​ക​​​​ക​​​​ളാ​​​​യ നി​​​​ക്കി, കോ​​​​സ്പി, ഹാം​​​​ഗ്സെം​​​​ഗ് എ​​​​ന്നി​​​​വ​​​​യെ ഉ​​​​യ​​​​ർ​​​​ത്തി. അ​​​​ടു​​​​ത്ത​​യാ​​​​ഴ്ച​​​​യോ​​​​ടെ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന ഓ​​​​ഗ​​​​സ്റ്റി​​​​ലെ പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​മാ​​​​ണ് പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്ത​​​​ണ​​​​മോ വേ​​​​ണ്ട​​​​യോ എ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ക എ​​​​ന്നാ​​​​ണ് വാ​​​​ള്ള​​​​ർ പ​​​​റ‍​ഞ്ഞ​​​​ത്. അ​​​​തോ​​​​ടെ നി​​​​ര​​​​ക്ക് ഉ​​​​യ​​​​രി​​​​ല്ലെ​​​​ന്ന നി​​​​ഗ​​​​മ​​​​നം നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​മു​​​​യ​​​​ർ​​​​ത്തി. അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൂ​​​​ചി​​​​ക​​​​ക​​​​ളാ​​​​യ ഡൗ ​​​​ജോ​​​​ൺ​​​​സ്, എ​​​​സ് ആ​​​​ൻ​​​​ഡ് പി, ​​​​നാ​​​​സ്ഡാ​​​​ക് എ​​​​ന്നി​​​​വ​​​​യും നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി.

ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​വി​​​​പ​​​​ണി​​​​യി​​​​ൽ റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ആ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ ഓ​​​​ഹ​​​​രി​​​​ക​​​​ൾ. എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക് ര​​​​ണ്ടാം സ്ഥാ​​​​നം സ്വ​​​​ന്ത​​​​മാ​​​​ക്കി.

Tags : Sensex Nifty Recover AfterLosses Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up